ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 27, 2016

അഗ്ന്യാധാനം - ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട മരണാനന്തര കർമങ്ങളെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.

 അഗ്ന്യാധാനം

ഷോഡശക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി അഥവാ അഗ്ന്യാധാനം.

ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട മരണാനന്തര കർമങ്ങളെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.



അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർബ തെക്കോട്ട്‌ മുനയാക്കിയിട്ടതിനുമീതെ മലർത്തിക്കിടത്തി വായയും കണ്ണുകളും അടച്ചു,കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുദ്ധവസ്ത്രംകൊണ്ട് മൂടണം.

തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സംഭ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചു കൊണ്ടിരിക്കണം. വളരെ ദൈർഘ്യമേറിയ ചടങ്ങാണ് മരണാന്തര കർമങ്ങൾ.

ചിതാകുണ്ഡം വേണ്ടത്ര വിസ്തൃതിയിൽ കുഴിച്ച് അതിൽ പശുവിൻ ചാണകം തളിക്കണം. ചിതയ്ക്ക് ചുറ്റും നാല് വിറകുവെയ്ക്കണം.

പിന്നീടു വയ്ക്കുന്ന ഓരോ വിറകുകളും ഈ നാലു വിറകിനു ഉള്ളിലൊതുങ്ങണം. മാവ്,പ്ലാവ്, ആൽ എന്നിവ കൊണ്ട് ചിത ഒരുക്കാം. ശവത്തെ തല തെക്കോട്ടായി ചിതയിൽ കിടത്തണം. ഇടതു കാൽമുട്ട് നിലത്തൂന്നി ചിതക്ക്‌ തീകൊളുത്തണം എന്നാണ് നിയമം.


മരണം

നാനാജാതി മതസ്ഥരും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും അവയുടെ സാരം ആത്മാവിന് മോക്ഷം ലഭിക്കുന്നതരത്തിലാണ്.

പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേര്‍ന്നാണ് മനുഷ്യശരീരം നിര്‍മ്മിതമായിരിക്കുന്നത്.

പുനര്‍ജനി തേടിയുള്ള യാത്രയാണ് മനുഷ്യന്റെത്. നന്മതിന്മകള്‍ ചെയ്യുന്നവര്‍ക്ക് യഥാക്രമം സ്വര്‍ഗ്ഗവും നഗരവും ലഭിക്കുമെന്ന നമ്മുടെ വിശ്വാസം അതിനുത്തമ ഉദാഹരണമാണ്. ആത്മാവിന് സ്ഥായിയായ ഒരു ഭാവമുണ്ട്.

അതിനാല്‍ തന്നെയാണ് അതിന് വ്യക്തത കൈവരുന്നതും. ആത്മാവിന്റെ യാത്ര പഞ്ചഭൂതങ്ങളില്‍ പുറകില്‍ നിന്ന് മുന്നോട്ടാണ്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള ക്രമത്തിലാണ്). അതായത് മരണശേഷം ശരീരത്തെ ഭൂമിയില്‍ കിടത്തി ജലത്താല്‍ കഴുകി അഗ്നിയില്‍ ദഹിപ്പിച്ച് പുകയായി വായുവില്‍ കലര്‍ന്ന് ആകാശത്ത്‌ ലയിക്കുന്നു.

ഇതിനാല്‍ ആത്മാവ് പഞ്ചഭൂതങ്ങളെ ത്യജിച്ച് പരലോകപ്രാപ്തി നേടുന്നു എന്നതാണ് വിശ്വാസം. അതിനാലാണ് ഹിന്ദുക്കള്‍ മൃതശരീരം ദഹിപ്പിക്കുന്നത്.


മരണദിവസം വീട്ടില്‍ ഉള്ളവര്‍ ഒരിക്കല്‍ ആചരിക്കുന്ന പതിവ് പുണ്യദായകമാണ്. മൃതശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും, നമസ്കരിക്കുന്നതും ആശുഭമാണ്. മൃതശരീരത്തിന്റെ നേരെ കാല്‍ക്കല്‍ നില്‍ക്കരുത്. മരണവീട് സന്ദര്‍ശിക്കുകയോ ശരീരം കാണുകയോ ചെയ്‌താല്‍ കുളിക്കാതെ ഗൃഹത്തില്‍ പ്രവേശിക്കരുത് എന്നാണ് ശാസ്ത്രം.


