ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, May 11, 2016

ഭഗവാന്റെ ഓടകുഴൽ

ഭഗവാന്റെ ഓടകുഴൽ

ഓടകുഴൽ മനുഷ്യശരീരത്തിന്റെ പ്രതീകമാണ്. ഓടകുഴലിൽ എട്ട് സുഷിരങ്ങൾ ഉണ്ട്. അവ സൂചിപ്പിക്കുന്നത് മനുഷ്യരിലുള്ള പഞ്ചേന്ദ്രിയങ്ങൾ , മനസ്സ്, ബുദ്ധി,അഹങ്കാരം എന്നിവയാണ്, അതുകൊണ്ട് നമ്മളിൽ അന്തർലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ-ദോഷങ്ങളെയും, ഇഷ്ടാനിഷ്ടങ്ങളെയും, അഹംങ്കാരത്തെയും, മറ്റ് മാലിന്യങ്ങളെയും ഇല്ലായ്മചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകിവരൂ. അത് നിയന്ത്രണത്തിലാക്കുവാൻ ഭഗവന്റെ ചുണ്ട് അവിടെ സ്പർശിക്കുന്നു. ഓടത്തണ്ടുപോലെ അകം പൊള്ളയും നിർമ്മലവുമായ മനസ്സോടുകൂടി വേണം ഭഗവാനെ പ്രാപിക്കൻ. അപ്പോൾ അതിലൂടെ ജീവന്റെ മധുര സംഗീതം പ്രവഹിക്കും ഒരിക്കൽ രാധ ശ്രീകൃഷണനോട് അന്വേഷിച്ചു അങ്ങ് എന്താണ് എന്നെക്കാൾ കൂടുതലായി ഓടകുഴലിനെ സ്നേഹിക്കുന്നത്? എന്ത് വലിയ പുണ്യകർമ്മമാണ് ആ ഓടകുഴൽ ഇതിനായി അങ്ങക്ക് സമർപ്പിച്ചത്? ഈ പാഴ്മുളം തണ്ടിന് ഇത്രസുകൃതമോ? ഭഗവാൻ രാധയോട് പറഞ്ഞു; രാധേ! ഞാൻ ഈ ഓടകുഴൽ ഉപയോഗിക്കാൻ തുടങ്ങുൻന്നതിന് മുമ്പു ഇതിന്റെ ഉല്ലിലുള്ള എല്ലാ തടസ്സങ്ങളും മാലിന്യങ്ങളും നീക്കി അകം ശൂന്യവും നിർമ്മലവുമാക്കിയിരുന്നു. വളരെ പരിശുദ്ധമായ ആന്തരീകഭഗമായതിനാൽ എന്റെ സങ്കൽപ്പങ്ങൾക്കും ആഗ്രഹത്തിനും അനുസ്സരിച്ച് ഏതു രാഗം വേണമെങ്കിലും വദനം ചെയ്യാമായിരുന്നു . അതിനാൽ രാധേ നീയും ഈ ഓടകുഴലിന്റെ അകം പോലെ നിന്റെ അകവും പരിശുദ്ധമാക്കി എന്നിൽ പൂർണ്ണ സമർപ്പണം ചെയ്യൂ . അപ്പോൾ ഞാൻ നിനക്കും ഈ ഓടകുഴലിന് തുല്യമായ സ്ഥാനം നൽകാം. രാധയുടെ മനസ്സിൽ രഹസ്യമായി സൂക്ഷിച്ച അസൂയ മറ്റി എടുക്കാൻ ഇതു സഹായിച്ചു. ഇത് ഭഗവാൻ തന്റെ എല്ലാഭക്തന്മാർക്കും നൽക്കുന്ന ഉപദ്ദേശമായി കരുതാം.
നമ്മുടെ ശരീരം ഭഗവാന്റെ ഓടകുഴലായി മാറട്ടെ, ഭഗവാന്റെ ഉപകരണമായി നാം മറുമ്പോൾ നമ്മളിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗളിക്കുന്നത് അനുഭവിക്കാൻ നമ്മുക്ക് കഴിയും. ഭഗവന്റെ ഓടകുഴൽ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ്. അതിന്റെ നാദം പ്രണവമന്ത്രമാണ്. ഭക്തന്റെ ആത്മാവിൽ നിന്നും ഒഴുകിവരേണ്ട നാദമാണ് ഓങ്കാരം. ആത്മാവിന്റെ വിളിയാണ് ഓടകുഴൽ നാദം. അത് ശരീരവും മനസ്സും പരമാത്മാവിൽ ലയിക്കുന്നു. അത് ഏവരേയും ബ്രഹ്മാനന്ദത്തിന്റെ പരമകോടിയിൽ എത്തിക്കുന്നു. അതിനാൽ നമുക്കും ഭഗവാന്റെ ചുണ്ടുകളോട് ചേർന്നിരുന്ന് അമൃത് നുകരുന്ന വേണുവായിതീരാൻ ശ്രമിക്കാം...ഹരേ കൃഷ്ണാ….

No comments:

Post a Comment