ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 22
സാധാരണ, ഒരു കര്‍മം ചെയ്യാന്‍ എടുക്കുന്ന സമയത്തെക്കാള്‍, അതിന്റെ ഫലം അനുഭവിക്കാന്‍ എടുക്കുന്ന സമയം കൂടുതലായിരിക്കും. രാജ്യനിയമത്തില്‍, ഏതാനും നിമിഷംകൊണ്ടു ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തിന് പ്രതിക്ക് കിട്ടുന്ന ശിക്ഷ നിരവധി വര്‍ഷങ്ങളായിരിക്കും. പ്രകൃതിയില്‍, ഒരു ചെടിയെ ഏതാനും മാസം ശുശ്രൂഷിച്ച തോട്ടക്കാരന്, പിന്നീട് അതിന്റെ ഫലങ്ങള്‍ ദശകങ്ങളോളം കിട്ടിയെന്നിരിക്കും. ഒരു നന്മയ്ക്ക്, അതിന്റെ കാര്‍മികന്, സ്വര്‍ഗീയാനന്ദം ദീര്‍ഘമായും, തിന്മയ്ക്ക് നരകദുരിതങ്ങള്‍ ആണ്ടുകളോളവും കിട്ടുമെന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കര്‍മം ചെയ്യാനെടുത്ത സമയത്തെക്കാള്‍ ദീര്‍ഘമായിരിക്കും അതിന്റെ ഫലം അനുഭവിക്കാനുള്ള സമയം എന്ന കാര്യത്തില്‍ സമവായമുണ്ടെന്ന് തോന്നുന്നു.
അധ്യായം/20, സഞ്ചിത കര്‍മം
പ്രകൃതി നിയമത്തില്‍, ഓരോ വ്യക്തിയും അയാളുടെ കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്ന് നാം കണ്ടു (അധ്യായം 17). സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളില്‍ നിന്നാണ്, കര്‍മഫലങ്ങളുണ്ടാകുന്നത്. അതിലടങ്ങിയ കര്‍മത്തിന്റെ ഫലങ്ങള്‍ നല്‍കുംമുന്‍പ്, ഒരു കര്‍മഭാവവും, ക്ഷയിക്കുകയില്ല.
സാധാരണ, ഒരു കര്‍മം ചെയ്യാന്‍ എടുക്കുന്ന സമയത്തെക്കാള്‍, അതിന്റെ ഫലം അനുഭവിക്കാന്‍ എടുക്കുന്ന സമയം കൂടുതലായിരിക്കും. രാജ്യനിയമത്തില്‍, ഏതാനും നിമിഷംകൊണ്ടു ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തിന് പ്രതിക്ക് കിട്ടുന്ന ശിക്ഷ നിരവധി വര്‍ഷങ്ങളായിരിക്കും. പ്രകൃതിയില്‍, ഒരു ചെടിയെ ഏതാനും മാസം ശുശ്രൂഷിച്ച തോട്ടക്കാരന്, പിന്നീട് അതിന്റെ ഫലങ്ങള്‍ ദശകങ്ങളോളം കിട്ടിയെന്നിരിക്കും. ഒരു നന്മയ്ക്ക്, അതിന്റെ കാര്‍മികന്, സ്വര്‍ഗീയാനന്ദം ദീര്‍ഘമായും, തിന്മയ്ക്ക് നരകദുരിതങ്ങള്‍ ആണ്ടുകളോളവും കിട്ടുമെന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കര്‍മം ചെയ്യാനെടുത്ത സമയത്തെക്കാള്‍ ദീര്‍ഘമായിരിക്കും അതിന്റെ ഫലം അനുഭവിക്കാനുള്ള സമയം എന്ന കാര്യത്തില്‍ സമവായമുണ്ടെന്ന് തോന്നുന്നു.
കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. ഓരോ കര്‍മവും അതിന്റെ കര്‍മഭാവങ്ങള്‍ സൃഷ്ടിക്കുകയും അവ കാര്‍മികന് ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. കര്‍മം ചെയ്യാനെടുത്തതിനെക്കാള്‍ ദീര്‍ഘമാണ് ഫലമനുഭവിക്കാനുള്ള സമയമെങ്കില്‍, ഒരു ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളുടെയെല്ലാം ഫലം അനുഭവിക്കാന്‍ ആ ജീവിതം പോരാതെ വരും. അതിനാല്‍, ഓരോ ജീവിതാവസാനവും, ഒരുപിടി കര്‍മഭാവങ്ങള്‍ സൂക്ഷ്മ ശരീരത്തില്‍, കുടിശികയായി കിടക്കും.അതിനാല്‍, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളുടെ സംഖ്യ, ഓരോ ജീവിതം കഴിയുന്തോറും, കൂടിക്കൂടി വരുന്നു. ഒരാളിലെ ചില കര്‍മഭാവങ്ങള്‍, പുഷ്പിക്കാന്‍ പോവുകയാകാം. അവ ജീവിതത്തില്‍ ഉടനീളം സൂക്ഷ്മതലത്തില്‍ സജീവമായിരിക്കും. എന്നാല്‍, ഒരു സൂക്ഷ്മ ശരീരത്തിലെ മിക്ക കര്‍മഭാവങ്ങളും, ഫലംനല്‍കാനുള്ള സമയം കാത്ത്, ഉറങ്ങിക്കിടക്കും. മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ, സൂക്ഷ്മശരീരത്തില്‍ നിദ്രകൊള്ളുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തിന്, സഞ്ചിത കര്‍മം എന്നുപറയുന്നു.
