പുരാണത്തിലെ
മഹാബലി കേരള ചക്രവർത്തി ആയിരുന്നുവോ?
-----------------
ഇന്ന് തിരുവോണം. മലയാളികളുടെ ദേശീയ ഉത്സവം. മഹാബലിയുമായി ബന്ധപ്പെടുത്തിയുള്ളഐതിഹ്യമാണല്ലോഓണത്തിനുള്ളത്. എന്നാൽ പുരാണത്തിലെ മഹാബലി ശരിക്കും കേരളം ഭരിച്ചിരുന്നുവോ? വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴത്തിയിരുന്നുവോ?
ഇതിൽ എത്രത്തോളം സത്യമുണ്ട്?
നമുക്കൊന്ന് നോക്കാം.
മഹാബലിയുടെ കഥ വിവരിക്കുന്ന ശ്രീമദ്
ഭാഗവതത്തിൽ നർമ്മദാനദിയുടെ ഉത്തരതീരത്തായിരുന്നഗുജറാത്തി .ലെ ഭൃഗുകച്ഛം (ആധുനിക ബറൂച്ഛ്) എന്ന സ്ഥലത്തായിരുന്നു ബലി അശ്വമേധയാഗം നടത്തിയിരുന്നത്. ഇവിടെയാണ് വാമനൻവരുന്നത്.
ഭൃഗുകച്ഛവും കേരളവും തമ്മിൽ ഒരു ബന്ധവുമില്ല
മാത്രമല്ല മഹാബലിയുടെ മകനായ ആയിരം കൈകളുണ്ടായിരുന്നബാണാസുരൻവാണിരുന്നത് കാമപുരത്തായിരുന്നു. (ആധുനിക അസം) ഇദ്ദേഹത്തിന്റെ രാജധാനി അസമിലെ ശോണിതപുരം (Sonitpur) ആയിരുന്നുതാനും.(modern name Tezpur ). മഹാബലിയും മകനും ഉത്തര- മദ്ധ്യ ഇന്ത്യയിലെ രാജാക്കന്മാരായിരുന്നു എന്നു സാരം. മഹാബലിപുരം എന്നൊരു സ്ഥലം തമിഴ് നാട്ടിലുണ്ടെങ്കിലും മഹാബലിയുമായി ബന്ധപ്പെട്ട ഒരു സ്ഥലവും കേരളത്തിലില്ല.
മഹാബലി തന്റെ നാടുകാണാൻ വരുന്ന ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം എന്ന് കേരളത്തിൽ ഐതിഹ്യമുണ്ടെങ്കിലും അദ്ദേഹം കേരള രാജാവായിരുന്നെന്ന് ആരും തെറ്റിദ്ധരിക്കരുത് .തിരുവോണം മഹാബലിയെ വാമനമൂർത്തി ജയിച്ച ദിവസമാണ്. എന്ന് കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ പറയുന്നുണ്ട്.
മഹാബലി അസുരരാജാവായിരുന്നു. അസ്സീറിയയിൽ നിന്നും വന്നവരാണ് അസുരർ എന്ന് ഒരുവിവക്ഷയുണ്ട്.(അസ്സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുർ )
അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന് പറയുന്നതായും അസ്സീറിയൻ ചരിത്രത്തിലുണ്ട്.അസീറിയൻ തലസ്ഥാനമായ നിനവെയിൽ നടത്തിയ ഉത്ഖനനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം 'ബല ' ശബ്ദത്തോടു കൂടിയ പല രാജാക്കന്മാരും നിനവെയിൽ വാണിരുന്നതായി കാണുന്നു.ഇതിന്റെ സംസ്കൃത രൂപമാണ് ബലി. അക്കാലത്ത നുഷ്ഠിച്ചിരുന്ന ഒരാഘോഷം പിൽക്കാലത്ത് അസ്സീറിയക്കാർ ഭാരതത്തിലേക്ക് കുടിയേറിയപ്പോൾ കൊണ്ടുവന്നതാണ് ഓണം എന്ന് ചില പണ്ഡിതർ വിശ്വസിക്കുന്നു. ഇങ്ങനെവരുമ്പോൾ മഹാബലി അസ്സീറിയക്കാരനാണെന്ന വിശ്വാസവും ചിലർക്കുണ്ട്.
