ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

ആത്മാവിനെ കാണാം - 07

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 7
ശരീരംവിട്ട ആത്മാവ്, ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരു സന്ദേശമെത്തിക്കാന്‍ വെമ്പുമ്പോള്‍, അത് സ്വാഭാവികമായും ആ മനുഷ്യനു മുന്നിലെത്തുന്നു. എന്നിട്ട്, താനാരെന്ന് വെളിപ്പെടുത്തുന്നു. അതിനായി, സ്വീകര്‍ത്താവിന് ന്യായമായും അറിയാവുന്ന ഇന്നയാളാണ് താനെന്ന് അപേക്ഷക ആത്മാവ്, ഓര്‍ക്കുകയും തന്റെ ഭൂതകാല പ്രത്യക്ഷത്തെ ആവാഹിക്കുകയും ചെയ്യുന്നു. ഈ അവബോധം, അപേക്ഷക ആത്മാവിന്റെ പ്രസാരണ തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവ സ്വീകര്‍ത്താവായ ആത്മാവിന്റെ ചുഴലി തരംഗങ്ങളിലെത്തുമ്പോള്‍, ആ പ്രതിഫലനങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും, സ്വീകര്‍ത്താവ്, തന്റെ മുന്നിലുള്ള ആത്മാവിന്റെ ഭൂതകാല വ്യക്തിത്വത്തെപ്പറ്റി ബോധവാനാകുകയും ചെയ്യുന്നു.
spirit
അധ്യായം/നാല്, ഭാഗം/ രണ്ട്
തെരഞ്ഞെടുക്കപ്പെട്ട ആളിനോ ആളുകള്‍ക്കോ, ആത്മാവ് സ്വയം വെളിപ്പെടുത്തും, സന്ദേശം നല്‍കും എന്നതാണ്, അതിനെ സംബന്ധിച്ച മായിക വിശേഷം. ഒരു ഭൗതിക ശരീരത്തിലായിരിക്കെ, ആത്മാവ്, കനപ്പെട്ട പദാര്‍ത്ഥത്താല്‍ മൂടിയിരിക്കും. അതിനാല്‍, അതിന്, അതിന്റെ ശേഷി പ്രസരിപ്പിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍, അത് ശരീരത്തിന് വെളിയിലായിരിക്കെ, അതിന്റെ ശേഷി പുറത്തെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ, തെരഞ്ഞെടുത്തയാള്‍ക്കോ, ആളുകള്‍ക്കോ ദര്‍ശനം നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും കഴിയും. അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക്, ഒരു വ്യക്തിയെപ്പോലെ വന്ന്, വീണ്ടും അത് അദൃശ്യത്തിലേക്ക് മറയുന്നു. ഈ ഘട്ടത്തിലാണ് അതിനെ പ്രേതം എന്നുപറയുന്നത്.
പ്രഥമാധ്യായത്തില്‍ പറഞ്ഞ ജയിംസ് ചാഫിന്റെ ദര്‍ശനങ്ങള്‍ സ്വപ്‌നങ്ങളായിരുന്നു; എന്നാല്‍, മിസിസ് ഡോറിസിനുണ്ടായ ദര്‍ശനം ഉണര്‍ന്നിരുന്നു ഡോക്ടറോട് സംസാരിക്കുമ്പോഴായിരുന്നു. ‘പ്രേത’ത്തെ മിസിസ് ഡോറിസ് വ്യക്തമായി കണ്ടു; എന്നാല്‍, അടുത്തുണ്ടായിരുന്ന ഡോക്ടര്‍ അതിനെ കണ്ടില്ല. അതിനര്‍ത്ഥം, അത് പദാര്‍ത്ഥരഹിതവും സാധാരണഗതിയില്‍ അശരീരവുമായ ദര്‍ശനമായിരുന്നു എന്നാണ്. പക്ഷേ, ഒരു വ്യക്തിയുടെ കൃത്യമായ ദര്‍ശനമെന്ന് മിസിസ് ഡോറിസിന് തോന്നി. പ്രസിദ്ധനായ ഗവേഷകനും വൈദ്യശാസ്ത്ര പ്രൊഫസറുമായ ഡോ.ഇയാന്‍ സ്റ്റീവന്‍സണ്‍, നിരവധി പ്രേതദര്‍ശനങ്ങള്‍ ഗവേഷണം ചെയ്തശേഷം, തന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ ചുരുക്കി:
