ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label സ്വാമി അയ്യപ്പൻ. Show all posts
Showing posts with label സ്വാമി അയ്യപ്പൻ. Show all posts

Tuesday, October 1, 2019

ആറാട്ടുപുഴ ക്ഷേത്രം




ക്ഷേത്രഅറിവുകൾ - ശാസ്താക്ഷേത്രം

ആറാട്ടുപുഴ ക്ഷേത്രം




കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം.


ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ് ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.



ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവിക ചേതന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ക്ഷേത്രം.



വഴിപാടുകൾ

തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.



ആണ്ടുവിശേഷങ്ങൾ

മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാൺ. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാൺ.


ദേവസംഗമം

പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ.ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാൺ വിശ്വാസം.



ക്ഷേത്രഭരണം

മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാൺ ആറാട്ടുപുഴ ക്ഷേത്രം.





Wednesday, June 12, 2019

വാജിവാഹനൻ ശ്രീ ധർമ്മശാസ്താവ്



ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ ഒന്നായിരിക്കും വാഹനമായി പറയുക.

ധ്വജസ്തംഭത്തിൻ്റെ ഏറ്റവും മുകളിൽ ക്ഷേത്രത്തിലെ ദേവൻ്റെയോ ദേവിയുടെയോ വാഹനമായി സങ്കൽപ്പിക്കുന്ന മൃഗത്തിൻ്റെയോ പക്ഷിയുടെയോ ഒരു പ്രതിബിംബം ഉണ്ടായിരിക്കും. പ്രപഞ്ചത്തെ സംബന്ധിച്ച് പരിണാമ വികാസപരമായ ഒരു ദർശനത്തിൽ അധിഷ്ഠിതമാണ് ഈ തത്ത്വചിന്ത. വസ്തുക്കളിൽ ലീനമായിരിക്കുന്ന ബോധതത്ത്വം ജീവജാലങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ട് വികസിച്ച് മനുഷ്യൻ്റെ ബോധാവസ്ഥയിലെത്തുന്നു. ജീവചൈതന്യം മനുഷ്യനിലൂടെ വസ്തുവിൻ്റെ പരിമിതികളെ ലംഘിച്ച് വസ്തുവിനും ജിവനും നിദാനമായ അദ്ധ്യാത്മ ഉണ്മയുടെ സ്വതന്ത്രത്തെ പുൽകാൻ ശ്രമിക്കുന്നു. ജീവവികാസത്തിലെ ഓരോഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ-ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂക്ഷിക്കുന്നത്. ജീവൻ്റെ എല്ല വികാസഘട്ടങ്ങളും ദൈവീകസാദ്ധ്യതകളും പർസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഓരോ ദേവഭാവവും അനന്തസാദ്ധ്യതകളുടെ കേദാരമായ ഉണ്മയുടെ - ബ്രഹ്മത്തിന്റെ - ചില പ്രത്യേക സാധ്യതകളെയും പ്രഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യമനസ്സിന് പരമമായ ചൈതന്യവുമായി ബന്ധപ്പെടാനുള്ള വാതായനങ്ങളാണ് ഉദാത്തമായ ദേവഭാവങ്ങൾ. ജീവവികാസത്തിലെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ- ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂചിപ്പിക്കുന്നത് ജീവന്റെ എല്ലാ വികാസഘട്ടങ്ങളും ദൈവികസാദ്ധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേവചൈതന്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റും അതാതു ദേവഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാദ്ധ്യതകളുമായി പ്രതീകാത്മകമായ ബന്ധമുണ്ട്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:- വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥം. - വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്- അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു പക്ഷിയെ നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു . വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ് - വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്.

ഹംസവാഹിനിയാണ് വിദ്യയുടെ അധിദേവതയായ സരസ്വതീദേവീ. വിവേകത്തിന്റെ പ്രതീകമാണ് ഹംസം. ചില ദേവവാഹനങ്ങളാകട്ടെ ആദ്ധ്യാത്മബോധത്തിലേക്ക് വികസിക്കുവാൻ മനുഷ്യന് അതിലംഘിക്കേണ്ടിരിക്കുന്ന പരിമിതികളെയാണ് സൂചിപ്പിക്കുന്നത്.

പരിണാമവികാസത്തിന്റെ അധിദേവതയായ ഗണപതിയുടെ വാഹനം എലിയാണ്. താണനിലയിൽ നിന്ന് ബോധതത്ത്വം അതിന്റെ പരമോന്നത ഉണ്മയിലേക്ക് വികാസിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗത്തെയാണ് ഗണപതിയുടെ ദിവ്യരൂപം പ്രതിനിധാനം ചെയ്യുന്നത്. വാഹനമായ എലി വളരെ ഒരു ബോധതലത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ബോധസത്ത ക്രമേണ താണപടികളിൽ നിന്ന് ഉയർന്ന് സ്വന്തം സർവ്വാതീത സത്തയെ പുൽക്കുന്നതാണ് എലി വാഹനമായിരിക്കുന്ന ശ്രീ ഗണപതി രൂപത്തിന്റെ പ്രമേയം സൂചിപ്പിക്കുന്നത്.

ശിവന്റെ വാഹനം കാളയാണ് നിയന്ത്രിക്കാൻ ബുദ്ധുമുട്ടുള്ള ഊർജ്ജസ്ഥിതിയുടെ ഒരു പ്രതീകമാണല്ലോ ഋഷഭം. ലക്ഷ്യമറ്റ് ചിതറിപ്പോകുന്ന മാനസികവും ശാരീരികവുമായ ശക്തികളെ യോഗസാധനയിലൂടെ നിയന്ത്രിച്ച് മനുഷ്യശരീരത്തെ ഈശ്വരചൈതന്യത്തിന്റെ ആവിഷ്ക്കാര രംഗമാക്കിത്തീർകാനുള്ള ഉദ്ബോധനമാണ് ഈ പ്രതീകത്തിലൂടെ നൽകപ്പെടുന്നത്. മനുഷ്യൻ തന്നെ പിന്നോക്കം വലിക്കുന്ന വാസനകളെ നിയന്ത്രിച്ച് മയപ്പെടുത്തി ജീവിതത്തെ വിശുദ്ധമാക്കുമ്പോൾ അവന് ഈശ്വരചൈതന്യത്തിന്റെ വൈഭവങ്ങളും സ്വതന്ത്രാവബോധവും അനുഭവവേദ്യമകുന്നു.

ശാസ്താവിന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങൾക്കെല്ലാമുള്ള സാമാന്യാർത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കൽപ്പിച്ചിരിക്കുന്നത്.

അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാൺ. ഭക്തന്റെ ചിന്തകളെ നേർവഴിക്കുനയിക്കുന്നവൻ എന്നു സൂചിപ്പിക്കുവാനാണ് പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികർ അവതരിപ്പിച്ചത്.

കാറ്റിനെ വെല്ലുന്ന വേഗത്തിൽ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് ..

വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോൾ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു...

Monday, April 22, 2019

ശബരിമല വ്രതം എങ്ങനെ?

സ്വാമി ശരണം


സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്.


 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്.    ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു.


മണ്ഡലകാല  വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം   ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു  41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്.


സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)

എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ  സ്ത്രീ-പുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.


ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.



സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് ” തത്ത്വമസി “, 
തത്+ത്വം+അസി , “അതുതന്നെയാണ് നീ” എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’.  അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.
ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.



1.മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.

2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.

3.മാംസഭക്ഷണം പാടില്ല.

4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.

5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.

6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.

7.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.

8.ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.

9.ആരെയും പരിഹസിക്കരുത്.

10.ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.

11.പകലുറങ്ങരുത്.



വ്രതാനുഷ്ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.



1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.

3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം.

4.മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്.

5.മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം.

6.വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

7. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.

8. വാക്കുകളെ കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.

9. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.

10. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തുക.


സ്വാമി ശരണം.

Thursday, January 11, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം

Image result for സ്വാമിഅയ്യപ്പൻ

ശ്രീധര്‍മ്മശാസ്താവിന്റെ കേശംമുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാന്തവര്‍ണ്ണനാസ്‌തോത്രം എന്നും ഇത്അറിയപ്പെടുന്നു. ശ്രീശങ്കരാചാര്യസ്വാമികളാണു ഈ സ്‌തോത്രം രചിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.



ആശാനുരൂപഫലദംചരണാരവിന്ദ-
ഭാജാമപാരകരുണാര്‍ണ്ണവ പൂര്‍ണ്ണചന്ദ്രം
നാശായസര്‍വ്വവിപദാമപി നൗമി നിത്യ-
മീശാനകേശവഭവം ഭുവനൈകനാഥം

ചുവന്ന താമരപ്പൂവുകളേപ്പോലെ മനോഹരമായ തന്റെ തൃപ്പാദങ്ങളെ ഭജിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്നവനും, അപാരമായ കരുണാസാഗരത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പൂര്‍ണ്ണചന്ദ്രനേപ്പോലെ ശോഭിക്കുന്നവനും, ഈശാനന്‍(ശിവന്‍) കേശവന്‍(വിഷ്ണു) എന്നിവരില്‍ നിന്ന്ഉത്ഭവിച്ചവനുമായ ഭുവനൈകനാഥനെ(ധര്‍മ്മശാസ്താവിനെ) സകലവിധത്തിലുമുള്ള ആപത്തുകള്‍ നശിക്കുന്നതിനായി ഞാന്‍ നിത്യവും നമിക്കുന്നു.



പിഞ്ഛാവലീവലയിതാകലിതപ്രസൂന
സഞ്ജാതകാന്തിഭരഭാസുരകേശഭാരം
ശിഞ്ജാനമഞ്ജുമണിഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസഹരിനന്ദനമാശ്രയാമി


മനോഹരമായ മുടിക്കെട്ടില്‍ മയില്‍പ്പീലികളും സുഗന്ധപുഷ്പങ്ങളും തിരുകിയിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന കാന്തിയാല്‍ കൂടുതല്‍ സുന്ദരമാക്കപ്പെട്ട കേശഭാരത്തോടുകൂടിയവനും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ മൃദുശബ്ദം പുറപ്പെടുവിക്കുന്ന രത്‌നഖചിതമായ സ്വര്‍ണ്ണാഭരണങ്ങളുടെ പ്രഭയാല്‍തിളങ്ങുന്ന അംഗങ്ങളോടുകൂടിയവനും ചന്ദ്രക്കലാധരന്റേയും ഹരിയുടേയും പുത്രനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.



