ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 24, 2016

അനുഷ്ടാനങ്ങള്‍

അനുഷ്ടാനങ്ങള്‍
--------------------

1) ധനമുള്ളപ്പോള്‍കീറിയതുംമുഷിഞ്ഞതുമായവസ്ത്രംധരീക്കരുത്‌.

2) സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌

3) ദേവപൂജദര്‍ശനവേളയില്‍മുടിയഴിച്ചിടാന്‍പാടില്ല.

4) കലഹം,വൈരംഎന്നിവകഴിവതും ഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥിപൂജഎന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭഫലങ്ങള്‍കൈവരും

5) ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌ 6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.

6) സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,
ആരോഗ്യം തുടങ്ങിയവ കൈവരുന്നു.

7) ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌കത്തിക്കരുത്‌ കൊടിവിളക്കിലൊ
വേറെ തിരിയിലൊ ആദ്യംകത്തിക്കണം. എന്നിട്ട്‌ ആവിളക്ക്‌ കൊണ്ട്‌വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.

8) ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം.
ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌.
വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.

9) സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും,
പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം
നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശികെടുത്തുന്നത്‌ഉത്തമം, കൈകൊണ്ട്‌വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരിതാഴ്ത്തി കെടുത്തുന്നത്‌ അധമം ,
ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം).

10) സ്ത്രീകള്‍ ഭസ്മംനനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും,
വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.

No comments:

Post a Comment