ഉത്തര മലബാറിൻറെ സാംസ്കാരിക ക്ഷേത്ര തലസ്ഥാനമാണ് തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. ഇവിടെ (ഉത്തര മലബാര്) മറ്റു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഏതു ചടങ്ങിനും ഇദം പ്രഥമമായി തളിപറമ്പ് രാജരാജേശ്വരനെ ആണ് നമിക്കുന്നത്. തളിപ്പറമ്പത്തപ്പന്റെ കീർത്തി വളരെ പ്രസിദ്ധമാണ്. മനമുരുകി വിളിക്കുന്നവർക്ക് ദേവൻ വിളിപ്പുറത്ത് അനുഗ്രഹം ചൊരിയുന്നു. ദക്ഷിണ ഭാരതത്തിൽ തന്നെ ഏറ്റവും പൌരാണികവും പ്രൗഢിയും നിറഞ്ഞു തുളുമ്പുന്ന പുണ്യ സങ്കേതമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം.
കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഏതാണ്ട് 23 കിലോമീറ്റർ വടക്ക് കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുമ്പോൾ എത്തുന്നത് തളിപ്പറമ്പിൽ. അവിടെ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ ചിറവക്ക് എന്ന സ്ഥലത്ത് എത്തുന്നു. പേരുകൊണ്ട് അന്വർത്ഥമാകുന്ന ചിറവക്കു രാജരാജേശ്വരന്റെ ചിറയുടെ വക്കത്തു സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ ചിറയിൽ കുളിച്ചു വാസുദേവപുരം ശ്രീകൃഷ്ണ ദേവനെ തൊഴുതു അരവത്. ഭൂതനാഥനെ (അയ്യപ്പൻ) വണങ്ങി ആലിൻ ചുവട്ടിൽ ഗണപതിയെ വണങ്ങി പെരിഞ്ചല്ലൂർ അപ്പൻറെ സമക്ഷം എത്തുന്നു . വ്യാഴ ഭഗവാൻ, രാജരാജേശ്വരൻ, ചോല്ലൂർ നാഥൻ, മഹാരാജാവ് എന്നൊക്കെ ഭക്തർ വാഴ്ത്തുന്ന തളിപ്പറമ്പത്തപ്പന്റെ ദർശനത്തിനായി അന്യദേശങ്ങളിൽ നിന്നും സ്വദേശങ്ങളിൽ നിന്നും അനവധി നിരവധി ഭക്തർ എത്തിച്ചേരാറുണ്ട്.
ഐതീഹ്യം :
യുഗങ്ങൾക്ക് മുൻപ് വിശ്വകർമ്മാവ് നിർമ്മിച്ച മൂന്ന് ശിവലിങ്കങ്ങലിൽ രണ്ടെണ്ണം മാന്ധാതാവ്, മുചുകുന്ദൻ എന്നിവർക്ക് പാർവതി ദേവി ദാനമായി നൽകി. അവർ ആ ശിവലിങ്കങ്ങൾ ഉചിതമായ തളികവട്ട സ്ഥലത്ത് പ്രതിഷ്ഠിച്ചു. രണ്ട് വിഗ്രഹങ്ങളും പ്രതിഷ്ഠിച്ച മാത്രയിൽ ഭുമിയിൽ താഴ്ന്നു പോയി. പിന്നീട് ശതസോമൻ എന്ന രാജാവ് അഗസ്ത്യ മുനിയേക്കൊണ്ട് പ്രതിഷ്ഠിച്ച മൂന്നാമത്തെ വിഗ്രഹം ആണ് ഇപ്പോൾ കാണുന്ന പ്രതിഷ്ഠ. ഈ ശിവലിങ്കം പ്രതിഷ്ഠ നടത്തുന്ന സമയത്തും ഭൂമി താഴ്ന്നു പോവാൻ തുടങ്ങിയപ്പോൾ അശ്വമേധ നമസ്കാരം മന്ത്രോച്ചാരണത്തോടെ ചെയ്തു. പന്ത്രണ്ടര പ്രാവശ്യം നമസ്കാരം ചെയ്തപ്പോൾ ബിംബം ഇന്ന് കാണുന്ന നിലയിൽ ഉറച്ചു. പ്രതിഷ്ഠ നടന്നത് ബുധനാഴ്ച്ച ദിവസമയതിനാൽ ബുധനാഴ്ച്ച ദിവസത്തെ ദർശനം പ്രാധാന്യമുണ്ട് .
പ്രധാന വഴിപാടുകൾ : നെയ്യമൃത് , നെയ്യവിളക്ക്, പൊന്നിൻ കുടം , വെള്ളിക്കുടം , സ്വർണപ്പട്ടം , സ്വർണതാലി , അശ്വമേധ നമസ്കാരം, ആനയൂട്ട് , അന്നദാനം .
കൊട്ടുംപുറം : ശ്രീ പരശുരാമൻ പൗരാണിക കേരളത്തിലെ 32 ഗ്രമാധിപന്മാരെയും ആചാര്യന്മാരെയും നിശ്ചയിച്ച സ്ഥലം. അതിനാൽ ഇവിടെ നിന്നും പട്ടും വളയും വാങ്ങി ആചാരപ്പെടുന്നത് സർവത്ര ആരാധ്യനക്കുന്നതാണ്.
ദർശനം: രാവിലെ 5 മണി മുതൽ 12 മണി വരെയും ഉച്ചക്കുശേഷം 5 മുതൽ 8 വരെയും ആണ്. സ്ത്രീകൾക്ക് രാത്രി തിരുഅത്താഴ പൂജയ്ക്കു ശേഷം മാത്രമേ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉള്ളൂ . സംക്രമ ദിവസം അത്ഭുത പൂർവമായ തിരക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കർക്കിടക സംക്രമത്തിന്.
പ്രധാനദിവസങ്ങൾ : ചിങ്ങമാസ നിറപുത്തരി , ചിങ്ങമാസം തിരുവോണത്തിന് ശേഷം വരുന്ന മകം നക്ഷത്രം കണിദർശനം , മീനമാസം 26 ന് കളഭാഭിഷേകം, വൃശ്ചികമാസം തിരുവാതിര നക്ഷത്രത്തിൽ കലശാഭിഷേകം വരുന്ന രീതിക്ക് 6 ദിവസം മുൻപെ സഹസ്ര കലശം ആരംഭിക്കും. വിഷുവിനും ശിവരാത്രിക്കും ക്ഷേത്രത്തിൽ ശ്രീ ഭൂതബലിയും ഗ്രാമ ക്ഷേത്രമായ ത്രിച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും എഴുന്നളിച്ചു വന്നതിനു ശേഷം ശങ്കരനാരായണ പൂജയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വച്ച് അന്നദാനവും ഉണ്ട് .
മുപ്പത്തിമുക്കോടി ദേവർക്കും പൂജ്യനായി മുപ്പാരിടങ്ങളും കരവഴും നാഥനായി തളിപ്പറമ്പിൽ വിരാചിക്കും ” മഹാരാജാവ് രാജാ രാജേശ്വരന്റെ” തൃപ്പാദങ്ങളിൽ ഈ ഉള്ളവൻ സർവ്വസ്വം സമർപ്പിക്കുന്നു……
No comments:
Post a Comment