ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 22, 2016

ധന്വന്തരി

ധന്വന്തരി

ശ്രീ മഹാ വിഷ്ണുവിന്റെഅവതാരവും ദേവന്മാരുടെ വൈദ്യനും ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി.


ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങൾ) വിഭജിച്ചു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.ഔപധേനവൻ, ഔരദ്രൻ, പൗഷ്കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നു.
“കൂര്മ്മാവതാരം” കഴിഞ്ഞ്, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ “ധന്വന്തരിമുനി” യെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിലും പരാമര്ശിച്ചിട്ടുണ്ട്- ഭാഗവാന്ടെ 24 അവതാരങ്ങളെ വര്ണ്ണിക്കുന്ന അവസരത്തില്‍…
“ധാന്വന്തരം ദ്വാദശമം ത്രയോദശമമേവ ച
അപായയത്സുരാനന്യാന്‍ മോഹിന്യാ മോഹയന്‍ സ്ത്രിയാ"
(പ്രഥമ സ്കന്ധം, തൃതീയ അധ്യായം, ശ്ലോകം 17)
ഭഗവാൻ ധന്വന്തരിയുടെ ഒരു ശ്ലോകവും ഗായത്രി മന്ത്രവും ചുവടെ ചേർക്കുന്നു.രോഗമുക്തിക്കായി ഭഗവാൻ ധന്വന്തരിയെ പ്രാർഥിക്കുന്നതു നല്ലതാണ്.

ഗായത്രി മന്ത്രം

ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാതു


ശ്ലോകം


ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയെ അമൃതകലശ ഹസ്തായ
സർവമായ വിനാശനായ ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമ :

No comments:

Post a Comment