ആലോലനീലലളിതാളകഹാരരമ്യ-
മാകമ്രനാസമരുണാധരമായതാക്ഷം
ആലംബനം ത്രിജഗതാം പ്രമഥാധിനാഥ-
മാനമ്രലോകഹരിനന്ദനമാശ്രയാമി

നീലനിറമാര്‍ന്ന് ഇളകുന്ന സുന്ദരമായ അളകങ്ങളാല്‍(നെറ്റിയിലേക്കുവീണുകിടക്കുന്ന ചെറിയമുടിക്കൂട്ടങ്ങളാല്‍) ശോഭിക്കുന്ന ഭഗവാന്റെ ചുണ്ടുകള്‍ അരുണ(രക്ത) വര്‍ണ്ണമാര്‍ന്നും കണ്ണുകള്‍ നീണ്ടുമനോഹരമായും തിളക്കമേറിയും നാസിക(മൂക്ക്) അതിസുന്ദരമായും വിളങ്ങുന്നു. കോമളാകാരനായി വിളങ്ങുന്നവനും മൂന്നുലോകങ്ങള്‍ക്കും ആലംബമായവനും പ്രമഥനാഥനും(ഭൂതനാഥനും) സമസ്തലോകരാലും നമിക്കപ്പെടുന്നവനും ഹരിനന്ദനനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.



കര്‍ണ്ണാവലംബിമണികുണ്ഡലഭാസമാന
ഗണ്ഡസ്ഥലംസമുദിതാനനപുണ്ഡരീകം
അര്‍ണ്ണോജനാഭഹരയോരിവമൂര്‍ത്തിമന്തം
പുണ്യാതിരേകമിഹ ഭൂതപതിം നമാമി

കാതുകളെ ആശ്രയിച്ചു നിലകൊള്ളുന്ന രത്‌നസമൂഹങ്ങളുടെ(രത്‌നകുണ്ഡലങ്ങളുടെ) പ്രകാശത്താല്‍തിളങ്ങുന്ന മനോഹരങ്ങളായ കവിള്‍ത്തടങ്ങളും വിടര്‍ന്ന ചെന്താമരപോലുള്ളമുഖവും ഉള്ളവനും അര്‍ണ്ണോജനാഭന്റേയും(ശ്രീപദ്മനാഭന്റേയും) ഹരന്റേയും(ശിവന്റേയും) പുണ്യം ഒന്നുചേര്‍ന്ന്മൂര്‍ത്തിമത്തായവനും(രൂപം കൈക്കൊണ്ടവനും) ആയ ഭൂതനാഥനെ ഞാന്‍ നമസ്‌ക്കരിക്കുന്നു.



ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥ-
കോദണ്ഡബാണമഹിതാന്തമതാന്തവീര്യം
ഉദ്യത്പ്രഭാപടലദീപ്രമദ്രഭസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭജാമി

അതീവബലമേറിയതും മനോഹരവുമായ ഇരുകൈകളില്‍കോദണ്ഡവും(വില്ല്) ബാണവും(അമ്പ്) ധരിച്ച്‌സകല ദുഷ്ടന്‍മാരേയും സംഹരിക്കുവാനുള്ളഅത്യത്ഭുതകരമായ വീര്യത്തോടുകൂടിയവനും വെട്ടിത്തിളങ്ങുന്ന പ്രഭാപടലത്താല്‍(പ്രകാശത്താല്‍) ചുറ്റപ്പെട്ടവനും ആയ പ്രഭാപതിയെ(പ്രഭാദേവിയുടെ ഭര്‍ത്താവായവനും സകലപ്രകാശങ്ങളുടേയും അധിനാഥനായവനും) ഞാന്‍ നിത്യവുംവന്ദിക്കുന്നു.



മാലേയപങ്കസമലംകൃതഭാസമാന-
ദോരന്തരാളതരളാമലഹാരജാലം
നീലാതിനിര്‍മ്മലദുകൂലധരംമുകുന്ദ-
കാലാന്തകപ്രതിനിധിം പ്രണതോസ്മി നിത്യം

സുഗന്ധം പ്രസരിപ്പിക്കുന്ന ചന്ദനം അണിഞ്ഞ വിസ്തൃതമായ തിരുമാറില്‍ ഇളകിയാടുന്ന നിരവധി മാലകളോടുകൂടിയവനും അതീവ നിര്‍മ്മലമായ നീല പട്ടുവസ്ത്രം അണിഞ്ഞവനും മുകുന്ദന്റേയും(മുക്തി നല്‍കുന്നവനായ വിഷ്ണുവിന്റേയും) കാലാന്തകന്റേയും(കാലനെ സംഹരിച്ച മഹാദേവന്റേയും) പ്രതിനിധിയായവനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.



യത്പാദപങ്കജയുഗംമുനയോപ്യജസ്രം
ഭക്ത്യാ ഭജന്തി ഭവരോഗനിവാരണായ
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാമ്യഹമമിത്രകുലാന്തകംതം

ആരുടെ പാദപങ്കജങ്ങളെയാണോ മുനിമാര്‍ ഭവരോഗംശമിക്കുന്നതിനായി നിത്യവും ഭക്തിയോടുകൂടി ഭജിക്കുന്നത്; പുരാന്തകന്റേയും(ത്രിപുരസംഹാരകനായശിവന്റേയും) മുരാന്തകന്റേയും(മുരന്‍ എന്ന അസുരനെ വധിച്ച വിഷ്ണുവിന്റേയും) പ്രിയപുത്രനും ശത്രുസമൂഹങ്ങളെ കുലത്തോടെ സംഹരിക്കുന്നവനും ആയ ആ ശ്രീധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമിക്കുന്നു.



കാന്തംകളായകുസുമദ്യുതിലോഭനീയ
കാന്തിപ്രവാഹവിലസത്കമനീയരൂപം
കാന്താതനൂജസഹിതം നിഖിലാമയൗഘ-
ശാന്തിപ്രദം പ്രമഥനാഥമഹം നമാമി

കാന്തസ്വരൂപനും കളായകുസുമത്തിന്റെ(കാശാവിന്‍ പൂവിന്റെ) നീലനിറത്തിനെ പോലും പ്രലോഭിപ്പിക്കുന്ന തേജസ്സുമൂലം കമനീയമായ രൂപത്തോടുകൂടിയവനും ഭാര്യയായ പ്രഭാദേവിയോടും പുത്രനായ സത്യകനോടുംകൂടി ഇരിക്കുന്നവനും സമസ്തദുഃഖങ്ങള്‍ക്കും ശാന്തിപ്രദാനം ചെയ്യുന്നവനും ആയ പ്രമഥ(ഭൂതഗണ) നാഥനെ ഞാന്‍ വന്ദിക്കുന്നു.



ഭൂതേശ! ഭൂരികരുണാമൃതപൂരപൂര്‍ണ്ണ
വാരാന്നിധേവരദ! ഭക്തജനൈകബന്‌ധോ!
പായാദ് ഭവാന്‍ പ്രണതമേനമപാരഘോര-
സംസാരഭീതമിഹമാമഖിലാമയേഭ്യഃ

സകലഭൂതങ്ങളുടേയും ഈശനായവനേ, കാരുണ്യാമൃതം നിറഞ്ഞ സമുദ്രമായിവിളങ്ങുന്നവനേ, വരദായകനായവനേ, ഭക്തജനങ്ങള്‍ക്ക് ഏക ബന്ധുവായവനേ,വീണ്ടുംവീണ്ടും നമസ്‌ക്കരിക്കുന്നവനും അപാരവും ഘോരവുമായ സംസാരദുഃഖത്താല്‍ വലയുന്നവനുമായ എന്നെ അവിടുന്ന് സകലവിധത്തിലുള്ള ആമയങ്ങളില്‍(ദുഃഖങ്ങളില്‍) നിന്നും രക്ഷിക്കണേ.



ഹേ ഭൂതനാഥ ഭഗവന്‍ ഭവദീയചാരു
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ
നാഥായസര്‍വ്വജഗതാം ഭജതാം ഭവാബ്ധി-
പോതായ നിത്യമഖിലാംഗഭുവേ നമസ്‌തേ

അല്ലയോ ഭൂതനാഥാ, അവിടുത്തെ മനോഹരമായ പാദപങ്കജയുഗ്മങ്ങളില്‍ ഒരിക്കലും ഇളകാത്ത( അചഞ്ചലമായ) ഭക്തി ഉണ്ടാകുവാന്‍ എന്നെ അനുഗ്രഹിക്കണേ. അതിനുവേണ്ടി സര്‍വജഗത്തിനും നാഥനായവനും ഭജിക്കുന്നവരെ സംസാരസാഗരത്തില്‍നിന്നു കരകയറ്റുന്നവനും നിത്യനും എല്ലാചരാചരങ്ങളിലും പ്രകാശിക്കുന്നവനുമായ അങ്ങയെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.



നിത്യ പാരായണത്തിനു ഏറ്റവും അനുയോജ്യമായ ഒരു സ്‌തോത്രമാണിത്. ഇതു നിത്യവും ജപിക്കുന്ന ഭക്തരെ കരുണാമയനായ ധര്‍മ്മശാസ്താവ് എക്കാലവും സംരക്ഷിക്കും.


Wednesday, January 10, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - മകരസംക്രമം മകരവിളക്ക് മകരജേ്യാതി(57)

മകരസംക്രമദിനം ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനങ്ങളില്‍ ഒന്നാണ്. സൂര്യന്‍ ധനുരാശിയില്‍നിന്നും മകരംരാശിയിലേക്കു കടക്കുന്ന ദിനമാണു മകരസംക്രമം.

makara-jyothi


ദക്ഷിണായനത്തില്‍നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിനം അഥവാ സൂര്യന്റെ തെക്കോട്ടുള്ള യാത്ര അവസാനിച്ചുവടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന ദിനം. മകരസംക്രമം മുതല്‍ പകലിനു രാത്രിയേക്കാള്‍ ദൈര്‍ഘ്യം ഉണ്ടാകും. സൂര്യരശ്മികള്‍ കൂടുതലായി ഭൂമിയില്‍ പതിക്കുന്ന ഉത്തരായനകാലം പുണ്യകര്‍മ്മങ്ങള്‍ക്കെല്ലാം യോജിച്ച കാലമാണ്.


തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്‌നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ശരശയ്യയിലായ ഭീഷ്മപിതാമഹന്‍ ദേഹം വെടിയുവാന്‍ ഉത്തരായനകാലംവരെ കാത്തിരുന്നു എന്ന് മഹാഭാരതത്തില്‍ പറയുന്നു.


ധനുമാസത്തിന്റെ അവസാനത്തില്‍ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ കൃഷ്ണപക്ഷപഞ്ചമി തിഥിയില്‍ വൃശ്ചികലഗ്നത്തിലാണ് ധര്‍മ്മശാസ്താവ് തിരുവവതാരം ചെയ്തത് എന്ന് ഭൂതനാഥോപാഖ്യാനം മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു. ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനം ആണ് ശാസ്താവിന്റെ തിരുവവതാരം.


