ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 17, 2016

കര്‍മ്മങ്ങളുടെ ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം

കം ഘാതയതി, ഹന്തികം?...

ആത്മാവിനെ ഒരുപ്രകാരവും കൊല്ലാന്‍ സാധ്യമല്ലെന്നിരിക്കെ, ശ്രീകൃഷ്ണന്റെ കാര്യമായ ഈ യുദ്ധത്തില്‍ വന്നുചേരുന്ന ഹിംസ, ഹിംസയല്ല എന്ന പൂര്‍ണബോധത്തോടെ യുദ്ധം ചെയ്യണമെന്ന് ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ജഡ്ജി കൊലയാളിയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഘാതകന് സ്വാര്‍ത്ഥത്തിനുവേണ്ടി ചെയ്ത കൊലയുടെ പാപഫലം അനുഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്.

മനുസ്മൃതിയുടെ നിര്‍ദ്ദേശമാണത്. അതിനാല്‍ ജഡ്ജിക്ക് പാപമില്ല. ഭഗവാന്റെ ആജ്ഞയനുസരിച്ച് അര്‍ജ്ജുനന്‍ ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും വധിച്ചാല്‍ പാപമില്ല എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു.
സുഹൃത്തിന് പുതിയ വസ്ത്രം കിട്ടുന്നു
ജീവാത്മാവിന് പ്രവര്‍ത്തന ശക്തി കൊടുത്തുകൊണ്ട് ശ്രീകൃഷ്ണന്‍ പരമാത്മാവായി സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ ശോഭിക്കുന്നു. ജീവാത്മാക്കളുടെ സുഹൃത്താണ് ഞാന്‍ എന്ന് ഭഗവാന്‍ പറയുന്നു.
”സുഹൃദം സര്‍വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി”

(= സര്‍വപ്രാണികളുടെയും സുഹൃത്തായി എന്നെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യനു പൂര്‍ണതയില്‍ എത്താന്‍ കഴിയൂ) ഗീത 5-29.

