ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 3, 2016

വാസ്തുപുരുഷൻ

വാസ്തുപുരുഷൻ
������������
ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാഭൂതമാണ് വാസ്തു പുരുഷൻ. പരമശിവനും അന്ധകാരൻ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിന്റെ ശരീരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പുതുള്ളിയിൽ  നിന്നാണ് വാസ്തു പുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭുതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാകാതേ ദേവൻമാർ എല്ലാവരും ചേർന്ന് പ്രാർത്ഥിച്ച് ബ്രഹ്മദേവനെ  പ്രത്യക്ഷപ്പെടു ത്തി.ദേവൻമാരുടെ സങ്കടം കേട്ട ബ്രഹ്മാവ് അവരോട് പറഞ്ഞു, ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവിൽ അതിനെ എടുത്ത് ഭൂമിയിലേക്ക് എറിയാൻ. ദേ മമാരുമായി ഉണ്ടായ യുദ്ധത്തിൽ തോറ്റ് ഭൂമിയിൽ പതിച്ച വാസ്തു പുരുഷന്റെ ശിരസ്സ് ഈശ(വടക്ക് കിഴക്ക് ) കോണിലും കാൽപ്പാദങ്ങൾ നിറുതി (തെക്ക് പടിഞ്ഞാറ് ) കോണിലും കൈകൾ രണ്ടും അഗ്നി (തെക്ക് കിഴക്ക് ) കോണിലും വായു ( വടക്ക് പടിഞ്ഞാറ് ) കോണിലുമായി ഭൂമി മുഴുവനായി വ്യാപിച്ചുകിടക്കുന്ന വാസ്തു പുരുഷൻ പിന്നീട് ഭുമിയി ലുള്ളവരെ ശല്യം ചെയ്യാൻ തുടങ്ങി. ഉടനെ ഭൂവാസികൾ ബ്രഹ്മദേവനെ പ്രാർത്ഥിച്ചു'ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടു' വാസ്തു പുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അൻപത്തി മൂന്ന് ദേവൻമാരോടും ആ കൂറ്റൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ഉപദേശിച്ചു.അതിനെ തുടർന്ന് ശക്തി ക്ഷയിച്ച വാസ്തു പുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ് വാസ്തു പുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു." ശിലാന്യാസം ( കല്ലിടൽ) കട്ടളവെപ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിൽ മനുഷ്യർ നിന്നെ പൂജിക്കുന്നതാണ്''. ഇതിനെ വാസ്തു പൂജ എന്ന് വിളിക്കുന്നു. വാസ്തു പൂജ ചെയ്യാതെ ഗൃഹനിർമ്മാണം നടത്തിയാൽ ആ ഗൃഹത്തിൽ പല വിധ അനർത്ഥങ്ങളും സംഭവിക്കുന്നതാണ്.ബ്രഹ്മദേവന്റെ ആശീർവ്വാദത്തിൽ സംതൃപ്തനായ വാസ്തു പുരുഷൻ മനുഷ്യരാശിയിൽ നിന്ന് പൂജകൾ ഏറ്റുവാങ്ങി ഭൂമിയിൽ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.
                        ����

No comments:

Post a Comment