മകരസംക്രമ പുണ്യമുഹൂര്‍ത്തമായിരുന്നു അത് എന്നുകരുതാം. അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും ശാസ്താ ആരാധനയ്ക്ക് ഏറ്റവും ഉത്തമദിനങ്ങളായി കരുതപ്പെടുന്നത്.


പന്തളമഹാരാജാവായ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനചാം അദ്ധ്യായത്തിലും കാണാം.


മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു.


പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് അയ്യപ്പനു അഭിഷേകം നടത്തുന്നത്.


തിരുവാഭരണം ചാര്‍ത്തി മഹാരാജാവായി ഭഗവാന്‍ ദര്‍ശനമരുളുന്ന അപൂര്‍വ നിമിഷങ്ങളാണുമകരസംക്രമ ദിനത്തിലേത്. സാധാരണഗതിയില്‍ മകരവിളക്കുദിവസം തിരുവാഭരണം ചാര്‍ത്തിയുള്ള സന്ധ്യാദീപാരാധനയ്ക്ക് മുന്‍പായിരിക്കും മകരസംക്രമപുണ്യമുഹൂര്‍ത്തത്തിലെ പൂജ. ഈ വര്‍ഷം മകരസംക്രമ പൂജ സന്ധ്യാദീപാരാധനയ്ക്കുശേഷമാണ്. വൈകുന്നേരം 7.28ന് ആണ് ഈ വര്‍ഷത്തെ മകരസംക്രമപൂജ. അതിനാല്‍ ദീപാരാധനയ്ക്കുശേഷംതിരുവാഭരണങ്ങള്‍ മാറ്റി സംക്രമാഭിഷേകം നടത്തി വീണ്ടും തിരുവാഭരണം ചാര്‍ത്തിയശേഷമാണു ഭക്തര്‍ക്കു ദര്‍ശനം ലഭിക്കുക.


പന്തളമഹാരാജാവു ഭൂതനാഥനെ ദര്‍ശിച്ച സ്വര്‍ണ്ണാലയം ഇന്നത്തെ പൊന്നമ്പലമേട്ടിലാണ്. രാജാവിനു ദര്‍ശനം നല്‍കിയശേഷം ഭൂതനാഥ ഭഗവാന്‍ പരിവാരങ്ങളോടൊപ്പം മനുഷ്യദൃഷ്ടിക്കു ഗോചരനാവാതെ അവിടെ നിത്യാധിവാസംചെയ്യുന്നു. ദേവകളും മഹര്‍ഷിമാരും നിത്യവും അവിടെ ഭഗവാനെ സേവിക്കുന്നു.


ഭൂതനാഥന്‍ അദൃശ്യസാന്നിദ്ധ്യം ചെയ്യുന്ന പൊന്നമ്പലമേട്ടില്‍ ഗിരിവര്‍ഗ്ഗ ജനങ്ങള്‍ ഭഗവാനെ മകരസംക്രമദിനത്തില്‍ സന്ധ്യാസമയത്ത് ആരാധിച്ചിരുന്നു. അതിന്റെസ്മരണകള്‍ നിലനിര്‍ത്തി ശബരിമലയില്‍ ദീപാരാധനക്കു നടതുറന്നതിനുശേഷം പൊന്നമ്പലമേട്ടില്‍ മൂന്നുതവണദീപം തെളിക്കുന്നു. ഈ സമയത്ത് പൊന്നമ്പലമേടിനു മുകളിലായി ശോഭപരത്തി മകരനക്ഷത്രം ഉദിച്ചു നില്‍ക്കും. മകരവിളക്കിനെത്തുന്ന ഭക്തലക്ഷങ്ങള്‍ ഈ ദീപത്തേയും നക്ഷത്രത്തേയും തിരുവാഭരണവിഭൂഷിതനായ ഭഗവാനേയുംവന്ദിച്ച് കൃതാര്‍ത്ഥരാകുന്നു.


ധ്വജപ്രതിഷ്ഠയും കൊടിയേറി ഉത്‌സവവും ഇല്ലാതിരുന്ന കാലത്ത് മകരസംക്രമം മുതലുള്ള ഏഴുദിവസങ്ങളാണു ശബരിമലയില്‍ ഉത്‌സവമായി ആഘോഷിച്ചിരുന്നത്. മകരം ഒന്നുമുതലുള്ള ദിവസങ്ങളില്‍ നടക്കുന്ന വിളക്ക് കണ്ടുതൊഴുതായിരുന്നു ഭക്തര്‍മലയിറങ്ങിയിരുന്നത്. വിശേഷാല്‍ചടങ്ങുകളും മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും എല്ലാംചേര്‍ന്ന സവിശേഷ ദിനങ്ങളെയാണു സാമാന്യമായി മകരവിളക്ക് എന്നു വിവക്ഷിച്ചിരുന്നത്.



ജന്മഭൂമി

Tuesday, January 9, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - കലിയുഗവരദന്റെ പതിനെട്ട് പടികള്‍ (55)

sabarimala-steps


പതിനെട്ടാം പടിയുടെ സാംഗത്യത്തേക്കുറിച്ച് ശ്രീമദ് അയ്യപ്പ ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിക്ക് അയ്യപ്പന്‍ നല്‍കിയ ദിവ്യോപദേശങ്ങളാണ് അയ്യപ്പഗീതയിലെ പ്രതിപാദ്യം.



18 അദ്ധ്യായങ്ങളുള്ള അയ്യപ്പഗീത കാശിയിലെ തിലപാണ്ഡികേശ്വരമഠത്തിലെ സന്യാസിവര്യനായിരുന്ന ശ്രീസ്വാമി അച്യുതാനന്ദമഹാരാജ് രചിച്ചതാണ്. അയ്യപ്പഗീതയ്ക്ക് ശ്രീ ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ രചിച്ച മലയാള വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് പതിനെട്ടാം പടിയുടെ തത്വം ഇവിടെ ഉള്‍ക്കൊള്ളിക്കുന്നത് (കന്യാകുമാരി ആനന്ദകുടീരം ശ്രീമദ് അയ്യപ്പഗീത വ്യാഖ്യാനസഹിതം പ്രസിദ്ധികരിച്ചിട്ടുണ്ട്).


അയ്യപ്പഗീതയിലെ പതിനെട്ടാം അദ്ധ്യായമായ അയ്യപ്പദര്‍ശനയോഗത്തിലാണ് പതിനെട്ടാം പടിയെക്കുറിച്ച് വര്‍ണ്ണിക്കുത്. ജ്ഞാനാനന്ദസരസ്വതി സ്വാമികള്‍ പറയുന്നു- ”പ്രകൃതിതത്വങ്ങളാകുന്ന പഞ്ചകോശങ്ങളാല്‍ മറയ്ക്കപ്പെട്ട ആത്മസ്വരൂപം തെന്നയാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹമെന്നാണ് പതിനെട്ടാം അദ്ധ്യായംകൊണ്ട് സമര്‍ത്ഥിക്കുന്നത്.


അല്ലെങ്കില്‍ പ്രസ്തുത ആത്മസ്വരൂപത്തെ ഉല്‍ബോധിപ്പിക്കുകയും സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗത്തെ നിര്‍ദ്ദേശിക്കുകയുമാണ് ശബരിമലയിലെ അയ്യപ്പവിഗ്രഹം. അതിനാല്‍ ശബരിമല ശാസ്തൃദര്‍ശനം ഒരു പ്രകാരത്തില്‍ ആത്മദര്‍ശനം തന്നെ അല്ലെങ്കില്‍ ആത്മദര്‍ശനത്തിനുള്ള പ്രചോദനമെങ്കിലുമാണ്.”



ജ്ഞാനാമൃതപാനംകൊണ്ട് സംതൃപ്തയായ ശബരി അയ്യപ്പഭഗവാനെ സ്തുതിക്കുന്നു.



ശ്രേണീ തേ പ്രഥമാ തു സര്‍വ്വജഗതാം സന്ധാരിണീ മേദിനീ
സോപാനസ്യതഥാ പരാസു വിമലാ തത്വം ജലം ശോഭനം 
തേജസ്തസ്യ തൃതീയകാ ച തമസോരാശേരലം ഭക്ഷകം 
ഭൂയോ വായുരലങ്കരോതി ഭഗവന്‍ വ്യോമസ്ഥിതാ പഞ്ചമീ 1

ഷഷ്ഠീ തസ്യ വിരാജതേ തു രുചിരാ ശ്രേണീ തു വാണീ ശുഭാ 
ഭൂയഃ പാണിയുഗഞ്ച മംഗളമയീ സാ സ്യാദനംഗാരിജ!
പാദൗ ചാപി സുഗണ്യതേ സുരഗുരോ ശ്രേണീ പുനശ്ചാഷ്ടമീ 
പായുശ്ചേന്ദ്രിയ മസ്യ സുഷ്ഠു നവമീ സഞ്ജായതേ ശങ്കരീ 2

രമ്യം തേഖലു തസ്യ ദേവ ദശമീ ശ്രേണീ ച ശിശ്‌നേന്ദ്രിയം 
ശ്രോത്രം ചാത്ര പ്രചണ്ഡശാസ്ത്ര കുശലഞ്ചൈകാദശീ ശ്രേണികാ 
ത്വക് ഭൂയോപി ച ശോഭനാ രസപതേ തത്വം പരം ദ്വാദശീ 
ചക്ഷുശ്ചാപി സ്വരൂപദര്‍ശനകരം ജേഗീയതേ ശ്രേണികാ 3

ഘ്രാണശ്ചൈവ ചതുര്‍ദശീ പരതരം ഗന്ധോദ്വഹം സാ ശുഭാ
സ്വാദ്വസ്വാദുവിചാരണേ ച രസനാ ജിഹ്വാഗ്രദേശസ്ഥിതാ
ശ്രേണീ പഞ്ചദശീ മനോ മനനകൃല്‍ ശ്രേണീ വരാ ഷോഡശീ 
ബുദ്ധിര്‍ബ്ബോധകരീ സദാ ശുഭകരീ ശ്രേണീ മനോമോദിനീ 4

ശ്രേണീ തേ പരിമാര്‍ജ്ജിതാ സകലദാ കാമപ്രവാഹാനലാ 
സോപാനസ്യ വിരാജതേ/തിജയിനീ ജീവാത്മതത്വേന യാ 
ശ്രീശേശാത്മജനസ്യ പന്തളപതേരീശസ്യ ശാന്തിപ്രദാ 
ഇത്യഷ്ടാദശതത്വമച്യുതപദസ്ഥാനം ഹി വന്ദേ മുദാ 5


(ശ്രീമദ് അയ്യപ്പഗീത പതിനെട്ടാം അദ്ധ്യായം 1 മുതല്‍ 5 വരെ ശ്ലോകങ്ങള്‍)



പതിനെട്ടുപടികളെയും ധ്യാനിച്ചു വന്ദിക്കുവാന്‍ ഏറ്റവും ഉചിതമായ ശ്ലോകങ്ങളാണിവ. ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമി ജ്ഞാനാനന്ദ സരസ്വതി പറയുന്നു- ”സൂക്ഷ്മ ശരീരത്തിന് ആകെ പതിനേഴു ഘടകങ്ങളാണുള്ളത്. പ്രസ്തുത പതിനേഴു ഘടകങ്ങളും ജീവത്വമാകുന്ന അഭിമാനവും കൂടി പതിനെട്ടു തടസ്സങ്ങളാണ് ജീവന് ആത്മാവിനെ ദര്‍ശിക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്ന മുഖ്യങ്ങളായ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങളെ അതിക്രമിച്ചാല്‍ മാത്രമേ ആത്മസാക്ഷാല്‍ക്കാരത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. പ്രസ്തുത പതിനെട്ട് പ്രതിബന്ധങ്ങളാണ് ശബരിമലക്ഷേത്രത്തിലെ പതിനെട്ടു പടികളാണിവിടെ സമര്‍ത്ഥിക്കുത്.



