തിരുക്കുറൾ
______________
എല്ലാവർക്കും വേണ്ടി കൃഷിചെയ്ത് താനും ഭക്ഷണം കഴിച്ച് ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. മറ്റുള്ളവർ അന്യരെ വണങ്ങി അവരെ ഓച്ചാനിച്ചു നിന്ന് അവരിൽ നിന്നും ലഭിക്കുന്നത് കഴിച്ചു കഴിയുന്നവരാണ്.
കാർഷികവൃത്തിയിൽപ്പെട്ടു ജീവിതം നയിക്കുന്നവരാണ് അഭിമാനത്തോടെ ഭക്ഷണം കഴിച്ച് ശ്രേഷ്‌ഠകർമ്മം ചെയ്ത് ജീവിക്കുന്നവർ. ഭൂമി നൽകുന്ന വിഭവങ്ങൾ അദ്ധ്വാനിച്ച് നേടി ജീവിക്കുന്നവർക്ക് ആരുടെ മുന്നിലും തല കുനിയ്ക്കേണ്ടി വരുകയില്ല.
തിരുവള്ളുവർ.
[8:10AM, 5/4/2016] +965 6698 2316: തിരുക്കുറൾ
"""""""''''"'''''''''''''''''''''"
ഉഴവു(കൃഷി)
കൃഷിചെയ്യുന്നതിന്റെ പ്രയാസങ്ങൾ കാരണം മറ്റു തൊഴിലുകൾ സ്വികരിക്കുന്നവരുണ്ട് ഈ ലോകം ഒടുവിൽ കലപ്പ പിടിക്കുന്നവരെത്തന്നെ നിലനിൽപ്പിനായി ആശ്രയിക്കുന്നു.അതുകൊണ്ട് എത്രതന്നെ പ്രയാസങ്ങൾ നിറഞ്ഞതായാലും മേന്മയേറിയ തൊഴിൽ കൃഷിപ്പണി തന്നെയാണ്.
ഏതു തൊഴിൽ സ്വികരിച്ചിരിക്കുന്നവരുടെയും നിലനിൽപ് കാർഷിക വിഭാവങ്ങളിലാണ്. അങ്ങനെ എല്ലാവിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കാർശികവൃത്തി ക്ലേശങ്ങൾ സാഹിച്ചാണെങ്കിലും ചെയ്യണം. എന്തെന്നാൽ അതിനോളം മേന്മയേറിയ മറ്റൊരുതൊഴിൽ വേറെയില്ല. ലോകജനതയുടെ നിലനിൽപ്പിനായി അദ്ദ്വാനിക്കുന്നതുതന്നെ ശ്രേഷ്‌ഠമായ കാര്യം.
തിരുവള്ളുവർ.
[8:10AM, 5/4/2016] +965 6698 2316: തിരുക്കുറൾ
"""''"''’'''"'''''''''''''''''''''''''
കൃഷിപ്പണി ചെയ്യാതെ മറ്റു തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരെയെല്ലാം ഭക്ഷണവിഭവങ്ങൾ ഉത്പാദിപ്പിച്ചു സംരക്ഷിക്കുന്നതിനായി കർഷകർ ലോകജനതയ്ക്കാകമാനം അത്താണിയാകുന്നു. ജനങ്ങളുടെ ജീവിതം മുന്നോട്ടുനീങ്ങുന്നത് കാർശികവൃത്തിയിൽ നിന്നും ഉണ്ടാകുന്ന വിളകളെ ഭക്ഷിച്ചാകയാൽ കർഷകർ ലോകത്തിന്റെ ജീവൻ നിലനിർത്തുനവരാണ്.
തിരുവള്ളുവർ
[8:10AM, 5/4/2016] +965 6698 2316: തിരുക്കുറൾ
_____________
കൃഷിയാൽ സമൃദ്ദി നേടിയ രാജ്യത്തിലെ കർഷകർ, പല രാജ്യങ്ങളിലെയും പ്രജകൾ തങ്ങളുടെ രാജാവിന്റെ ആധിപത്യത്തിൻ കീഴിൽ വരുന്നത് കാണും.
കാലപ്പയേന്തി കൃഷിചെയ്യുന്ന കർഷകർ നിറഞ്ഞനാട് ഭക്ഷ്യവസ്തുക്കളുടെ ധാരാളിത്തം എന്ന ആയുധത്താൽ അയൽരാജ്യങ്ങളെ കീഴ്പ്പെടുത്തുമെന്നു സാരം.
തിരുവള്ളുവർ.
No comments:
Post a Comment