അവ സാധാരണ മനുഷ്യരോ വസ്തുക്കളോ പോലെ അല്ലാതെ, വരികയും പോവുകയും ചെയ്യും. ഉറച്ചഭിത്തികളും പൂട്ടിയ വാതിലുകളും കടന്ന് അവ പോകും. നടക്കുന്നതിനു പകരം, ഭൂമിക്കുമേല്‍ ഇളകും. എങ്കിലും, പ്രേതങ്ങള്‍ (അവയില്‍ ചിലവയെങ്കിലും) ചില കാര്യങ്ങളില്‍, സാധാരണ മനുഷ്യരെയും വസ്തുക്കളെയും പോലെ പെരുമാറും…. പ്രേതങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിച്ചെന്നു വരാം. അവ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ക്കും അവിടെയുള്ളവരുടെ സാന്നിദ്ധ്യമനുസരിച്ചും അവ പെരുമാറിയേക്കാം എന്നതാണ് ഏറ്റവും പ്രധാനം; അവ അപ്പോഴുള്ള മനുഷ്യരുടെ, സമീപമെത്തുകയും പുറകോട്ടു വലിക്കുകയും ചെയ്‌തേക്കാം. ഭൗതിക വിഘാതങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം……. അവ കാഴ്ചക്കാരന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആംഗ്യങ്ങള്‍ കാണിച്ചേക്കാം (എഎസ്പിആര്‍ ജേണല്‍, വാല്യം 76, പേജ് 353).
ചുഴലി തരംഗങ്ങള്‍ അതിവേഗം കറങ്ങുമ്പോള്‍, അതിന്റെ ആക്കം അവയ്ക്ക് ചുറ്റും മറ്റു തരംഗങ്ങള്‍ ഉണ്ടാക്കുകയും അവ സര്‍വദിശകളിലേക്കും പ്രസരിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ചുഴലി തരംഗങ്ങളും ഇങ്ങനെ അവയ്ക്ക് ചുറ്റും പ്രസരിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ പ്രസരിക്കുന്ന തരംഗങ്ങളാണ്, ബോധത്തിന്റെ പ്രസരണം. ഈ തരംഗങ്ങള്‍ ശരീരേന്ദ്രിയങ്ങളിലെത്തുമ്പോള്‍, അവയ്ക്ക് പ്രചോദനം കിട്ടുകയും, അവ സ്പന്ദനങ്ങള്‍ പിടിച്ചടക്കി, പ്രവര്‍ത്തിച്ച്, സ്വതന്ത്ര ഏകകങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലെ വിചാരങ്ങള്‍, ശബ്ദതരംഗങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, ആത്മാവിന്റെ ഇച്ഛ, ആത്മാവില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. അത്തരം തരംഗങ്ങളെത്തി, മറ്റൊരാത്മാവിന്റെ ചുഴലിതരംഗങ്ങളുമായി കലരുമ്പോള്‍, രണ്ടാമനില്‍ അതിന്റെ ഫലങ്ങളുണ്ടാവുകയാണ്. ഒരു മൈക്രോവേവ് ട്രാന്‍സ്മിറ്റര്‍ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പ്രസരണികള്‍ തിരിച്ചപോലെ, ഒരു സെര്‍ച്ച് ലൈറ്റ് ആകാശത്തിലെ ഹെലികോപ്റ്ററിലേക്ക് വെളിച്ചം വീശുംപോലെ, മറ്റൊരാത്മാവിലെത്താന്‍, ഒരാത്മാവ്, അതിന്റെ തരംഗങ്ങള്‍ അങ്ങോട്ടു കേന്ദ്രീകരിക്കുന്നു. ട്രാന്‍സ്മിറ്ററും സെര്‍ച്ച് ലൈറ്റും യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ആത്മാവ്, സ്വയമാണ് അത് ചെയ്യുന്നത്.