ശബരിമല ക്ഷേത്രത്തില്‍ പതിനെട്ടു പടികള്‍ കയറിയാണ് ഭഗവല്‍ സന്നിധാനത്തിലെത്തുന്നത്. അപ്പോഴാണല്ലോ ഭഗവദ്ദര്‍ശനം സാധിക്കുന്നത്. അന്തര്‍യ്യാമിയായ ആത്മാവിനെ ദര്‍ശിക്കാനുള്ള പതിനെട്ടു തത്വപ്രതിബന്ധങ്ങളെയാണ് പതിനെട്ടു പടികളാക്കി കെട്ടിയിരിക്കുത്. അതില്‍ അഞ്ചു പടികളുടെ താത്വിക സ്വരൂപത്തെയാണ് ആദ്യ പദ്യം കൊണ്ടുപന്യസിക്കുന്നത്.



പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ് ആദ്യത്തെ അഞ്ചുപടികളെന്നാണു പറയുന്നത്. ഒന്നാമത്തേതു ഭൂമിയുടെയും രണ്ടാമത്തേതു ജലത്തിന്റെയും മൂന്നാമത്തേത് അഗ്നിയുടേയും നാലാമത്തേത് വായുവിന്റേയും അഞ്ചാമത്തേത് ആകാശത്തിന്റെയും പ്രതീകങ്ങളാണ്.



ജീവോപാധികളുടെ മുഖ്യങ്ങളായ ഘടകങ്ങള്‍ പഞ്ചഭൂതങ്ങള്‍ തന്നെ. സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴുവന്‍പഞ്ചഭൂതമയം തന്നെ അകവും പുറവും മുഴുവന്‍ പഞ്ചഭൂതവികാരങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഏറ്റവും പുറമേയുള്ള കനത്ത ആവരണങ്ങളും പഞ്ചഭൂതങ്ങള്‍ തന്നെ. അതിനാല്‍ ആദ്യം അതിക്രമിക്കേണ്ടിയിരിക്കുന്നതു പഞ്ചഭൂതങ്ങളേയും അവയുടെ വികാരങ്ങളേയും തന്നെ ഈ തത്വത്തെ ഉല്‍ബോധിപ്പിക്കുന്നു ശബരിമല ക്ഷേത്ര സിധാനത്തിലെ ആദ്യത്തെ അഞ്ചു പടികള്‍.



പഞ്ചഭൂതങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കര്‍മ്മേന്ദ്രിയങ്ങളാണു സൂക്ഷ്മശരീരത്തിലെ മുഖ്യങ്ങളായ അഞ്ചു ഘടകങ്ങള്‍. ജീവിതവും ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ജനനമരണങ്ങളും എന്നു വേണ്ട, ജീവന്റെ എല്ലാ അനുഭവങ്ങളും കര്‍മ്മമയങ്ങളാണ്. കര്‍മ്മങ്ങള്‍ക്കെല്ലാം ആസ്പദം കര്‍മ്മേന്ദ്രിയങ്ങളുമാണ്. വാക്ക്, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍.



ശബരിമല ക്ഷേത്രത്തിലെ 18 പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം കഴിഞ്ഞാല്‍ ആറു മുതല്‍ പത്തുവരെയുള്ള പടികള്‍ ക്രമേണ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എീ അഞ്ച് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതീകമാണ്.



പതിനെട്ട്, പന്ത്രണ്ട്, പതിമൂന്ന് എന്നീ മൂന്നുപടികള്‍ ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ് എന്നീ മൂന്നു ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രതീകമാണ്. പതിനാലും പതിനഞ്ചും പടികള്‍ ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നീ രണ്ടു ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്.



പതിനാറാമത്തെ പടി മനനാത്മകതത്വമായ മനസ്സിന്റേയും പതിനേഴാമത്തേതു ബോധാത്മകതത്വമായ ബുദ്ധിയുടെയും പ്രതീകങ്ങളാണ്. അങ്ങിനെ പതിനേഴു പടികളും സൂക്ഷ്മശരീരത്തിന്റെ പതിനേഴു ഘടകങ്ങളുടെ പ്രതീകങ്ങളോ, ഉല്‍ബോധകങ്ങളോ ആണ്.


പഞ്ചഭൂതങ്ങള്‍ അഞ്ച്, കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ച്, ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണം രണ്ട്. ഇങ്ങിനെ ആകെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിലൂള്ളത്. അവയും അവയുടെ വൃത്തികളുമാണ് ജീവന് ഈശ്വരദര്‍ശനത്തിനു തടസ്സങ്ങളായിട്ടിരിക്കന്നുത്. അതിനാല്‍ അവയെ അവശ്യം അതക്രമിക്കേണ്ടിയിരിക്കുന്നു. എങ്കിലേ ഈശ്വരനുമായി അടുക്കാന്‍ പോവുന്നുള്ളൂ. ഈ തത്വ രഹസ്യത്തെ ഉള്‍ബോധിപ്പിക്കുന്നവയാണ് പ്രസ്തുത പതിനേഴ് പടികള്‍.


പതിനെട്ടാമത്തേത് ജീവാത്മതത്വം തന്നെയാണ്. നാനാമുഖങ്ങളായ ആഗ്രഹപരമ്പരകള്‍ പ്രവഹിച്ചുകൊണ്ട് എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവുമായഭിമാനിക്കുന്ന അഭിമാനസ്വരൂപമായ ജീവാത്മാവുതന്നെ പതിനെട്ടാമത്തെ തത്ത്വം. അതിന്റെ പ്രതീകം അല്ലെങ്കില്‍ ഉല്‍ബോധകമാണ് പതിനെട്ടാമത്തെ പടി. അതിനേയും അതിക്രമിക്കുമ്പോഴാണ് ഒരാള്‍ക്ക് ഈശ്വരദര്‍ശമുണ്ടാവുന്നത്.



അങ്ങിനെയാണല്ലോ ശബരിമല ക്ഷേത്രത്തിലേയും സ്ഥിതി. ഇങ്ങിനെ തത്വോല്‍ബോധകങ്ങളും ശാന്തിപ്രദങ്ങളുമായ പ്രസ്തുത പതിനെട്ടു പടികളേയും ഞാന്‍ വന്ദിക്കുന്നു.”



ജന്മഭൂമി: 

Monday, January 8, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - പതിനെട്ട് പടികള്‍

Related image

ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായിവരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.



ശബരിമല ക്ഷേത്രംഏതുപ്രകാരം നിര്‍മ്മിക്കണമെന്ന്മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍കാണാം. പതിനെട്ടാംപടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു

 – ”ക്ഷേത്രത്തില്‍എന്റെലിംഗപ്രതിഷ്ഠയുടെകിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയസോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യഎന്നിവയെ കടന്നാലേ നിര്‍ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക്എന്റെലിംഗം കാണാന്‍ കഴിയണം.”

മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍കാണാം.



ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല,ശബരിമലഎന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയുംദേവതഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നുചെന്ന്മലദേവതകളെവന്ദിച്ച്ശാസ്താവിനെ ദര്‍ശിക്കുന്നുഎന്നുസാരം.ചുരികമുതല്‍അസ്ത്രംവരെയുള്ള പതിനെട്ടുതരംആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ഓരോന്നുംഓരോ പടികളായി പരിണമിച്ചുവെന്നുംഒരു സങ്കല്പമുണ്ട്. നാലുവേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമദാനഭേദദണ്ഡങ്ങള്‍) നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്എന്നും പറയാറുണ്ട്.




പതിനെട്ടു തത്വങ്ങളുടെഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യസോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടുംഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടിചവുട്ടാനുള്ളഅര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കുംഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച്ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലുംതേങ്ങയുടച്ചുകയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായിവരുന്നയാള്‍ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാംപടിയിലും നാളികേരംഉടയ്ക്കുന്ന പതിവുംഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ഒരുതെങ്ങു നടണമെന്നുംആചാരമുണ്ട്. പതിനെട്ടാം പടിയെപരിശുദ്ധമായ നാളികേരജലത്താല്‍അഭിക്ഷേകംചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍എന്നും;തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടുവര്‍ഷംമലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷംവീണ്ടുംഒന്നാം പടിയില്‍ നാളികേരമടിച്ച്ദര്‍ശനം നടത്തുന്നു. പല തവണഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്ത•ാര്‍കേരളത്തിലുണ്ടായിരുന്നു.




പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നുവന്നതിനാല്‍കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹംകൊണ്ട് പൊതിഞ്ഞ്ഇപ്പോള്‍സംരക്ഷിക്കുന്നു. പടികളില്‍ നാളികേരംഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെഇരുവശത്തുമായികറുപ്പസ്വാമിയുംകറുപ്പായി അമ്മയും കടുത്തസ്വാമിയും ശബരിമലക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെചുവട്ടിലുള്ളജലപ്രവാഹത്തില്‍കാല്‍ നനച്ച് പതിനെട്ടുപടികളുംതൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞുമടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരംഉടച്ച് ഭഗവാനെ വന്ദിച്ച് പുറംതിരിയാതെഓരോപടിയുംതൊട്ടുവന്ദിച്ച് പടികളിറങ്ങിമടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജനബാഹുല്യംകാരണംഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെമുകളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് നാളികേരമുടച്ച്ശരണംവിളിച്ച്‌വടക്കേനടവഴി ഇറങ്ങിയാണ്ഇപ്പോള്‍ ഭക്തരുടെമടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനോളംതന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വംശരണംവിളിയിലൂടെയുംസ്മരിക്കുന്നു.