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാൻ തൃക്കാക്കര വാണിരുന്ന മഹാബലി പെരുമാൾ കല്പിച്ചുവെന്നും അങ്ങനെയാണ് ഓണാഘോഷത്തിന്റെതുടക്കമെന്നും ഒരുഐതിഹ്യമുണ്ട്. ത്രിലോക ചക്രവർത്തിയും വാമനനാൽ പാതാളത്തിലേക്ക് അയയ്ക്കപ്പെട്ടതുമായ മഹാബലിയല്ല ഓണവുമായി ബന്ധപ്പെട്ട മഹാബലിപ്പെരുമാൾ. മഹോദയപുരം തലസ്ഥാനമാക്കി കേരളംഭരിച്ചിരുന്ന കുലശേഖര പെരുമാക്കന്മാരുടെ കീഴിൽ ഭരണം നടത്തിയിരുന്ന കാല്ക്കരൈ നാട്ടുരാജാക്കന്മാരുടെ തലസ്ഥാനം എന്ന നിലയിൽ തൃക്കാക്കര അക്കാലത്ത് കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു. മഹാബലി പെരുമാൾ കർക്കട മാസത്തിലെ തിരുവോണം തുടങ്ങി 28 ദിവസത്തെ ഓണമഹോത്സവം നാത്തിയിരുന്നു. തൃക്കാക്കര മഹാദേവന്റെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണമാണ് ഈ ഉത്സവത്തിന്റെ പ്രധാന ദിവസം. ഈ ദിവസം മഹാബലി പ്പെരുമാളെ വന്നു കാണുന്നതിനും മഹാദേവനെ ദർശിക്കുന്നതിനും വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നും രാജാക്കമാരും നാടുവാഴികളും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും തൃക്കാക്കരയ്ക്ക് പോകാറുണ്ടായി രുന്നു.ഈയാത്ര പുറപ്പെടലിന്റെ സ്മാരകമാണ് കൊച്ചിരാജാവിന്റെ അത്തച്ചമയം. ഈ തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ടാകണം ഇനി തങ്ങളുടെ ഗൃഹങ്ങളിൽ വച്ചു തന്നെ ഓണമഹോത്സവം കൊണ്ടാടിയാൽ മതിയെന്ന് മഹാബലിപ്പെരു മാൾ കല്പിച്ചതും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളിൽ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയതും.
ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ചേരമാൻ പെരുമാൾ മക്കയിലേക്ക് തിരിച്ചതെന്നും അതിന്റെ സൂചനയാണ് ഓണാഘോഷം എന്നും ഒരു കഥയുണ്ട്.
മേല്പറഞ്ഞതിലൊന്നുംഓണവുമായി പുരാണ ത്തിൽ പറയുന്ന മഹാബലിയക്ക് ബന്ധമില്ലെന്ന് കാണാവുന്നതാണ്.കേരളം ഭരിച്ചിരുന്ന മഹാബലിപ്പെരുമാളുടെ ചരിത്രം പുരാണ ബലി യുമായി ബന്ധപ്പെടുത്തിയതാകാനാണ് സാധ്യത. അല്ലെങ്കിൽ വാമനന് ശേഷം വന്ന പരശുരാമൻ സമുദ്രത്തിൽ നിന്നും ഉദ്ധാരണം ചെയ്ത കേരളം മഹാബലി എങ്ങനെ ഭരിക്കാനാണ്?
പുരാണ ത്തിൽ പറയുന്ന അവതാരകഥകൾ
കൃത്യമായി തന്നെയാണ് ഉള്ളത് . പ്രുരാണങ്ങൾക്ക് ഇവിടെ തെറ്റുപറ്റിയിട്ടേ ഇല്ല )
പുരാണ മഹാബലിയും കേരളത്തിലെ ഓണവും തമ്മിൽ ബന്ധമില്ല എന്നതിന് മറ്റൊരുതെളിവ് ഓണം തമിഴ് നാട്ടിൽകൊല്ലവർഷാരംഭത്തിന്നുമുമ്പു തന്നെ ആഘോഷിച്ചരുന്നുവെന്നും തിരുപ്പതി ക്ഷേത്രത്തിൽ (ത്രിവിക്രമ രൂപം ധരിച്ച വിഷ്ണുവാണ് തിരുപ്പതിയിലെ പ്രതിഷ്ഠ ) ഓണം ഇപ്പോഴും ആഘോഷിക്കുന്നു എന്നുമുള്ളതാണ്.കൂടാതെ. ഉടുപ്പിയിലും ഗോകർണത്തും മൂകാംബിയിലും നീലഗിരിയിലും പൊന്നാവരത്തും ഓണം ആഘോഷിക്കുന്നു
ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പട്ടം താണുപിള്ളയാണ്.
