7. തൃപ്രങ്ങോട്ട് ശിവക്ഷേത്രം
〰〰〰〰〰〰〰〰〰
പരശുരാമൻ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിന്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്പങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. തൃപ്പങ്ങോട്ട് ശിവക്ഷേത്രം പടിഞ്ഞാറ് ദർശനമായി നിലകൊള്ളുന്നു.
തൃപ്രങ്ങോടിന്റെ ദേശ ദേവതയായ ശിവനുമായി ( തൃപ്രങ്ങോട്ടപ്പൻ ) ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന് സ്ഥലനാമമുണ്ടായതെന്ന് കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട് . പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദം കോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന് മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
ഐതിഹ്യം:
〰〰〰〰
പുരാണ കഥകളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഈ ക്ഷേത്രം തിരൂർ താലൂക്കിൽ തൃപ്രങ്ങോട്ട് പഞ്ചായത്തിൽ പടിഞ്ഞാറ് ദർശനമുമായി സ്ഥിതി ചെയ്യുന്നു. തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് 8 കി.മീറ്ററും തിരുനാവായയിൽ നിന്ന് 5 കി.മീറ്ററും ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃപ്രങ്ങോട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണിത്.മറ്റൊന്ന് ചമ്രവട്ടം അയ്യപ്പക്ഷേത്രമാണ്.
സന്താനഭാഗ്യത്തിനായി മൃഗണ്ഡു മഹർഷി അനുഷ്ഠിച്ച കഠിന തപസ്സിന്റെ ഫലമായി ഭഗവാൻ ശ്രീ പരമേശ്വരൻ പ്രത്യക്ഷമായി. തപസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് മഹർഷിയിൽ നിന്നറിഞ്ഞ ദേവൻ അൽച്ചായുമോനും ബുദ്ധിമാനുമായ മകനെ മതിയെന്ന് മഹർഷീശ്വരന്റെ താല്പര്യപ്രകാരം ജനിച്ച കുട്ടിയാണ് മാർക്കണ്ഡേയൻ.ജന്മനാൽ തന്നെ ശിവഭക്തനായ മാർക്കണ്ഡേയൻ തന്റെ ജാതക പ്രകാരമുള്ള ആയുസ്സിന്റെ അവസാന സമയത്തും ശ്രീ പരമേശ്വരനെ ദിനമായി തപസ്സ് ചെയ്തു കൊണ്ടിരുന്നു.
പതിനാറാമത്തെ വയസ്സിൽ ആയുസ്സ് തീരുന്ന ദിവസം എത്തിയ കാലനെ കണ്ട് ഭയന്ന മാർക്കണ്ഡേയൻ ഭക്തിയോടു കൂടി ഓടി തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിലെത്തി. ഉടൻ ക്ഷേത്രത്തിൽ നിന്ന് "തൃപ്രങ്ങോട്ടേക്ക് പൊയ്ക്കോളൂ മഹാദേവൻ രക്ഷിക്കും" എന്ന ഒരു അശരീരി ഉണ്ടായി. തിരുനാവായ് നിന്ന് മഹാദേവനെ സങ്കടത്തോടു കൂടി വിളിച്ച് പ്രാർത്ഥിച്ചു കൊണ്ട് തൃപ്രങ്ങോട്ടേക്ക് പാഞ്ഞു. പിറകെ പോത്തിന് മേൽ കയറുമായി കാലാനും പിൻതുടർന്നു. മാർക്കണ്ഡേയന്റെ അത്യന്തം ദയനീയവും എന്നാൽ ഭക്തിയിൽ മുഴുകിയുള്ള ആഗമനത്തെ ദർശിച്ച് അതിഗംഭീരമായ പേരാൽമരം രണ്ടായി പിളർന്ന് കൊടുത്തു. പേരാലിനെ ചുറ്റിയോടുമ്പോൾ
സമയം അതിക്രമിച്ച് കാലന്റെ കയ്യിൽ അകപ്പെടാതിരിക്കുന്നതിനാണ് പേരാൽ തനിക്ക് കഴിയാവുന്നത് തൽസമയത്ത് ചെയ്തു കൊടുത്തത്. ഇപ്രകാരം ഓടി തൃപ്രങ്ങോട് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ കടന്ന് ഇന്ന് വടക്ക് കിഴക്കേ മൂലയിൽ പടിഞ്ഞാറ് ദർശനമായിരിക്കുന്ന ശ്രീകോവിലിലുനുള്ളിൽ കുടികൊണ്ടിരുന്ന കാരണത്തിൽ ശിവനെ മാർക്കണ്ഡേയൻ ഭക്തിപൂർവ്വം കെട്ടിപ്പിടിച്ചു. ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചിരുന്ന മാർക്കണ്ഡേയന്റെ മേൽ കാലൻ എറിഞ്ഞ പാശം ശിവലിംഗത്തിലും കൂടി പതിച്ചു. തൽക്ഷണം ശ്രീ പരമേശ്വരൻ ഉഗ്രകോപത്താൽ പ്രത്യക്ഷപ്പെട്ട് കാലനെ വധിച്ച് തന്റെ ഭക്തനെ രക്ഷിച്ചു. അന്നു മുതൽ ഭൂമിയിൽ കാലനില്ലാത്ത ഒരു കാലം സംജാതമായി എന്ന് ഐതിഹ്യം പറയുന്നു.
