ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, May 16, 2016

കാലഭൈരവൻ


ആദിയിൽ ബ്രഹ്മാവിന് അഞ്ച് ശിരസ്സുകൾ ഉണ്ടായിരുന്നു.അങ്ങനെ ആയപ്പോ ബ്രഹ്മാവിന് ഒരു തോന്നൽ മഹാദേവനും അഞ്ച് ശിരസ്സുകൾ ആണ് ഉള്ളതു എങ്കിൽ പിന്നെ എന്തുകൊണ്ട് മഹാദേവൻ ചെയ്യുന്ന കർമ്മങ്ങൾ തനിക്ക് ചെയ്തുകൂടാ എന്നായി ചിന്ത. സംഹാരത്തിന്റെ ദേവനാണല്ലോ പരമേശ്വരൻ അങ്ങനെ ബ്രഹ്മാവ്‌ മഹാദേവന്റെ ജോലികൂടി ഇടപെട്ട് ചെയ്യാൻ തുടങ്ങി. മാത്രമല്ല ഇനി മുതൽ തന്നെ പൂജിക്കണമെന്ന് മഹാവിഷ്ണുവിനോട്‌ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെ ബ്രഹ്മാവിന്റെ അഹങ്കാരം ശമിപ്പിക്കാൻ മഹാദേവൻ തന്റെ വിരലിൽ നിന്ന് ഒരു നഖം നുള്ളി എറിഞ്ഞു. ആ നഖത്തിൽ നിന്ന് ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്ന ഒരു രൂപം പ്രത്യക്ഷപ്പെട്ടു അതാണ് കാലഭൈരവൻ. കാലഭൈരവൻ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് പിഴുതെടുത്തു. അതോടെ അദ്ധേഹത്തിന്റെ അഹങ്കാരവും ശമിച്ചു. ശിവന്റെ പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.


രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. നവഗ്രഹങ്ങളെയും പന്ത്രണ്ട് രാശികളെയും അഷ്ടദിക്പാലകരെയും തന്നിലാക്കിയ മൂർത്തിഭാവമാണ് ഭൈരവന്റെത്. ഭൈരവനെ വണങ്ങിയാൽ സകല ദോഷങ്ങളിൽ നിന്നും മോചനം നേടാം.
ഒരിക്കൽ ശനിശ്വരൻ സഹോദരനായ യമധർമ്മനോട് മല്ലിട്ട് സ്വന്തം ശക്തി നഷ്ട്ടപെടുത്തി. ക്ഷയിച്ച ശക്തി വിണ്ടുടുക്കാനായി ശനി ഉപാസിച്ചത് ഭൈരവനെയാണ്. ഭൈരവ ഉപാസകാരെ ശനി ഭഗവാൻ ഒരു രിതിയിലും ഉപദ്രവിക്കാറില്ല. ഭൈരവന് 64 മൂര്ത്തി ഭാവങ്ങള്‍ ഉണ്ട്. കാശിയിൽ കാലചക്രത്തെ നിയന്ത്രിക്കുന്ന ഭൈരവമൂർത്തി കാലഭൈവരനായി വാണരുളുന്നു.


ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.


"ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്."


ഈ ഭൈരവഗായത്രി സദാ ജപിക്കുന്നവർക്ക് ജിവിതം എല്ലാ അർഥത്തിലും സുരക്ഷിതമായിരിക്കും

No comments:

Post a Comment