ശരീരംവിട്ട ആത്മാവ്, ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരു സന്ദേശമെത്തിക്കാന്‍ വെമ്പുമ്പോള്‍, അത് സ്വാഭാവികമായും ആ മനുഷ്യനു മുന്നിലെത്തുന്നു. എന്നിട്ട്, താനാരെന്ന് വെളിപ്പെടുത്തുന്നു. അതിനായി, സ്വീകര്‍ത്താവിന് ന്യായമായും അറിയാവുന്ന ഇന്നയാളാണ് താനെന്ന് അപേക്ഷക ആത്മാവ്, ഓര്‍ക്കുകയും തന്റെ ഭൂതകാല പ്രത്യക്ഷത്തെ ആവാഹിക്കുകയും ചെയ്യുന്നു. ഈ അവബോധം, അപേക്ഷക ആത്മാവിന്റെ പ്രസാരണ തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവ സ്വീകര്‍ത്താവായ ആത്മാവിന്റെ ചുഴലി തരംഗങ്ങളിലെത്തുമ്പോള്‍, ആ പ്രതിഫലനങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും, സ്വീകര്‍ത്താവ്, തന്റെ മുന്നിലുള്ള ആത്മാവിന്റെ ഭൂതകാല വ്യക്തിത്വത്തെപ്പറ്റി ബോധവാനാകുകയും ചെയ്യുന്നു. ഈ ബോധം, ഒരു പ്രത്യേക ദര്‍ശനമാവുകയാണ്. സ്വന്തം കണ്ണുകളാല്‍, മുന്നിലുള്ള ആത്മാവിന്റെ സാന്നിദ്ധ്യ സ്പന്ദനങ്ങള്‍ ശീലംകൊണ്ടറിയുന്നു. പ്രസാരണ തരംഗങ്ങള്‍കൊണ്ട്, ഒരാത്മാവിന്റെ ബോധവിനിമയമാണ് നടന്നതെങ്കിലും, സ്വീകര്‍ത്താവ്, കാഴ്ചയുടെ ആ ശീലത്താല്‍, മറ്റൊരാളുടെ സാന്നിദ്ധ്യം മുന്നില്‍ പ്രത്യക്ഷമായി അനുഭവിക്കുകയാണ്. ബോധത്തിന്റെ ഈ പ്രസാരണം വഴി, താനാരെന്ന് ആത്മാവ് വെളിവാക്കുന്നു. തത്സമയ സംപ്രേഷണത്തില്‍, റേഡിയോ തരംഗങ്ങള്‍ വഴി, ഒരാളുടെ ദര്‍ശനം നമ്മുടെ ടെലിവിഷനില്‍ സംഭവിക്കുന്നതുപോലെ, ഒന്ന് (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 51, 52, 60).
അതുപോലെ, ശരീരംവിട്ട ആത്മാവ് ഓര്‍മിക്കുമ്പോള്‍, അതായത്, നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെപ്പറ്റി അതിന് ബോധമുണ്ടാകുമ്പോള്‍, ആ ബോധം പ്രസാരണതരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ആ തരംഗങ്ങള്‍ സ്വീകര്‍ത്താവിലെത്തുമ്പോള്‍, അയാള്‍ ആ സന്ദേശത്തെപ്പറ്റി ബോധവാനാകുന്നു. പ്രേതത്തില്‍ നിന്ന്, പ്രസാരണ തരംഗങ്ങള്‍ വഴിയുള്ള ഒരു ബോധവിനിമയം മാത്രമാണ് ഇതെങ്കിലും, സമീപമുള്ളയാള്‍ പറയുന്നത് കേട്ടുള്ള സ്വീകര്‍ത്താവിന്റെ ശീലം കാരണം, ആ സന്ദേശം തത്സമയം ആ ബോധവിനിമയം അറിയുന്നു, കേള്‍ക്കുന്നു. ഇത്, സ്വപ്‌നത്തില്‍ ഒരു ഭാഷണം കേള്‍ക്കുംപോലെയോ ടെലിവിഷന്‍ ഷോയില്‍ ഭാഷണം കേള്‍ക്കുംപോലെയോ ആണ് (ലൈഫ് ആഫ്റ്റര്‍ ലൈഫ് ലെ നിരീക്ഷണങ്ങള്‍, പേജ് 15, 52, 103-104). ഇങ്ങനെ, ശരീരംവിട്ട ആത്മാക്കള്‍, തെരഞ്ഞെടുത്തവര്‍ക്ക് ദര്‍ശനം നല്‍കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

No comments:

Post a Comment