ജന്മഭൂമി: 

Sunday, January 7, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - സ്വാമി അയ്യപ്പൻ, കലിയുഗവരദൻ, ശബരിമല, മാളികപ്പുറത്തമ്മ, ഭൂതനാഥോപാഖ്യാനം

ayappan00


ഭൂതനായകശാസ്താവ്

ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം
വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം
അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം
നമാമി ഭൂതനായകംമുരാന്തകം പുരാന്തകം

ഗംഭീരമായ ശോഭയുള്ളശരീരത്തോടുകൂടിയവനും ജ്വലിക്കുന്ന കിരീടമണിഞ്ഞവനും ചന്ദ്രക്കല അണിഞ്ഞവനും ഭസ്മലേപിതമായ അംഗങ്ങളോടുകൂടിയവനും അനേകകോടിദൈത്യഗോത്രങ്ങളുടെ ഗര്‍വിനെ നശിപ്പിച്ചവനും മുരാന്തകനും പുരാന്തകനുമായ ഭൂതനായകനെ ഞാന്‍ നമിക്കുന്നു.




ശബരിഗിരീശ്വരന്‍

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂനം
സുരഗണപരിസേവ്യംതത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശംതാരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം


ഭക്തരുടെചിത്തമാകുന്ന താമരതാമരമൊട്ടിന് അഖിലഭുവനങ്ങള്‍ക്കും പ്രകാശമേകുന്ന ദീപമായിരിക്കുന്നവനും (ഭക്തഹൃദയപദ്മത്തെ വിടര്‍ത്തുന്നവനും)സുരഗണങ്ങളാല്‍ പരിസേവിതനായവനും തത്ത്വമസ്യാദി മഹാവാക്യങ്ങളുടെലക്ഷ്യമായവനും ഹരിഹരസുതനും ഈശനും താരകബ്രഹ്മരൂപനും ശബരിഗിരിയില്‍ വസിക്കുന്നവനുമായ ഭൂതനാഥനെ ഞാന്‍ ചിന്തിക്കുന്നു.



ധ്യായേദാനന്ദകന്ദം പരമഗുരുവരം
ജ്ഞാനദീക്ഷാകടാക്ഷം
ചിന്മുദ്രംസത്സമാധിംസുകൃതിജനമനോ-
മന്ദിരംസുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരിവരോ-
ത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാം



ഭോരുഹം ഭൂതനാഥം ആനന്ദത്തിനു മൂലമായവനും പരമഗുരുവരനും കടാക്ഷത്തിലൂടെ ജ്ഞാനദീക്ഷ നല്‍കുന്നവനും ചിന്‍ മുദ്രയണിഞ്ഞവനും സമാധിയില്‍ നിലകൊള്ളുന്നവനും സുകൃതികളായ ജനങ്ങളുടെ മനസ്സ്‌വാസഗേഹമാക്കിയവനും സുന്ദരമായ അംഗങ്ങളോടുകൂടിയവനും ശാന്തസ്വരൂപനും ചന്ദ്രനെ ശിരസ്സിലണിഞ്ഞവനും ശബരിഗിരിയിലെ ശ്രേഷ്ഠവുംഉന്നതവുമായ പീഠത്തില്‍വാഴുന്നവനും ചിന്താരത്‌നത്തിനു സമം അഭിരാമനും വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന പാദപദ്മങ്ങളോടുകൂടിയവനുമായ ഭൂതനാഥനെ ഞാന്‍ ധ്യാനിക്കുന്നു.



ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ
കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ
ഉത്തുംഗേശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ
അയ്യപ്പശ്ശരണാഗതാന്‍ നിജ ജനാന്‍ രക്ഷന്മുദാശോഭതേ



ആരുടെമാതാവു പരമാത്മാവായ ഭഗവാന്‍ നാരായണന്റെ ഭുവനമോഹനമായമോഹിനീസ്വരൂപവും പിതാവ് കൈലാസാചലവാസിയായ ശ്രീവിശ്വനാഥ പ്രഭുവും ആകുന്നുവോ ആ അയ്യപ്പ സ്വാമി ഉ ത്തുംഗമായ ശബരിഗിരിയില്‍ നീലവസ്ത്രമണിഞ്ഞവനായിതന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരെ സദാരക്ഷിക്കുന്നവനായി ശോഭിക്കുന്നു.



ശബരിപര്‍വ്വതവാസ ദയാനിധേ
സകലനായകസല്‍ഗുണവാരിധേ
സപദി മാം പരിപാഹിസതാംപതേ
വിദധതേഹ്യയിതേസുമതേനുതിം



ശബരിപര്‍വതത്തില്‍വസിക്കുന്ന ദയാനിധേ, സകലരുടേയും നായകനായ സല്‍ഗുണസാഗരമേ, സുകൃതികളും പണ്ഡിതരും ശ്രേഷ്ഠരുമായ സദ്ജനങ്ങളുടെ രക്ഷകനായവനേ,എപ്പോഴുംഎന്നെ പരിപാലിച്ചാലും. അങ്ങേയ്ക്ക് നമസ്‌ക്കാരം.




ഹരിഹരപുത്രന്‍

ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം
സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍
ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം

ത്രിഗുണിതമണിപദ്മം, വജ്രമാണിക്യദണ്ഡം(ഗദ, രാജദണ്ഡ്),വിടര്‍ന്ന പൂക്കളാകുന്ന ശരം(പുഷ്പബാണം), പാശം(കയറ്) ഇക്ഷുകോദണ്ഡം(കരിമ്പിന്‍ വില്ല്), നെയ്യും മധുവുംഒക്കെ നിറയ്ക്കുന്ന പാത്രംകൈകളില്‍ ധരിച്ചവനും ചക്രമന്ത്രാത്മമൂര്‍ത്തിയുമായ ഹരിഹരസുതനെ ഞാന്‍ സ്തുതിക്കുന്നു.



ജന്മഭൂമി: 

Saturday, January 6, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

ayyappa-swami


ശ്രീധര്‍മ്മശാസ്താവിനെ വ്യത്യസ്തഭാവങ്ങളില്‍ ആരാധിച്ചുവരുന്നു. ഭഗവാന്റെ മുഖ്യധ്യാനശ്ലോകങ്ങളും അവയുടെ ലഘുവിവരണവുമാണ് ഇനി നല്‍കുന്നത്.


പ്രഭാസത്യകസമേതശാസ്താവ്

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം


മിനുത്തുചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടുംകൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ(ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.



പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവ്

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢംസുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദംശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതംശാസ്താമഹേശം ഭജേ



ശങ്കരനന്ദനനും ഹരിസുതനും കുമാരന്‍(സുബ്രഹ്മണ്യന്‍) മാരന്‍(കാമദേവന്‍) എന്നിവരുടെ അഗ്രജന്‍(ജ്യേഷ്ഠന്‍) ആയവനും ചാപം(കരിമ്പിന്‍ വില്ല്), പുഷ്പശരം എന്നിവ കയ്യില്‍ ധരിച്ചവനും മദയാനയുടെ പുറത്തേറിയവനും ചുമന്നവസ്ത്രം ഉടുത്തവനും ഭൂതപ്രേതപിശാചാദികളാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും ശ്മശ്രുവാല്‍(താടിരോമങ്ങളാല്‍) അലംകൃതനായവനും പാര്‍ശ്വത്തില്‍ പൂര്‍ണ്ണാ പുഷ്‌ക്കലാ എന്നീ കാമിനിമാരോടുകൂടിയവനും മഹേശനുമായ ശാസ്താവിനെ ഭജിക്കുന്നു.




വിദ്യാപ്രദ മഹാശാസ്താവ്

ശാന്തംശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയംവ്യാഖ്യാനമുദ്രാംകരൈര്‍
ബിഭ്രാണംകലയേസദാ ഹൃദിമഹാശാസ്താരമാദ്യംവിഭും

ശാന്തസ്വരൂപനും ശരദ്കാലചന്ദ്രകാന്തത്തിന്റെ ധവളവര്‍ണ്ണത്തോടുകൂടിയവനും ചന്ദ്രനേപ്പോലെശോഭിക്കുന്ന മനോഹരമുഖത്തോടുകൂടിയവനും സൂര്യചന്ദ്രന്‍മാരെപ്പോലെ ശോഭിക്കുന്ന കുണ്ഡലങ്ങളണിഞ്ഞവനും ചതുര്‍ബാഹുക്കളില്‍വീണ, പുസ്തകം, അക്ഷമാല, വ്യാഖ്യാനമുദ്ര എന്നിവ ധരിച്ചവനും വിഭുവുമായമഹാശാസ്താവിനെ ഞാന്‍ നിത്യവുംഹൃദയത്തില്‍ ധ്യാനിക്കുന്നു. ശാസ്താവിന്റെസത്വഗുണസ്വരൂപ ധ്യാനമാണിത്.




ത്രൈലോക്യമോഹന ശാസ്താവ്

മഹാദേവനെ മോഹിപ്പിച്ച മോഹിനീ ദേവിയുടെ പുത്രനായശാസ്താവിനെ ത്രിലോകങ്ങളേയുംമോഹിപ്പിക്കുന്നവനായിആരാധിക്കുന്നു. ത്രൈലോക്യസമ്മോഹനനായശാസ്താവിന്റെ ധ്യാനം ഇതാണ്.

തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
•ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം

തേജോമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ ഇരിക്കുന്നവനും ത്രിനേത്രങ്ങളോടുകൂടിയവനും ദിവ്യമായവസ്ത്രങ്ങളാല്‍അലങ്കരിക്കപ്പെട്ടവനും പുഷ്പശരം(പൂവമ്പ്), ഇക്ഷുകാര്‍മ്മുകം(കരിമ്പിന്‍ വില്ല്) മാണിക്യനിര്‍മ്മിതമായ പാത്രം, അഭയമുദ്ര എന്നിവ നാലുകരങ്ങളില്‍ ധരിക്കുന്നവനും മദയാനയുടെകഴുത്തില്‍ഇരിക്കുന്നവനും ത്രൈലോക്യങ്ങളെമോഹിപ്പിക്കുന്നവനും വിഭുവും ആയ ശാസ്താവിനെ എല്ലായ്‌പ്പോഴുംശരണം പ്രാപിക്കുന്നു.ശാസ്താവിന്റെരജോഗുണസ്വരൂപ ധ്യാനമാണിത്





ശത്രുമര്‍ദ്ദകശാസ്താവ്

കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ

കല്‍ഹാരത്തിനേപ്പോലെ(നീല ആമ്പലിനെപ്പോലെ) ഉജ്ജ്വലിക്കുന്ന നീലനിറമാര്‍ന്ന തലമുടിക്കെട്ടോടുകൂടിയവനും, കാര്‍മ്മേഘത്തിന്റെ ശ്യാമവര്‍ണ്ണത്തോടുകൂടിയവനും, കര്‍പ്പൂരസുഗന്ധത്താല്‍അഭിരാമമായദേഹത്തോടുകൂടിയവനും കാന്തിയേറിയ ചന്ദ്രബിംബം പോലെ പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനുംദണ്ഡം(ഇരുമ്പുലക്ക), പാശം(കയറ്), അങ്കുശം(തോട്ടി), ശൂലംഎന്നിവ ധരിച്ച നാലുകരങ്ങളോടുകൂടിയവനും മദയാനയുടെ പുറത്തേറിയവനും ശത്രുക്കളെമര്‍ദ്ദിക്കുന്നവനും ആദ്യനു മായമഹാശാസ്താവിനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു. ശാസ്താവിന്റെതമോഗുണസ്വരൂപ ധ്യാനമാണിത്



ഇഷ്ടവരദായകശാസ്താവ്

ആശ്യാമകോമളവിശാലതനും വിചിത്ര
വാസോവസാന മരുണോത്പലദാമഹസ്തം
ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദംശരണം പ്രപദ്യേ

ശ്യാമവര്‍ണ്ണമാര്‍ന്ന വലിയശരീരത്തോടുകൂടിയവനും വിചിത്രമായ (വൈവിധ്യമാര്‍ന്ന) വസ്ത്രംഅണിഞ്ഞവനും ചുവപ്പു നിറമാര്‍ന്ന ഉത്പല(താമര) ദാമം(മൊട്ട്) കയ്യില്‍ ധരിച്ചവനും ഉത്തുംഗമായരത്‌നകിരീടത്തോടുംകുടിലോഗ്രമായകേശത്തോടുംകൂടിയവനും ഇഷ്ടവരദായകനുമായശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു.



