ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 29, 2016

ശ്രീഗുരുവായൂരപ്പാ, അവിടുന്നു ജയിച്ചാലും!!

ജയ ജയ ദുര്‍ജയനിര്‍ജരവൈരിജയാര്‍ജ്ജിതനിര്‍ജരകീര്‍ത്തിതതേ...    
ജയ ജയ വഞ്ചുളമഞ്ജുനികുഞ്ജസമഞ്ജസഖേലനലോലമതേ...
ജയ ജയ ധര്‍മ്മസമുദ്ധരണോദ്ധുര, ശര്‍മ്മവിധായകകര്‍മ്മഗുരോ.
ജയജയ ഹേ ഗുരുവായുപുരേശ്വര, ഭക്തമഹേശ്വര, വിശ്വപതേ...
ജയിക്കാന്‍ കഴിയാത്ത അസുരന്മാരെയെല്ലാം ജയിച്ചതുകൊണ്ട് നിത്യനൂതനമായ കീര്‍ത്തിയാര്‍ജ്ജിച്ചവനേ, ജയിച്ചാലും!!
യമുനാതീരത്തിലെ വള്ളിക്കുടിലുകളില്‍ കേളിയാടാന്‍ ഇഷ്ടമുള്ളവനേ, ജയിച്ചാലും!!
ധര്‍മ്മോദ്ധാരണത്തിനുവേണ്ടി അവതാരമെടുത്തവനേ,
ഗീതയിലൂടെ കര്‍മ്മയോഗതത്ത്വം ഉപദേശിച്ച ലോകൈകഗുരോ, ജയിച്ചാലും!
ഭക്തര്‍ക്കു മഹേശ്വരനായ ജഗത്പതേ, ശ്രീഗുരുവായൂരപ്പാ, അവിടുന്നു ജയിച്ചാലും!!

ഓംനമോഭഗവതേവാസുദേവായ!!

No comments:

Post a Comment