ഒന്നുകൂടി പറയട്ടെ.
നാം ധരിച്ചു വച്ചിരിക്കുന്ന മിഥ്യാധാരണയാണ് മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴത്തി എന്നുള്ള കഥ.
മൂന്നാമത്തെ അടിവയ്ക്കാൻ തന്റെ ശിരസ്സിൽ പാദം വച്ച് അനുഗ്രഹിക്കണമെന്ന്പ്രാർത്ഥിക്കുന്നമഹാബലിയെയാണ് ഭാഗവതത്തിൽ കാണുന്നത്.ദേവൻ മാർക്കു പോലും ദുർലഭമായ പലവരങ്ങളും വാമനൻ ബലിയക്ക്നൽകുന്നു.വാമനൻ പറയുന്നു. ദേവൻ മാർക്കു പോലും അപ്രാപ്യമായ സ്ഥാനത്തെ ഇവൻ എന്നാൽ പ്രാപിക്കപ്പെടും. എന്നെ ആശ്രയിക്കുന്നവനായ ഇയാൾ സാവർണി മന്വന്തരത്തിൽ ദേവേന്ദ്ര നായിത്തീരും. അതു വരെയുള്ള കാലം ഇയാൾ വിശ്വകർമ്മാവിനാൽനിർമ്മിക്കപ്പെട്ടതും ആധികളും വ്യാധികളും ക്ഷീണവും ആലസ്യവും തിരസ്കാരവും സംഭവിക്കാത്ത സുതലത്തിൽ അധിവസിക്കട്ടെ. താൻ തന്നെ ബലിയുടെ കൊട്ടാരത്തിൽ ദ്വാരപാലകനായി നില്ക്കാമെന്നും വാമനൻപറയുന്നു.( വാമനൻ മഹാബലിയെ പാതാളത്തിലേക്കല്ല ദേവൻമാർക്കു പോലും അപ്രാപ്യമായ സുതലത്തിലേക്കാണ് അനുഗ്രഹിച്ച യക്കുന്നത്. ഭഗവാന്റെ പാദം ശിരസ്സിൽ പതിയാനുള്ള മഹാഭാഗ്യം മഹാബലിക്കുണ്ടായി എന്ന് ചുരുക്കം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് ശ്രീകണ്ഠേശ്വരത്തിന്റെശബ്ദതാരാവലിയും വെട്ടം മാണിയുടെപുരാണനിഘണ്ടുവും പറയുകയും അതനുസരിച്ച് നമ്മുടെ പാഠാവലികൾ വിവരണങ്ങൾ നല്കുകയും ചെയ്തിട്ടുണ്ടെങ്കിലുംഭാഗവത കഥയുമായി ഈ പ്രസ്താവനയ്ക്ക് യാതൊരു ബന്ധവുമില്ല. ( പുരാണ പ്രസ്താവനകൾ ശരിക്കും മനസ്സിലാക്കാതെ നമ്മളിൽ പലരും തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് എത്രമാത്രം ശരിയാണോഎന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
ഏതായാലും പുരാണ പരാമർശമുള്ള മഹാബലി കേരളം ഭരിച്ചിരുന്നതായി ശ്രീമദ് ഭാഗവത മോ ലഭ്യമായ മറ്റു പ്രാചീന പ്രമാണങ്ങളോ പരാമർശിക്കുന്നില്ല. രാമായണത്തിൽ ബംഗാൾ ഭാഗത്ത് എവിടെയോ ആയിരുന്നു ബലി എന്ന്സൂചനയുണ്ട്.
പുരാണത്തിൽ പറയുന്ന മഹാബലിയും കേരളം വാണ മഹാബലിപ്പെരുമാളും രണ്ടും രണ്ടാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
ഏതായാലും ഓണം എന്ന സങ്കല്ലം മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു ഗൃഹാതുര സ്മരണയാണ്. കള്ളവും ചതിയുമില്ലാത്ത എല്ലാവരും ഒന്നാണെന്ന ഒരു മിത്തിന്റെ ഓർമ്മയാണത്.
എല്ലാവർക്കും നന്മ നിറഞ്ഞ ഓണം ആശംസിക്കുന്നു

No comments:
Post a Comment