ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 26, 2016

ദൈവമേ കൈതൊഴാം

ദൈവമേ കൈതൊഴാം കാരുണ്യവാരിധേ
ദൈവമേ കൈതൊഴാം ദീനബന്ധോ
ദൈവമേ ഭാവുകം ചേർത്തെന്നെ നിത്യവും
കൈവളർത്തേണമേ തമ്പുരാനേ!
എല്ലാറ്റിനും പൊരുളായി വിളങ്ങുന്ന
കല്യാണമൂർത്തേ ജഗത്പിതാവേ
എല്ലാ സമയവും നിൻ തിരുനാമങ്ങൾ
ചൊല്ലാനെനിക്കു വരം തരണേ (ദൈവമേ.....)
തെണ്ടിയുണ്ടെത്രപേരങ്ങേ ഭജിക്കുന്നു
തണ്ടിലെഴുന്നള്ളി എത്രയോപേർ
മിണ്ടാതിരുന്നു ഭജിക്കും മുനിമാരു-
മുണ്ടല്ലോ സംഖ്യയില്ലാതവണ്ണം (ദൈവമേ....)
പക്ഷികളൊക്കെയും ചേക്കുമരങ്ങളിൽ
പക്ഷം പിണച്ചാസനസ്ഥരായി
രക്ഷിതാവേയങ്ങേവാഴ്ത്തുന്നു യാമങ്ങൾ
സൂക്ഷിച്ചുണർത്തി മനുഷ്യരേയും (ദൈവമേ....)
പുഷ്പമുതിർത്തു പ്രഭാതത്തിലർച്ചനം
പൂവല്ലീവ്രുന്ദവും ചെയ്തീടുന്നു
ശഷ്പങ്ങൾ നീഹാരബിന്ദുക്കളാം മോദ-
ബാഷ്പം പൊഴിച്ചും സ്തുതിപ്പൂ
നിന്നെ (ദൈവമേ....)
സാരസത്തിൻ കരപ്പിഞ്ചിതൾ കൂപ്പി നിൻ
കാരുണ്യത്തിൻ പുകൾ വാഴ്ത്തീടുന്നു
ചാരുശലഭ നിരകൾ മ്രുദുനാദ-
ഭേരിമുഴക്കി സ്തുതിപ്പു നിന്നെ (ദൈവമേ....)
സർപ്പങ്ങൾ പോലും തപസ്സു ചെയ്യുന്നെന്നു
കൽപ്പിച്ചീടുന്നു ബുധവരന്മാർ
ത്വൽപാദ സേവ ചെയ്യാത്തതായൊന്നുമി-
ല്ലപ്പുറമറ്റ വേദപ്പൊരുളേ (ദൈവമേ....)
സർവ്വചരാചരജാലങ്ങൽ നിർമ്മിച്ചു
ഉർവ്വിതൊട്ടുള്ള ലോകങ്ങളേയും
സർവ്വവും തന്റേതാക്കി ഭരിച്ചീടുന്ന
നിർവ്യാച മൂർത്തയേ ചിൻമയനേ (ദൈവമേ....)
ഉറ്റവനേ വിഭോ സൗരാദി സർവ്വവും
പെറ്റവനേ പരനേ ശിവനേ
ചെറ്ററിവില്ലാതിയേഴകൾ ചെയ്തുളള
കുറ്റം പൊറുത്തു തുണച്ചീടണേ (ദൈവമേ....)
ഘോരമായുള്ള ദുരിതങ്ങളും ശത്രു-
പീഡയും ദാരിദ്രമൊക്കെ നീക്കി
പാരിൽ പ്രഭുതയും വിദ്യയുമേകണേ
കാരുണ്യമേറുന്ന മല്പിതാവേ (ദൈവമേ....)
അത്തലഖിലമൊഴിവാനും സത്യാദി
കൃത്യബോധങ്ങളുയുരുവാനും
നിത്യവും നിൻ തിരുനാമങ്ങൾ വാഴ്ത്താനും
സത്യസ്വരൂപാ വരം തരണേ (ദൈവമേ....)
രമ്യമായ മേടമേൽ സുഖിച്ചുഞാനിരിക്കിലും
കർമ്മശക്തികൊണ്ടുവല്ല ചെറ്റയിൽക്കിടക്കിലും
എന്മനസ്സധർമ്മചിന്തയാർന്നിടാതെ നിത്യവും
ചിന്മയാ പ്രഭോ കനിഞ്ഞനുഗ്രഹിക്ക ദൈവമേ

No comments:

Post a Comment