ജന്മഭൂമി:

Friday, January 5, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - ശബരിമല ക്ഷേത്ര നിര്‍മ്മാണം

sabarimala-temple


മഹാരാജാവിനോടു കിരാതന്‍ ചോദിച്ചു. ഘോരമായ ഈ കാട്ടില്‍ ആരേയും പേടിയില്ലാതെ രാത്രിയില്‍ നിസ്സാരരായ സേനാഗണത്തോടുകൂടി കിടക്കുന്നതാരാണ്? ഞാന്‍ ഈശ്വരനായിരിക്കുന്ന ഈ വനത്തില്‍ എന്റെ അനുവാദം കൂടാതെ മരങ്ങള്‍ മുറിക്കാനും പാറകള്‍ പൊട്ടിക്കാനും ആരാണ് പറഞ്ഞത്? നിങ്ങളെ താമസം കൂടാതെ ഞാന്‍ കൊല്ലുന്നുണ്ട്. പെട്ടെന്ന് തിരിച്ച് പോകുന്നതാണ് നിങ്ങള്‍ക്കുനല്ലത്. കിരാതന്റെ ദുര്‍വാക്കുകള്‍ കേട്ട് ഭൂപതി പറഞ്ഞു:- നിഷ്ഠൂര വാക്യങ്ങള്‍ ഈ വിധം പറയുന്ന ദുഷ്ടനെ ഞാന്‍ കൊല്ലാതെവിടുമോ? മദ്യപാനം ചെയ്തു മത്തനായി വന്നതാണെങ്കില്‍ ഞാന്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു. ഞാന്‍ അഭയം തന്നിരിക്കുന്നു. ഉടന്‍ തന്നെ ഇവിടെനിന്നു പോവുക. രാജാവിന്റെ വാക്കുകള്‍കേട്ട് കോപിച്ച ഇന്ദ്രന്‍ വജ്രായുധവുമായി യുദ്ധത്തിനൊരുങ്ങി. അമ്പും വില്ലും ധരിച്ച രാജശേഖരനൃപന്‍ ഉടനെ അസ്ത്രവര്‍ഷം ചൊരിഞ്ഞു. രാജാവ് അയച്ച അസ്ത്രങ്ങളെല്ലാം വജ്രം കൊണ്ട് ഇന്ദ്രന്‍ ഖണ്ഡിച്ചു. പന്തളരാജാവിനെ കൊല്ലാനായി ഇന്ദ്രന്‍ ഉടന്‍തന്നെ വജ്രായുധം എടുത്തു വീശി. കിരാതനെ എതിരിടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ മഹാരാജാവ് ഭൂതനാഥന്‍ സമ്മാനിച്ച ഛുരിക പ്രയോഗിച്ചു.



കത്തുന്നതീപോലെ ഛുരിക ഇന്ദ്രനു നേര്‍ക്ക് പാഞ്ഞടുത്തു. വജ്രായുധം നിഷ്ഫലമായതുകണ്ട് ഛുരികയെ ഭയന്ന് ഇന്ദ്രന്‍ ഓടിത്തുടങ്ങി. ഛുരിക ഇന്ദ്രനെ പിന്തുടര്‍ന്നു. ഒടുവില്‍ ഓടിയോടി ഇന്ദ്രന്‍ ഭൂതനാഥസ്വാമിവസിക്കുന്ന സ്വര്‍ണ്ണാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭൂതനാഥനെ ദണ്ഡനമസ്‌ക്കാരം ചെയ്ത് ഇന്ദ്രന്‍ വന്ദിച്ചു. ഭൂതനാഥന്‍ ഇന്ദ്രനോട് പറഞ്ഞു – ഛുരികായുധം ഞാന്‍ പന്തളരാജാവിനു നല്‍കിയതാണ്. അതിനാല്‍ ആ ആയുധത്തില്‍ ഇപ്പോള്‍ എനിക്ക് ഒരു അധികാരവുമില്ല. ഭൂപതിയുടെ അടുത്തേക്ക് തന്നെ ചെല്ലുക. ഇവിടെ നിന്നാല്‍ അബന്ധം വരുന്നതാണ്. അവിടെത്തന്നെ ചെല്ലുന്നതാണ് നല്ലത്. എന്റെ ഭക്തനായ രാജശേഖരനൃപനു സ്വര്‍ഗ്ഗം വെറും തൃണം(പുല്ല്) പോലെയാണ് ഗംഗാനദീതീരത്തു വസിക്കുന്ന ഒരാള്‍ വെള്ളത്തിനായി കുളം കുഴിക്കുവാന്‍ ഒരുമ്പെടുമോ?



ഭൂതനാഥന്‍ ഇങ്ങനെ അരുളിചെയ്ത സമയമത്രയും ഇന്ദ്രനെ ആക്രമിക്കാതെ മറഞ്ഞുനിന്ന ഛുരിക എണ്ണ ഒഴിച്ചാല്‍ ആളിപ്പടരുന്ന അഗ്നിയെന്നപോലെ കത്തിജ്വലിച്ച് ഇന്ദ്രനെ സമീപിച്ചു. ജംഭാന്തകനായ ഉമ്പര്‍കോന്‍ ഒടുവില്‍ പന്തളേശനെ തന്നെ അഭയം പ്രാപിച്ചു. കാരുണ്യവാനായ രാജാവ് ഇന്ദ്രന് അഭയം നല്‍കി. ഉടന്‍ തന്നെ ശാന്തമായ ഛുരിക രാജാവിന്റെ കൈകളില്‍ മടങ്ങിയെത്തി. നാണവും ക്ഷീണവും പൂണ്ട് ഇന്ദ്രന്‍ ക്ഷോണീപതിയോടു പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ് എന്നറിയുക. നിന്നുടെ വീര്യം അറിയുവാനായി വന്നതാണ് ഞാന്‍. ഭൂതേശഭക്തന്മാരുടെ മാഹാത്മ്യം ജഗത്രയങ്ങളിലുമുള്ള ഭക്തര്‍ പുകഴ്ത്തട്ടെ. മഹാരാജാവ് വിനീതനായി ഇന്ദ്രനെ വന്ദിച്ചു പറഞ്ഞു: മനുഷ്യരായ ഞങ്ങളോട് വാനവരായ നിങ്ങള്‍ ഈവിധം തുടങ്ങിയാല്‍ അതു ശരിയല്ല എന്നു പറയാന്‍ ഈശ്വരനല്ലാതെ ശക്തരായി മറ്റാരുമില്ല. ഭവാന്‍ എന്നോട് തോറ്റു എന്ന് മനസ്സില്‍ ചിന്തിക്കുന്നതു ന്യായമാവുകയില്ല. സാക്ഷാല്‍ ജഗദീശ്വരനോടു തോല്‍ക്കുകയാണെങ്കില്‍ ആര്‍ക്കും ആക്ഷേപമില്ലല്ലോ?.



രാജാവിന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടുകൂടി മുഖം കുനിച്ച് ഇന്ദ്രന്‍ പറഞ്ഞു. സംഭവിച്ചതൊക്കെ സംഭവിച്ചു. സഖേ, ഭവാന് ഇനി മേല്‍ക്കുമേല്‍ നല്ലതുവന്നുചേരും. ഭൂതനാഥന്റെ ആലയത്തിനുസ്ഥാനം കാണുവാന്‍ ഞാന്‍ വിശ്വകര്‍മ്മാവിനെ അയയ്ക്കുന്നതാണ്. അങ്ങയുടെകൂടെയുള്ള ശില്പികളില്‍~ഒരാളെപ്പോലെ കൂടെ നിന്ന് വിശ്വകര്‍മ്മാവ് സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. ഇത്രയും പറഞ്ഞ് വൃത്രാരി അപ്രത്യക്ഷനായി. സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആചാര്യനോടും ബ്രഹ്മണരോടുംകൂടി സ്‌നാനവും നിത്യകര്‍മ്മാദികളും അനുഷ്ഠിച്ച് രാജാവ് ക്ഷേത്രശിലാസ്ഥാപനത്തിന് ഒരുങ്ങി. ഉത്തമമായ ഒരു മുഹൂര്‍ത്തം ആചാര്യന്‍ വിധിച്ചു. നല്ലതുപോലെ മഹാരാജാവ് ദാനങ്ങള്‍ നല്‍കി. മംഗളവാദ്യങ്ങള്‍ മുഴങ്ങി. ദേവവൃന്ദങ്ങള്‍ അത്ഭുതപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. ശില്പിമാരില്‍ ഒരുവനെപ്പോലെ ദേവശില്പി വന്നു ചേര്‍ന്നു. വിശ്വകര്‍മ്മാവിനെ തിരിച്ചറിഞ്ഞ ആചാര്യന്‍ മഹാരാജാവിനു ദേവശില്പിയെ കാണിച്ചുകൊടുത്തു. ആമോദത്തോടെ രാജാവ് വിശ്വകര്‍മ്മാവിനെ വന്ദിച്ചു. വിശ്വകര്‍മ്മാവ് ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു.



