ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, May 4, 2016

ഗണാഷ്‌ടകം .....

ഗണാഷ്‌ടകം ...........
1. ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേ ഹം ഗണനായകം
സാരം:
ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന്‌ സമാനമായ (വര്‍ണ്ണത്തോടെ) പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
2. മൗഞ്‌ജീ കൃഷ്‌ണാ ജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേ ഹം ഗണനായകം
സാരം:
മുഞ്ഞപ്പുല്ല്‌, കൃഷ്‌ണാജിനം എന്നിവ ധരിച്ചവനും സര്‍പ്പത്തെ പൂണുലായി ധരിച്ചവനും ശിരസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
3. അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം
സാരം:
അമ്മയായ പാര്‍വ്വതീ ദേവിയുടെ ഹൃദയത്തിനാനന്ദമരുളുന്നവനും, സപ്‌ത മാതൃഗണങ്ങളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്‌തന്മാരോട്‌ വാത്സല്യമുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
4. ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:
പലവിധം രത്നങ്ങളാല്‍ അലംകൃതമായ ശരീരത്തോടും നാനാതരം ഹാരങ്ങളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപങ്ങളെ ധരിച്ചിരിക്കുന്നവനും ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
5. ഗജവക്‌്രതം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:
ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാല്‍ അലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
6. മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം
സാരം:
ദേവാസുര യുദ്ധത്തില്‍ മൂഷികോത്തമനെ വാഹനമാക്കിക്കൊണ്ട്‌ യുദ്ധം ചെയ്‌തവനും മഹാ പരാക്രമിയും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
7. യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം
സാരം:
യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരാദികളാല്‍ സദാ സ്‌തുതിക്കപ്പെടുന്നവനും മഹാത്മാവും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
8. സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം
സാരം:
സര്‍വ്വ വിഘ്‌നങ്ങളേയും ഉണ്ടാക്കുന്നവനും, ദേവനും, സര്‍വ്വ വിഘ്‌നങ്ങളേയും ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.
ഫലശ്രുതി:
9. ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സ ഗഛതി
സാരം:
പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്‌, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും.
ഗണാഷ്‌ടകം പഠിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരും. ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്‌തി കാലത്തും ഇത്‌ ജപിക്കുന്നത്‌ വിശേഷഫലം നല്‍കുന്നു. കേതുദോഷം തീര്‍ക്കുന്നു എന്നര്‍ത്ഥം.
ഗണാഷ്‌ടകം പഠിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരും. ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്‌തി കാലത്തും ഇത്‌ ജപിക്കുന്നത്‌ വിശേഷഫലം നല്‍കുന്നു. കേതുദോഷം തീര്‍ക്കുന്നു എന്നര്‍ത്ഥം.

No comments:

Post a Comment