എല്ലാവരുടെയും സുഹൃത്തായ ഭഗവാന്‍ ശരീരം പഴകുമ്പോള്‍ പുതിയ ശരീരം കൊടുക്കുന്നു. ഒരു സുഹൃത്ത് നമ്മുടെ വസ്ത്രം പഴകുമ്പോള്‍ പുതിയ വസ്ത്രം തരുന്നതുപോലെ. അതുകൊണ്ട് ഭീഷ്മദ്രോണാദികള്‍ക്ക് തങ്ങളുടെ പഴയ ശരീരം നഷ്ടപ്പെടുന്നതില്‍ വിഷമം തോന്നുകയില്ല. പുതിയവ കിട്ടുന്നതുകൊണ്ട് ഈ യുദ്ധത്തില്‍ അവര്‍ക്ക് സന്തോഷമേ തോന്നുകയുള്ളൂ. അതുകൊണ്ട് അര്‍ജ്ജുനാ, നീ ദുഃഖിക്കേണ്ട ആവശ്യമില്ല. ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം
യുദ്ധത്തെ വെറുക്കുന്നവര്‍ യുദ്ധത്തെ സ്നേഹിക്കുന്നുമുണ്ട്. ഉള്ളില്‍ യുദ്ധമുള്ളതുകൊണ്ടാണ് ന‍ാം പുറമെ എതിര്‍ക്കുന്നത്. ന‍ാം എതിര്‍ക്കാന്‍ ശ്രമിക്കുന്നതെന്തായാലും ഇരട്ടി ശക്തിയില്‍ ഉള്ളിലുണ്ടാകും. സമദര്‍ശി ഒന്നിനും എതിരല്ല. സത്വഗുണപ്രധാനിയായ ത്യാഗി മംഗളമല്ലാത്ത കര്‍മ്മങ്ങളെ എതിര്‍ക്കുന്നില്ല. അയാള്‍ മംഗളകര്‍മ്മത്തില്‍ ബന്ധിതനാകുന്നുമില്ല. സേവിച്ചേ അടങ്ങൂ എന്ന വാശിയും ബന്ധനമാണ്. കീര്‍ത്തിയോ മറ്റെന്തെങ്കിലുമോ അവര്‍ ഫലമായി ക‍ാംക്ഷിക്കുന്നുണ്ട്.
ചെയ്യേണ്ട എല്ലാ കര്‍മ്മങ്ങളും ചെയ്യേണ്ടത് തന്നെയാണ് എന്ന വിചാരത്തില്‍ കര്‍മ്മത്തിലുള്ള സംഗത്തെ, ഫലത്തെ ഉപേക്ഷിച്ച് ചെയ്യണം. എന്നെ ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നു, ഇത് എന്റെ അവസരമാണ് എന്ന വിചാരമാണ് വേണ്ടത്. അല്ലാതെ കഷ്ടപ്പാട് എന്നു കരുതരുത്. ശരീരത്തെ ക്ലേശിപ്പിക്കുമെന്ന ഭയംകൊണ്ട്, ദുഃഖകരമെന്നു കരുതി കര്‍മ്മത്തെ ത്യജിക്കുന്നത് രാജസമായ ത്യാഗമാണ്. ഗുണകരമല്ല. അവശ്യം ചെയ്യേണ്ടതായ കര്‍മ്മത്തിന്റെ സന്യാസം ഒരിക്കലും യുക്തമല്ല.
ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് സന്യാസത്തിനു പുറപ്പെടരുത്. അജ്ഞാനത്തില്‍ നിന്നുള്ള അത്തരം പരിത്യാഗങ്ങള്‍ താമസമാണ്. സന്യാസിക്ക് പ്രണവം ജപിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം അറിവിന്റെ നിറവില്‍ കറിക്കരിയുമ്പോള്‍ തന്നെ കിട്ടും എന്ന് പരോക്ഷമായി ഭഗവാന്‍ സൂചിപ്പിക്കുന്നു. ഒന്നും മാറ്റിവെച്ച് നേടേണ്ടതല്ല സന്യാസം.ഫലപ്രതീക്ഷയുള്ള കര്‍മ്മങ്ങളുടെ ഉപേക്ഷയാണ് സന്യാസം. എല്ലാ കര്‍മ്മങ്ങളുടേയും ഫലത്തെ ഉപേക്ഷിക്കലാണ് ത്യാഗം. രണ്ടും ഫലത്തില്‍ ഒന്നുതന്നെ.
യജ്ഞദാനതപകര്‍മ്മങ്ങള്‍ ത്യജിക്കാന്‍ പാടില്ല. കര്‍മ്മങ്ങളെല്ല‍ാം യജ്ഞമാക്കിയാല്‍ എന്താണ് ഒഴിവാക്കേണ്ടത്? ഈ ലോകത്ത് എന്റേത് എന്നു പറയാന്‍ ഒന്നുമില്ലാത്തപ്പോള്‍, ഇദംസര്‍വം ഈശാവാസ്യം എന്ന അറിവില്‍ ത്യജിക്കാന്‍ ഒന്നുമില്ല.ചെയ്യേണ്ട കര്‍മ്മങ്ങള്‍ - യജ്ഞദാനതപകര്‍മ്മങ്ങള്‍ പോലും സംഗവും ഫലവും കൂടാതെ ചെയ്യേണ്ടതാണ്. ആകാശത്തില്‍ പാടുകള്‍ വീഴ്ത്താതെ പക്ഷികള്‍ പറക്കുന്നത് പോലെയാകണം കര്‍മ്മങ്ങള്‍. അല്ലെങ്കില്‍ ആയിരം പശുക്കള്‍ക്കിടയില്‍ കിടാവ് തന്റെ തള്ളയെ കണ്ടുപിടിക്കുന്നതുപോലെ കര്‍മ്മഫലം നമ്മെത്തേടിവരും

No comments:

Post a Comment