സംസ്‌കൃതത്തില്‍, സഞ്ചിതം എന്നാല്‍, കൂടി വന്നത് അഥവാ ശേഖരിച്ചത്; കര്‍മം എന്നത്, കര്‍മഭാവങ്ങളുടെ ചുരുക്കം. സഞ്ചിതകര്‍മം എന്ന പ്രയോഗത്തിനര്‍ത്ഥം, ഒന്നിച്ചുകൂടിയ കര്‍മഭാവങ്ങള്‍ എന്നാണെങ്കിലും, ഈ വിശേഷണം, നിദ്രകൊള്ളുന്ന, മുജ്ജന്മങ്ങളുടെ കര്‍മഭാവങ്ങളുടെ ശേഖരത്തിനു മാത്രമാണ്. കര്‍മം ചെയ്യുന്നതിനെക്കാള്‍ സമയം അതിന്റെ ഫലമനുഭവിക്കാന്‍ എടുക്കുന്നതിനാല്‍, ഓരോ ജീവിതം കഴിയുന്തോറും സഞ്ചിതകര്‍മം ഏറുകയും കര്‍മഫലത്തിന്റെ കുടിശ്ശിക ഭക്ഷിക്കാന്‍, ആത്മാവ് തുടര്‍ച്ചയായ പുനര്‍ജന്മങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. മാത്രമല്ല, സഞ്ചിതകര്‍മം സൂക്ഷ്മശരീരത്തിനു സ്ഥിരത നല്‍കുന്നു-കാരണം, കര്‍മഭാവങ്ങള്‍ നിലനില്‍ക്കുവോളം, അവയുടെ പത്തായമായി സൂക്ഷ്മശരീരത്തിന് തുടര്‍ന്നേ തീരൂ.
ആത്മാവിന് കര്‍മത്തോടുള്ള അടിമത്തം ശാശ്വതമാണെന്ന് ഇതിനര്‍ത്ഥമില്ല. കര്‍മങ്ങളോട് ആഭിമുഖ്യമില്ലാതെയും ഈശ്വരസമര്‍പ്പിതമായും അവ ചെയ്ത്, പുത്തന്‍ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിര്‍ത്താമെന്ന്, പിന്നീട് കാണാം (അധ്യായം 35). സഞ്ചയിക്കപ്പെട്ട കര്‍മഭാവങ്ങള്‍, പൂര്‍ണ ആത്മീയ തിരിച്ചറിവ് (ജ്ഞാനം) ആര്‍ജിക്കുമ്പോള്‍, ഉണര്‍ച്ചയില്‍ സ്വപ്നങ്ങള്‍ ശമിക്കുംപോലെ, അപ്രത്യക്ഷമാകും (ആധ്യാത്മ ഉപനിഷത്(50). സകല ആത്മാക്കളും ഈശ്വരനിലാണ് എന്നുതിരിച്ചറിയുമ്പോഴാണ്, ഒരാള്‍ ആത്മീയ ജ്ഞാനം അടയുന്നത്. അതാര്‍ജിക്കുമ്പോള്‍, ഈശ്വരന്‍ കര്‍മഭാവങ്ങളില്‍നിന്ന് മുക്തന്‍ എന്നപോലെ, അയാളും കര്‍മഭാവങ്ങളില്‍നിന്ന് മുക്തനാകുന്നു (ഭഗവത്ഗീത 4:37). എന്നാല്‍, ഇതിനൊരപവാദമുണ്ട്. ആത്മീയജ്ഞാനം അടയുംമുന്‍പ് പുഷ്പിക്കാന്‍ തുടങ്ങിയ (സജീവ) കര്‍മഭാവങ്ങള്‍, ഫലങ്ങള്‍ നല്‍കാതെ, ആ വികാസം നിര്‍ത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്യില്ല- തെറ്റായ ലക്ഷ്യത്തിലേക്കാണ് അമ്പയച്ചത് എന്ന് അയച്ചവന്‍ തിരിച്ചറിഞ്ഞാലും, യാത്ര തുടങ്ങിയ അസ്ത്രം പാതിവഴിയില്‍ നില്‍ക്കുകയില്ല. രണ്ടും, ലക്ഷ്യത്തിലെത്തുംവരെ, യാത്ര തുടരും.
No comments:
Post a Comment