ധര്‍മ്മദൈവം
പാരമ്പര്യമായി കുടുംബത്തില്‍ വച്ച് പൂജിച്ചുകൊണ്ടിരിക്കുന്നതോ പൂര്‍വ്വികര്‍ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധര്‍മ്മദൈവങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലും പ്രശ്നത്തിനും നാലാം ഭാവം കൊണ്ടാണ് ധര്‍മ്മദൈവത്തെ നിര്‍ണ്ണയിക്കുന്നത്. ധര്‍മ്മദൈവബാധയുള്ള കുടുംബങ്ങളില്‍ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബപുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധര്‍മ്മദൈവദോഷം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടതാണ്. നമ്മുടെ പ്രവൃത്തികള്‍ വിജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുമൊക്കെ ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ വേണം. ഇഷ്ടദേവതയെപ്പോലെയോ അതിലും അധികമായോ കുലദൈവങ്ങള്‍ നമ്മെ എപ്പോഴും കാത്തുരക്ഷിക്കുന്നു. ധര്‍മ്മദൈവങ്ങളും ഗുരുകാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതയാത്രയില്‍ അംഗരക്ഷകന്മാരെ പോലെയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ധര്‍മ്മദൈവസന്നിധിയിലെത്തി യഥാശക്തി വഴിപാടുകള്‍ കഴിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചുപോരണം. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ആചാരനുഷ്ടാനങ്ങള്‍ അതേപടി തുടര്‍ന്നു പോരണം. അനാഥമായി കിടക്കുന്ന ധര്‍മ്മദേവതാ സ്ഥാനങ്ങളുണ്ടെങ്കില്‍ കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ അത് തറവാടുകള്‍ക്ക് മുഴുവന്‍ ശ്രേയസ്കരമാണ്.കല്ലാക്കോട്ടം കളിയാട്ട മഹോത്സവത്തിന് ധര്‍മ്മദൈവതിന്റെ കോലം കെട്ടിയാടിക്കുകയും , ധര്‍മ്മദേവതാസ്ഥാനത്ത് ദിനേന വിളക്ക് വയ്ക്കുകയും ചെയ്യുന്നു.
No comments:
Post a Comment