ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, May 11, 2016

ജീവിതം എന്താണു?

ജീവിതം എന്താണു?എങ്ങിനെ ജീവിക്കണമെന്നാണു ഭാരതീയ ധർമ്മശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. തത്വചിന്ത ഗ്രഹിക്കാൻ അത്ര എളുപ്പവുമല്ല. ജീവിതം എന്ന പദത്തെ ലളിതമായി പറഞ്ഞുതരാമോ?
(ആത്മാജ്യോതിയുടെ ഒരു സത്സംഗ ഭവനത്തിൽ വെച്ച് ഒരു യുവാവ് ചോദിച്ച ചോദ്യമാണിത്)
ജീവിതം വലിയൊരു സമുദ്രമാണു എന്ന് സങ്കൽപിക്കുക. ആ സമുദ്രത്തിലെ തോണിയാണു നമ്മൾ. ആടിയും ഉലഞ്ഞും വഴിതെറ്റാതേയും മറുകരയിലെക്ക് നാം എത്തണം. അതിനുള്ള വഴികാട്ടികളാണു (വടക്കുനോക്കിയന്ത്രങ്ങൾ എന്നും പറയാം) ആദ്ധ്യാത്മിക ചിന്തകളൊക്കെ.
നമുക്ക് ജീവിതത്തിൽ പല ആഗ്രഹങ്ങളുമുണ്ട്. പക്ഷെ ഒന്നും വിചാരിച്ചപ്പൊലെ നടക്കില്ല. ഇത് നമുക്ക് അനുഭവമുള്ള കാര്യമാണു. . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .
എന്തിനു ജനിച്ചു,മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം .
പരമാത്മാവിൽ നിന്ന് നാം പുറപ്പെട്ട് ആകശം, വായു, അഗ്നി, ജലം, ഭൂമി, വൃക്ഷലതാതികൾ എന്നിവയിലൂടെ അന്നത്തിൽ പ്രവേശിച്ച് അന്നത്തിലൂടെ അച്ഛനിലേക്കും അച്ഛനിൽ ശോണിതശുക്ലമായി പരിണമിച്ച് അമ്മയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ച് അവിടെ ഒരു പിണ്ഡമായി വളർന്ന് അതിൽ ആ പരത്മാവുതന്നെ ആത്മസ്വരൂപമായി വിളങ്ങ് നിന്ന് ഞാനായി ഈ വിശ്വത്തിലേക്ക്‌ പിറന്നുവീണു.
നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ് നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ , കരയിലിട്ട മീനിനെ പോലെ പിടയുന്നു...
പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക .ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക . അതിനാണ് ഏകാഗ്രമായ പ്രാർത്ഥന , ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ് . അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത് . കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം..
ഈ തത്വം അറിഞ്ഞ് ജെവിക്കുമ്പോഴാണു ജീവിതം ജീവിതമാകുന്നത്. ഹരി ഓം

"ഹിരൺ മയേണ പാത്രേണ സത്യസ്യാപിഹിതം മുഖം" എന്നാണു ഉപനിഷത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത്. സത്യത്തിന്റെ മുഖം സ്വർണ്ണമൂടികൊണ്ട് മറച്ചിരിക്കുന്നു. ആ സ്വർണ്ണമൂടി മാറ്റി നോക്കു നിങ്ങൾക്ക് സത്യത്തെ ദർശ്ശിക്കാൻ സാധിക്കും. നമ്മുടെ നോട്ടം സ്വർണ്ണത്തിലാണു. സ്വർണ്ണത്തോടുള്
ള ഭ്രമം മാറ്റണം. സ്വർണ്ണം,ധനം, അർത്ഥം, സമ്പത്ത് ഇതിനായാണു നാം നെട്ടോട്ടമോടുന്നത്. നമ്മുടെ കർമ്മങ്ങളൊക്കയും ഇതിനു വേണ്ടിയാണു.
സ്വർണ്ണം മനുഷ്യനെ മയക്കുന്നു. സ്വർണ്ണമാനിനെ കാണിച്ചിട്ടാണു സീതയെ മയക്കിയത്. കുട്ടികൾക്കുള്ള ചൊക്ലേറ്റുകൾ സ്വർണ്ണ നിറമുള്ള പെപ്പറുകൊണ്ട് പൊതിഞ്ഞിരിക്കുന്നത് സ്വർണ്ണനിറം നമ്മെ മയകുന്നു എന്ന മനശാസ്ത്രമാണു. ഗിഫ്റ്റൊക്കെ പൊതിയുന്നത് ഗോൾഡൻ പേപ്പറുകൊണ്ടാണു.
അക്ഷയ തൃതീയക്ക് സ്വർണ്ണം വാങ്ങിയാൽ ഉള്ള ഐശ്വര്യം പോവും. നമ്മുടെ അംഗങ്ങളൊന്നും ഈ തട്ടിപ്പിൽ വീഴരുത്. അറിവു നേടണം നാം. എങ്കിൽ മാത്രമെ ഇതു പോലുള്ള അനാചാരങ്ങളിൽനി നിന്നു നമുക്ക് നമ്മേയും മറ്റുള്ളവരേയും രക്ഷിക്കാൻ സാധിക്കൂ. ഹരി ഓം.

No comments:

Post a Comment