കാലനെ വധിച്ച ശേഷം ശ്രീ പരമേശ്വരൻ തെക്കു പുറത്ത് കാണുന്ന കുളത്തിലിറങ്ങി ശൂലം കഴുകി സ്നാനവും ചെയ്ത് ഇന്ന് പടിഞ്ഞാറ് ദർശനമായി കാണുന്ന (മുഖ്യശ്രീ കോവിൽ) സ്ഥാനത്ത് സ്വയംഭൂവായി അവതരിച്ചു എന്ന് പറയുന്നു. കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വെച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളുന്നതിനാൽ തൃപ്പാദങ്ങൾ വെച്ച ഈ മൂന്ന് സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിമ്ഠിച്ചിട്ടുണ്ട്. കാല സുഹാരത്തിന് ശേഷം സംഹാരരുദ്രൻ വൃദ്ധ മാനുഷരുപത്തിൽ തീർത്ഥകുളത്തിൽ നിന്ന് ശിരസ്സിൽ വെള്ളം കോരി ഒഴിക്കുന്നത് ഒരു വിപ്ര ബാലൻ കാണാനിടയായി. വൃദ്ധനെ സഹായിക്കുന്നതിന് ബാലൻ സന്നദ്ധനായപ്പോൾ അദ്ദേഹം അതിന് അനുഗ്രഹിച്ചു. തന്നെ ഇവിടെ കണ്ടില്ലെങ്കിൽ അക്കാണുന്ന ശിവലിംഗത്തിൽ മുടങ്ങാതെ ശംഖാഭിഷേകം നടത്തണമെന്ന് നിർദ്ദേശിക്കുകയും ശംഖാഭിഷേകത്തിന്റെ രഹസ്യ തത്വങ്ങൾ ഉപദേശിക്കുകയും ചെയ്തു. ഇപ്രകാരം ഇവിടെയെത്തിയ വിപ്രബാലന്റെ പിൻതലമുറക്കാരാണ് ക്ഷേത്രത്തിന്റെ തന്ത്രി കളിയ കൽപ്പഴ നമ്പൂതിരിമാർ, അന്നു മുതൽക്കാണു് ശിലാ നദി വിപ്രമാർക്ക് ( കൽപ്പുഴ നമ്പൂതിരി ) ശംഖാഭിഷേകം ചെയ്യുന്നതിനുള്ള പരമാധികാരം സിദ്ധിച്ചത്.
ക്രോഡ എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയാള പദം ഉണ്ടായി. പരക്രോഡം ബഹുമാന സൂചകമായ തൃഎന്ന് കൂട്ടി ചേർപ്പോൾ തൃപ്പ ക്രോഡായി - ഭാഷയിൽ അത് തൃപ്പങേക്കാടും ഉച്ചാരത്തിൽ തൃപ്പങ്ങോടും ആയിതീർന്നു.
മാമാങ്കം
〰〰〰
വള്ളുവകോ നാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്പങ്ങോട്ട് ശിവക്ഷേത്രം. കാല സംഹാരമൂർത്തിയാണ് തൃപ്പങ്ങോട്ട് ശിവക്ഷേത്ര പ്രതിഷ്ഠാ സങ്കൽപ്പം.തിരുമാന്ധാം കുന്നിൽ ഭജനമിരുന്ന് ചാവേർ പണിക്കവാർ തൃപ്രങ്ങാട്ട് ദേവസന്നിധിയിലേക്ക് പോകും. അവിടെ വെച്ചാണ് പ്രതിജ്ഞയെടുക്കുന്നത്. അതിനു ശേഷം സാമൂതിരിയെ വധിക്കാൻ ക്ഷേത്രവ്യൂഹത്തിലേക്ക് കടക്കും. വള്ളുവക്കോനാതിരിയും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു.
വെട്ടത്ത് രാജകുടുംബത്തിന്റെ അന്ത്യം വരെ ഭരണ കർത്താവ് വെട്ടത്ത് രാജാവായിരുന്നു.തുടർന്ന് ക്ഷേത്രഭരണം നമ്പൂതിരിമാരിൽ ഏറ്റെടുത്തു. അവർക്കിടയിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ക്ഷേത്രഭരണം കോഴിക്കോട് സാമൂതിരിപ്പാടിന്റെ ഉടമസ്ഥതയിലായി. ഇന്നും മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ സാമൂതിരി രാജാ ട്രസ്റ്റിയായി ഭരണം നടത്തുന്നു' ക്ഷേത്രത്തിലെ മേൽശാന്തിമാരും കീഴ്ശാന്തിമാരും കുറുപ്പ് നാട് താലൂക്കിൽ നിന്നുള്ളവരാണ്.
താന്ത്രികർമ്മങ്ങൾ വടക്കേടത്ത്, തെക്കേടത്ത് എന്നീ കൽപ്പുഴ നമ്പൂതിരിമാരിൽ നിക്ഷിപ്തമാണ്.
ഓം നമ:ശിവായ
സ്വാമി ശരണം
No comments:
Post a Comment