ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, May 11, 2016

സ്വരാജ്യസേവനം സർവ്വേശ്വര സേവനം

സ്നേഹാദരങ്ങളാല്‍ പരസ്പരം ബന്ധപ്പെട്ട ഒരു കുടുംബമായി നാം നിലകൊള്ളുന്നു.
അകത്തും പുറത്തുമുള്ള എല്ലാ നീച വാസനകളോടും വ്യാജ മൂല്യങ്ങളോടും പൊരുതുവാന്‍ സദാ സന്നദ്ധവും സുധീരവും സുശിക്ഷിതവും ആയ ഒരു സൈന്യത്തെപ്പോലെ നാം സേവനം അനുഷ്ടിക്കുന്നു.
എടുക്കുന്നതില്‍ അധികം കൊടുത്തും, അനുഭവിക്കുന്നതിൽ കൂടുതൽ ഉൽപ്പാദിപ്പിച്ചും, ത്യാഗവും സേവനവും കൊണ്ട് ഉത്കൃഷ്ടമായ ഒരു ജീവിതം സത്യനിഷ്ടയോടെ നാം നയിക്കുന്നു.
നന്മയുടെയും ധൈര്യത്തിന്‍റെയും വിവേകത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ നമ്മെ നടത്തുവാന്‍ ഭഗവല്‍ കാരുണ്യത്തിനായി നാം പ്രാര്‍ഥിക്കുന്നു.
അവിടുത്തെ കൃപാനുഗ്രഹങ്ങള്‍ ഞങ്ങളിലൂടെ ചുറ്റുപാടുമുള്ള ലോകത്തിലേക്ക് പ്രവഹിക്കുമാറാകട്ടെ.
സ്വരാജ്യസേവനം സർവ്വേശ്വര സേവനമാണെന്നും ജനങ്ങളോടുള്ള ഭക്തി പരമാത്മാവിനോടുള്ള ഭക്തിയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ബോധമുണ്ട്. അവ നിറവേറ്റാനുള്ള പ്രാപ്തിയും ധീരതയും ഞങ്ങൾക്ക് നല്കുക.

സ്വാമി ചിന്മയാനന്ദ

No comments:

Post a Comment