ശ്രാദ്ധനിര്‍വ്വഹണം............


ശ്രദ്ധയോടുകൂടി ചെയ്യുന്ന പ്രവൃത്തിയെ ശ്രാദ്ധം എന്ന്‌ സാമാന്യമായി പറയാം ഇത്‌ പൈതൃക വിഷയത്തിലാണ്‌ നാമിപ്പോള്‍ ശ്രദ്ധിച്ചു വരുന്നത്‌. മരണം സംഭവിച്ചവരുടെ വിഷയത്തില്‍ ശ്രദ്ധാപുരസ്സരം ചെയ്യേണ്ടുന്ന പ്രാര്‍ത്ഥനകള്‍, ദാനങ്ങള്‍, പിണ്ഡപ്രദാനാദികള്‍ എന്നിവയെല്ലാം ശ്രാദ്ധനിര്‍വ്വഹണത്തില്‍പെടുന്നു. പരേതക്രിയകള്‍ ഹൈന്ദവരുടെ അന്ത്യേഷ്ടി സംസ്കാരത്തിണ്റ്റെ ആകെത്തുകയാണ്‌. ശാസ്ത്രഗ്രന്ഥങ്ങളില്‍ വിപുലങ്ങളും, വിവിധങ്ങളുമായ ക്രിയാകലാപങ്ങള്‍ ഈ വിഷയത്തില്‍ പറഞ്ഞിരിക്കുന്നു. കാലമൃത്യു എന്നത്‌ അനിവാര്യമായ ഒരു സംഗതിയാകയാല്‍ ഈ സന്ദര്‍ഭത്തില്‍ അന്ധമായ വിഷാദം കൂടാതെ ശേഷക്രിയകള്‍ ചെയ്യേണ്ടതാണ്‌

ആസന്ന മരണനായ വ്യക്തിയെ ആശുപത്രികളില്‍ ഉപേക്ഷിക്കാതെ ഗൃഹത്തില്‍ വച്ച്‌ അവശ്യ ശുശ്രൂഷകളും, ധര്‍മ്മഗ്രന്ഥ പാരായണ ശ്രവണങ്ങളും, ദാനങ്ങളും ചെയ്യേണ്ടതാണ്‌. ഈശ്വരനാമം ജപിച്ച്‌ അന്തിമഘട്ടത്തില്‍ ഭഗവത്‌ സ്മരണ ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കണം.

മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം നിലത്തു ദര്‍ഭ വിരിച്ചേടത്ത്‌ കിടത്തി ശിരഃസ്ഥാനത്ത്‌ വിളക്കും നിറയും നാളികേര ഖണ്ഡങ്ങളും വച്ച്‌ സുഗന്ധങ്ങള്‍ പുകച്ച്‌ സംബന്ധികള്‍ ചുറ്റുമിരുന്ന്‌ നാമം ജപിക്കണം.

മൃതശരീരത്തോടൊപ്പം,കിടക്കുക, കെട്ടിപ്പിടിക്കുക, ഉറക്കെ കരയുക എന്നിവ അരുത്‌) ഓം നമോനാരായണായഓംനമശ്ശിവായ എന്നി നാമങ്ങള്‍ ഒരാള്‍ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയും വേണം.

ഭഗവദ്ഗീത(2,18.അധ്യായങ്ങള്‍) വിശേഷം പാരായണം ചെയ്യുന്നത്‌ നന്നായിരിക്കും. ശവസംസ്കാരക്രിയ കഴിയുന്നത്ര വേഗത്തില്‍ നടത്തണം. (15 നാഴിക ഏകദേശം 6 മണിക്കൂറ്‍) ശ്രാദ്ധനിര്‍വ്വഹണം.

No comments:

Post a Comment