ഭൂതനാഥന്‍ അയച്ച അസ്ത്രം തറച്ചുനില്‍ക്കുന്നതിന്റെ സമീപത്ത് മഹാരാജാവ് ഛുരിക സ്ഥാപിച്ചു. അസ്ത്രത്തിന്റേയും ഛുരികയുടേയും മധ്യത്തില്‍ ക്ഷേത്രത്തിനുള്ള ശിലയിട്ടു. അഗ്നികോണിലേക്ക് മുഖമായി ആ ശിലനില്‍ക്കുന്നതുകണ്ട് നിമിത്തലക്ഷണാദികളില്‍ വിദഗ്ദ്ധനായ ആചാര്യന്‍ പറഞ്ഞു. മഹാരാജാവേ, എന്നെങ്കിലും ഈ ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടാകുമെന്ന് എനിക്കുതോന്നുന്നു. ഇതുകേട്ട് മഹാരാജാവ് ചോദിച്ചു. ആചാര്യാ, അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് പറഞ്ഞാലും. ഈ സമയത്ത് ആകാശത്തു നിന്നും ഒരു അശരീരി (ആകാശവാണി) പുറപ്പെട്ടു. ഘോരനായ കലിയുടെ കാലത്തുവന്നു ചേരുന്ന അശുദ്ധികളെയെല്ലാം കെടുക്കുവാന്‍ അഗ്നിബാധ എനിക്ക് ഇഷ്ടമാണ്. മഹാരാജാവേ, അങ്ങ് ഭഗ്നാശനാവേണ്ടതില്ല. ഇനി വേണ്ടതെല്ലാം ആചാര്യന്‍ പറഞ്ഞുതരുന്നതാണ്. ആലയം പണികഴിപ്പിച്ചുകൊള്ളുക. ആകാശവാണി കേട്ട് ശാന്തചിത്തനായ രാജാവ് ക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ആജ്ഞ ശില്പികള്‍ക്കു നല്‍കി.



വൃശ്ചികമാസത്തിലെ ഒന്നാം ദിവസമാണ് ഭൂതനാഥക്ഷേത്രനിര്‍മ്മാണത്തിന് പ്രസ്തരസ്ഥാപനം (കല്ലിടല്‍) നടത്തിയത്. കല്ലുകള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണുകൊണ്ട് മഞ്ച സമാനമായ ആലയം പണിതീര്‍ത്തു. പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ആ ആലയം അസ്ത്രത്തിന്റേയും ചുരികയുടേയും മുകളിലായാണ് നിര്‍മ്മിച്ചത്. ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. കടുശബ്ദനും (കടുത്ത), ധന്യനായ ഗിരിസത്തമനും ആലയങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജാംബികയുടെ ആലയത്തിനുസമീപത്ത് മഹാരാജാവിനും, താപസന്മാര്‍ക്കും, ബ്രഹ്മണര്‍ക്കും വിശ്രമിക്കുവാനുള്ള ഒരു ആലയവും പണിതീര്‍ത്തു. ഭൂതനാഥന്റെ വിഗ്രഹം ഏതുവിധത്തില്‍ നിര്‍മ്മിക്കണമെന്ന് ശില്പികള്‍ മഹാരാജാവിനോടും മുനിമാരോടും ബ്രാഹ്മണരോടും ചോദിച്ചു.



ഈ സമയത്ത് സാക്ഷാല്‍ പരശുരാമന്‍ ഒരു അഞ്ജനശാസ്ത്രജ്ഞന്റെ രൂപമെടുത്ത് മഹാരാജാവിന്റെ സമീപത്ത് വന്ന് മന്ദഹാസപൂര്‍വ്വം പറഞ്ഞു. രാജാവേ, ഇവിടെ ഭൂതേശന്‍ ഇരുന്നരുളുന്നത് ഏതു വിധമെന്ന് അഞ്ജനംകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് തെളിവാര്‍ന്നു കാണിച്ചുതരാം. അപ്രകാരമാവട്ടെ എന്നു രാജാവ് സമ്മതിച്ചു. അഞ്ജനത്തില്‍(മഷിയില്‍) നോക്കിയ രാജാവ് വിസ്മയിച്ചു. ഭട്ടബന്ധത്തോടെ ചിന്മുദ്രായുതനായ അഷ്ടമൂര്‍ത്തിസുതന്റെ എണ്ണമറ്റ വിഗ്രഹങ്ങളും, അസ്ത്രങ്ങളും, ചുരികകളും, കത്തിയക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മഹാരാജാവ് കണ്ടു. ചിന്മുദ്രയോടുകൂടി കേവലാനന്ദത്തോടെ മണികണ്ഠദേവന്‍ ഇരിക്കുന്നതും മറ്റ് എണ്ണമറ്റ വിസ്മയങ്ങളും കണ്ട് ഭൂപതി അഞ്ജന ശാസ്ത്രജ്ഞനോടു ചോദിച്ചു: എണ്ണമറ്റ ബിംബങ്ങളും, ഛുരികാസ്ത്രങ്ങളും ഇങ്ങനെ ഇവിടെ കാണുവാന്‍ കാരണമെന്താണ്? ധന്യമതേ, അങ്ങ് പറഞ്ഞാലും.



പരശുരാമന്‍ പറഞ്ഞു: ഭൂപതേ, പറയാം. അങ്ങയേപ്പോലെയുള്ള പന്തളരാജാക്കന്മാര്‍ മുമ്പും ഭൂമിയില്‍ ഉണ്ടായിരുന്നു. ധന്യരായ അവര്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച ബിംബങ്ങളാണ് എണ്ണമറ്റതായി ഭവാന്‍ കണ്ടത് എന്നറിയുക. ദേവേന്ദ്രനെ ജയിക്കുവാന്‍ ഛുരികയും ദേവന്‍ അപ്പോള്‍ അവര്‍ക്കു നല്‍കാറുണ്ട്. ഇന്ദ്രനെ ആദ്യമായി ജയിച്ച രാജാവ് ഞാനാണ് എന്ന് മനസ്സില്‍ വൃഥാ ചിന്തിച്ചു മദിക്കേണ്ട. പരശുരാമന്റെ വാക്കുകള്‍ ശ്രവിച്ച് ലജ്ജയോടുകൂടി രാജശേഖരന്‍ പറഞ്ഞു: കാരുണ്യവാരിധേ, കല്പങ്ങള്‍തോറും ഇതേവിധം സംഭവിക്കുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഇന്ദ്രനും ഞാനും തമ്മിലുള്ള പ്രശ്‌നം ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അതെല്ലാം നിന്തിരുവടി അറിഞ്ഞത് ആശ്ചര്യമായിരിക്കുന്നു. ഭവാന്‍ ആരാണ് എന്നുപറഞ്ഞുതന്നാലും. ഭൂപാലവാക്യം കേട്ട് ഭാര്‍ഗ്ഗവരാമന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു ‘ഭാര്‍ഗ്ഗവീനായകാ, കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനാണ് ഞാന്‍ എന്നറിയുക. അഷ്ടാദശപീഠയുക്തനായി കേരളഭൂമിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഭൂതനാഥന്‍ എന്നോട് സത്യം ചെയ്തിരിക്കുന്നു. അതില്‍ മുഖ്യമായത് ഇവിടം തന്നെയാണ്. മററ് പതിനേഴു പീഠങ്ങളും സന്തോഷപൂര്‍വ്വം ഞാന്‍ ഉടന്‍തന്നെ പ്രതിഷ്ഠിക്കും. ഇവിടെ പ്രതിഷ്ഠിക്കേണ്ട ബിംബത്തേക്കുറിച്ചു ഞാന്‍ പറയാം. ഭട്ടബന്ധംപൂണ്ട് ചിന്മുദ്രയോടുകൂടിയ ഒരു കരം മുട്ടില്‍ ചേര്‍ത്ത് ഇരിക്കുന്നവിധത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കേണ്ടത്. ഈ വാക്കുകള്‍ കേട്ട് എല്ലാവരും ഭാര്‍ഗ്ഗവരാമനെ താണുവണങ്ങി.



ജന്മഭൂമി: 

Thursday, January 4, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - ശബരിമല ക്ഷേത്രനിര്‍മ്മാണം

sabarimala-temple


ശൗനകമുനിയോടു സൂതന്‍ പിന്നെയും പറഞ്ഞു തുടങ്ങി.

അഗസ്ത്യമഹര്‍ഷി രാജശേഖര മഹാരാജാവിനോടു പറഞ്ഞു:- ഭൂപതേ, ധര്‍മ്മശാസ്താവിന്റെ സഹസ്രനാമവും, അഷ്‌ടോത്തരശതനാമങ്ങളും, കവചവും, സ്‌തോത്രവും, രഹസ്യമായ ലഘുപൂജാവിധിയും ഇനി മറ്റൊരു അവസരത്തില്‍ ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞുതരുന്നതാണ്. താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാനുള്ള മനോഹരമായ ക്ഷേത്രം ഉടന്‍ തന്നെ പണികഴിപ്പിക്കുക. സാലപുരാധീശനായ ആചാര്യന്‍ മതി താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ (സാലപുരം എവിടെയാണ് എന്നു വ്യക്തമല്ല. സാലം എന്നതിന് മതില്‍, കോട്ട, വേലി, വൃക്ഷം, മരുത്, തേന്മാവ്, ഒരിനം മത്സ്യം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.) മഞ്ജാംബിക(മഞ്ചാംബിക)യ്ക്കു ചഞ്ചലമേതും കൂടാതെ ഒരു മഞ്ചം നിര്‍മ്മിക്കണം. ഭൂതഗണങ്ങളില്‍ മുഖ്യനായ വാപരന്‍ എന്ന ഭൂതത്തിന് മഹിഷീമാരികവനത്തില്‍(എരുമേലിയില്‍) നല്ലൊരു ആലയം ആദ്യമേ പണിതീര്‍ക്കണം. ശില്പികളേയും കൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനു പുറപ്പെടുക. അങ്ങേയ്ക്ക് സകലതും സാധിക്കും. ഇത്രയും പറഞ്ഞ് അത്യന്തം രഹസ്യാത്മകമായ ലഘുപൂജാക്രമം മഹാരാജാവിന് അഗസ്ത്യമഹര്‍ഷി ഉപദേശിച്ചു. ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാസമയത്ത് താന്‍ എത്തിച്ചേര്‍ന്നുകൊള്ളാം എന്നറിയിച്ച് അഗസ്ത്യമഹര്‍ഷി അന്തര്‍ദ്ധാനം ചെയ്തു.



