ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, May 2, 2016

കൂവളം. ...........

കൂവളം. ............

ശ്രീപരമേശ്വരമൂർത്തിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുണ്യവൃക്ഷമാണ് ബില്വം അധവാ കൂവളം. കൂവളദളങ്ങളർപ്പിച്ച് പൂജിക്കുന്നവർക്ക് പരമപദപ്രാപ്തിയുണ്ടാകും.ത്രിപുരാന്തകനായ ശിവന് ഏറ്റവും പ്രിയം ബില്വദളാർച്ചനയാണ്.ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷംഅറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇലപറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
ഉഷ്ണവീര്യവും കൃമിഹരവും അതീവവിഷശമന ശക്തിയുമുള്ളതാണ് കൂവളം. പരമ ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ കണ്ടിട്ടെന്നു പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. നാമെല്ലാം വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന്ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട് .
ബില്വവൃക്ഷത്തിന് ചുവട്ടിലിരുന്ന് ശിവപൂജ നിർവ്വഹിച്ചാൽ അവന് അമരത്വം നേടുന്നതിനുളള മാർഗ്ഗം തെളിഞ്ഞുകിട്ടും. അവൻറെ പാപഭാരങ്ങളെല്ലാംനീങ്ങി അവൻ ദേവതുല്യനായീതീരുന്നു. പുണ്യതീർത്ഥങ്ങളെക്കാൾ പുണ്യം നിറഞ്ഞതാണ് ബില്വവൃക്ഷം എന്നതിനാൽ ആ വൃക്ഷമൂലത്തിൽ നിർവ്വഹിക്കപ്പെടുന്ന പൂജകൾ തീർത്ഥസ്ഥാനസന്ദർശനങ്ങളെക്കാൾ ശ്രേഷ്ഠത നിറഞ്ഞതാണ്. പിതൃപൂജയ്ക്കും പുണ്യപൂജയ്ക്കും ഇതിനേക്കാൾ നല്ലൊരിടമില്ല. ബില്വപത്രവും ബില്വഫലവും വച്ച് പൂജിക്കുന്നവൻ ജീവൻമുക്തനായി ഭവിക്കും
കൂവളത്തിന്റെ ഇലയെ അലൗകികതയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. മൂന്നു ഇലകളോടുകൂടി നില്‍ക്കുന്നതിനാല്‍ കൂവളം മുക്കണ്ണനായ ശിവനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നൊരു സങ്കല്‍പ്പവും പ്രചാരത്തിലുണ്ട്. ശിവന്റെയും ശക്തിയുടെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന കൂവളത്തെ ഒരു ഔഷധ സസ്യമായും കണക്കാക്കുന്നുണ്ട്. ബില്യവൃക്ഷമെന്നു അപരനാമമുള്ള ഇതിന്റെ പഴുക്കാത്ത കായ്കളില്‍ നിന്നും ഇലകളില്‍ നിന്നുമെടുക്കുന്ന ഔഷധങ്ങള്‍ ആയ്യുര്‍വേദചികിത്സാ സമ്പ്രദായം ഏറെ ഉപയോഗിക്കുന്നുണ്ട്. ഈ ഇലയെ സാക്ഷിയായി അര്‍പ്പിച്ച് ഏതെങ്കിലും പ്രതിജ്ഞ നിര്‍വഹിച്ച് അത് ലംഘിച്ചാല്‍ ശാപമേല്‍ക്കേണ്ടി വരുമെന്നും ഭക്തര്‍ വിശ്വസിച്ചുവരുന്നു
കൂവളം നട്ടാല്‍ :- ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു........................
ശ്രീപരമേശ്വരമൂർത്തിയ്ക്ക് വേണ്ടി കൂവളത്തിന്റെ ഇല ശേഖരിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം:

നമസ്‌തേ ബില്വ തരവേ
ശ്രീഫലോദയ ഹേതവേ
സ്വര്‍ഗ്ഗാ പവര്‍ഗ്ഗ രൂപായ നമോ
മൂര്‍ത്തി ത്രയാത്മനേ.
സംസാര വിഷ വൈദ്യസ്യ
സാംബസ്യ കരുണാ നിധേ
അര്‍ച്ചനാര്‍ത്ഥം ഗ്രഹീഷ്യാമി
ത്വത്‌ പത്രം തത്‌ ക്ഷമ സ്വമേ...............................

No comments:

Post a Comment