സൂതന്‍ പറഞ്ഞു: പാലുകൊണ്ട് ബ്രാഹ്മണനും നെയ്യുകൊണ്ട് ക്ഷത്രിയനും തേന്‍കൊണ്ട് വൈശ്യനും ഭൂതനാഥനെ പൂജിക്കാം. മറ്റുള്ള വര്‍ണ്ണങ്ങള്‍ക്ക് അവരവര്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍കൊണ്ടും കലികാലത്തു പൂജിക്കാം. ധനമില്ലാത്തവനാണെങ്കിലും ഭക്തിമാനാണെങ്കില്‍ ഇലയും (തുളസി, കൂവളം തുടങ്ങിയവ), ജലവും കൊണ്ടു മാത്രവും പൂജിക്കാം. എങ്ങനെ പൂജിച്ചാലും ഭക്തിയോടുകൂടിയവനാണെങ്കില്‍ അവന്റെ പൂജ ഭൂതേശ്വരന്‍ സ്വീകരിക്കും. ഭക്തിയില്ലാതെ സമര്‍പ്പിക്കുന്ന ഉപഹാരങ്ങളൊന്നും ആ മൃത്യുഞ്ജയപുത്രന്‍ നോക്കുകയില്ല. ദേവപൂജയ്ക്ക് അധികാരികളല്ലാത്തവര്‍ ആരൊക്കെയാണ് എന്നു ഞാന്‍ പറഞ്ഞുതരാം. ഡംഭോടുകൂടി ഞാനാണു പൂജകന്‍ എന്നു ഭാവിച്ച്; പൂജയ്‌ക്കൊരുക്കിവെച്ച ദ്രവ്യങ്ങള്‍ പോരാ എന്നു കല്പിച്ച് ശിഷ്യരോട് ശണ്ഠകൂടുന്നവന്‍ ഭൂതനാഥന്റെ പൂജയ്ക്കു യോഗ്യനല്ല. നല്ല വിനയവും ഭൂതനാഥനില്‍ ഭക്തിയും എല്ലാവരോടും ദയയും സന്തോഷവുമുള്ളവന്‍ എങ്ങനെ പൂജിച്ചാലും മുല്ലബാണാരിയുടെ പുത്രന്‍ പ്രസാദിക്കും.




അതൊക്കെ നില്‍ക്കട്ടെ. അല്ലയോ ശൗനകാ, പന്തള മഹാരാജാവ് തുടര്‍ന്ന് ചെയ്ത കാര്യങ്ങള്‍ കേള്‍ക്കുക. കുംഭോത്ഭവനായ അഗസ്ത്യന്‍ മറഞ്ഞതിനുശേഷം സംപ്രീതനായ പന്തള മഹാരാജന്‍ താരകബ്രഹ്മത്തെ പൂജിച്ചു. തുടര്‍ന്ന് ബ്രാഹ്മണരെ കാല്‍കഴുകിച്ച് വഴിപോലെ പൂജിച്ച് അന്നവും, വസ്ത്രവും, ധേനുവും (പശു), സ്വര്‍ണ്ണവുമെല്ലാം ദാനം ചെയ്തു സന്തുഷ്ടരാക്കി. ആര്യതാതന്റെ ഭക്തരില്‍ പ്രധാനിയായ ആചാര്യനേയും വേണ്ടവിധം പൂജിച്ചശേഷം ശില്പിമാരോടും മന്ത്രിയോടും സേനകളോടും കൂടി ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവ് യാത്രയാരംഭിച്ചു. പുലിക്കൂട്ടത്തെ കൊണ്ടുവരാന്‍ ആര്യതാതനായ മണികണ്ഠന്‍ വനത്തിലേയ്ക്കു പോയപ്പോള്‍ കൊണ്ടുപോയതുപോലുള്ള ഒരു പൊക്കണം(തോള്‍മാറാപ്പ്, സഞ്ചി, ഭാണ്ഡം) എല്ലാവരും തലയിലേന്തുക എന്ന് രാജാവ് കല്പിച്ചു. ഒരു പൊക്കണം രാജാവും ശിരസ്സിലേറ്റി. ആര്യതാതന്റെ നാമങ്ങള്‍ ഉച്ചത്തില്‍ ജപിച്ചുകൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനായി അവര്‍ പുറപ്പെട്ടു. യാത്രയ്ക്കു നല്ല ശകുനങ്ങള്‍ കണ്ടുതുടങ്ങി. ദേവകള്‍ സന്തോഷപൂര്‍വ്വം നിലകൊണ്ടു.



രാജാവും പരിവാരങ്ങളും മഹിഷീമാരികാവനത്തില്‍ എത്തിച്ചേര്‍ന്നു. ശില്പികള്‍ കോട്ടമൊന്നുമില്ലാത്ത ഒരു ക്ഷേത്രം അവിടെ വാപരനുവേണ്ടി പണിതീര്‍ത്തു. വില്ലും ശരങ്ങളും കുത്തിപ്പിടിച്ചു നില്‍ക്കുന്ന രൂപത്തില്‍ വാപരനെ ബ്രാഹ്മണര്‍ അവിടെ പ്രതിഷ്ഠിച്ചു. ആര്യതാതന്റെ വിഗ്രഹം കണ്ടു വണങ്ങാന്‍ പോകുന്ന ഭക്തന്മാരെ ദുഷ്ടമൃഗങ്ങള്‍ ഉപദ്രവിക്കാതെ സംരക്ഷിക്കുന്നത് വാപരസ്വാമിയാണ്. വാപരസ്വാമിയെ പൂജിക്കുന്നതിനുള്ള പൂജാരിമാരേയും മഹാരാജാവ് നിയമിച്ചു. പിന്നീട് അലസാനദി (അഴുതയാറ്) കടന്ന് വന്‍പാപങ്ങളേയും അകറ്റുന്ന പമ്പയില്‍ മഹാരാജാവും പരിവാരങ്ങളും സ്‌നാനം ചെയ്തു. മെല്ലെ സഞ്ചരിച്ച് പുണ്യവതിയായ ശബരി തപസ്സുചെയ്ത ആശ്രമഭൂമിയില്‍ അവര്‍ എത്തിച്ചേര്‍ന്നു.




സന്ധ്യയാകുന്ന പെണ്‍കിടാവു പ്രകാശിച്ചുതുടങ്ങി. ചന്തമേറുന്ന രാഗത്തില്‍ പാടുന്ന അനുരാഗവതിയായ അവള്‍ കോകമിഥുനങ്ങളുടെ അനുരാഗവും ഹരിച്ച് ഇന്ദുവാകുന്ന ചന്ദനപ്പൊട്ടോടെ വിലസി. സന്ധ്യാവന്ദനം നടത്തി ബ്രാഹ്മണരോടൊരുമിച്ച് ഫലങ്ങള്‍ ഭക്ഷിച്ച് മഹാരാജാവും സേനയും വിശ്രമിച്ചു. എല്ലാവരും ഉറങ്ങിയിട്ടും മഹാരാജാവിന് ഉറക്കം വന്നില്ല. ആ സമയത്ത് വീരനായ ഒരു പുരുഷന്‍ വന്ന് രാജാവിനോടു പറഞ്ഞു. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ (പൊന്നമ്പലമേട്ടില്‍) വസിക്കുന്ന ഭൂതേശനാണ് എന്നെ അയച്ചത്. ഞാന്‍ വാപരനാണ്. ധന്യനായ ഭവാനെ കൊണ്ടു ചെല്ലുവാനാണു എന്നെ നിയോഗിച്ചിരിക്കുന്നത്. മഹാരാജാവേ, നാം ഉടന്‍ തന്നെ പുറപ്പെടണം. മറ്റുള്ളവര്‍ ഉണരുന്നതിനു മുമ്പ് പെട്ടെന്നു തന്നെ ദേവനെകണ്ടിട്ടുവരാം ഭൂതനാഥന്റെ അസ്ത്രം അങ്ങയുടെ പരിവാരങ്ങള്‍ക്ക് ഒരാപത്തും വരാതെ കാത്തുരക്ഷിച്ച് ഇവിടെ നിലകൊള്ളും. ഇത്രയും പറഞ്ഞ് മനസ്സിനെ ജയിക്കുന്ന വേഗത്തില്‍ രാജാവിനേയും കൊണ്ട് വാപരന്‍ ഭൂതനാഥ സവിധത്തില്‍ എത്തി.



ഭംഗിയേറിയ നവരത്‌നനിര്‍മ്മിതമായ ഉയര്‍ന്ന സാലങ്ങളാല്‍ (വൃക്ഷങ്ങളാല്‍) ചുറ്റപ്പെട്ടതും സൂര്യകോടി പ്രഭയോടുകൂടിയതും താപസന്മാരാലും ദേവഗണങ്ങളാലും പരിസേവിതമായതും താപത്രയരഹിതവുമായ മംഗളകരമായ ഭൂതനാഥപുരം എത്രയും അത്ഭുതാവഹമെന്ന് മൂന്നുലോകങ്ങളിലുമുള്ളവര്‍ പുകഴ്ത്തുന്നു. നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും സുന്ദരമൂര്‍ത്തികളായി അവിടെ നില്‍ക്കുന്നു. ബ്രഹ്മചര്യാവ്രതത്തോടുകൂടിയ കന്മഷഹീനരായ അനേകം ഭക്തന്മാര്‍ അവിടെ നില്‍ക്കുന്നു. സത്യധര്‍മ്മം പശു രൂപമെടുത്ത് ഗോപുര കവാടത്തില്‍ കാത്തു നില്‍ക്കുന്നു. സത്യധര്‍മ്മാനുജ്ഞ കിട്ടാതെ യാതൊരുവനും ഭൂതേശപാദങ്ങള്‍ക്കുസമീപം എത്തുകയില്ല. നാലുഭാഗത്തും വളര്‍ന്നുനില്‍ക്കുന്ന നവരത്‌നനിര്‍മ്മിതമായ സാലവൃക്ഷങ്ങള്‍ കാണാം. അവയുടെ പൂര്‍വ്വഭാഗത്തുകൂടി(കിഴക്കുദിക്കിലൂടെ) കടന്നു ചെന്നാല്‍ ധര്‍മ്മശാസ്താവിനെക്കണ്ട് വന്ദിക്കാം. സത്യവും എട്ടുധര്‍മ്മങ്ങളും അവിടെ മൂര്‍ത്തികളായി കാവല്‍ നില്‍ക്കുന്നു. അവരെ സന്തുഷ്ടരാക്കിയാലേ വിഷ്ടപനാഥനെ കണ്ടു വണങ്ങാന്‍ കഴിയൂ. മനഃശുദ്ധി, ആസ്തികചിന്ത(ഈശ്വരവിശ്വാസം), ശമം, ദീനരിലുള്ള കാരുണ്യം, മനഃസ്ഥൈര്യം, ഭക്തി, സന്തോഷം, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് അഷ്ടധര്‍മ്മങ്ങള്‍. ജ്ഞാനവും വൈരാഗ്യവും കൂടി ധര്‍മ്മങ്ങളില്‍ വേണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറഞ്ഞ എട്ടുധര്‍മ്മങ്ങളില്‍ ജ്ഞാനവും വൈരാഗ്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.



കത്തി ജ്വലിക്കുന്ന അഗ്നിയെപ്പോലെ അതീവശോഭയോടെ പ്രകാശിക്കുന്ന ഭൂതനാഥപുരത്തിലേക്ക് (മകരജ്യോതിപ്രകാശിക്കുന്ന പൊന്നമ്പലമേട്ടിലേക്ക് എന്നു സൂചന) വാപരന്‍ മഹാരാജാവിനെ കൈപിടിച്ചുകൊണ്ടുപോയി.



ജന്മഭൂമി: