വെട്ടിക്കോട് ശ്രീ നാഗരാജാസ്വാമി ക്ഷേത്രം
അനന്തന്‍ വാഴും ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജാസ്വാമി ക്ഷേത്രം :
''നാഗങ്ങളില്‍ രാജാവല്ലോ
നാഗരാജാവ്.
നാഗത്തിന്‍ യക്ഷിയല്ലോ
നാഗയക്ഷിയമ്മ.
ആദിയാല്‍ വാഴുന്നത്
വെട്ടിക്കോട്ടാണിതേ.''
കശ്യപ്രജാപതിക്ക് കദ്രുവില്‍ ജനിച്ച സന്തതികളില്‍ ജ്യേഷ്‌ഠനും ശ്രേഷ്‌ഠനുമായ അനന്തഭഗവാനെ തനതായ രൂപത്തില്‍ പ്രതിഷ്‌ഠിച്ചാരാധിക്കുന്ന ഭാരതത്തിലെ ആദ്യ നാഗാരാധനാ കേന്ദ്രമാണ് ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമിക്ഷേത്രം.
വിഷ്‌ണുവിന്റെ അവതാരവും ഉഗ്രപ്രഭാവനും തേജോമയനുമായ പരശുരാമന്‍ തന്നെയാണ് ഇവിടെ പ്രതിഷ്‌ഠ നടത്തിയത്.
പരശുരാമന്‍ കശ്യപന്റെ ആജ്‌ഞയാല്‍ മഴുവെറിഞ്ഞ് സൃഷ്‌ടിച്ച ഭാര്‍ഗവ ഭൂമിയില്‍ സര്‍പ്പാധിത്യം കൂടുതലായിരുന്നു. കടല്‍ ഒഴിഞ്ഞ് മാറിയതിനാല്‍ ഇവിടെ ലവണാംശവും കടലോരവും വളരെ കൂടുതലായിരുന്നതിനാല്‍ വാസയോഗ്യമായിരുന്നില്ല.
ഇതില്‍ മനംനൊന്ത ഭാഗര്‍ഗ്ഗവരാമന്‍ ഗുരുവായ ശ്രീ പരമശിവനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ പരമകാരുണികനായ അനന്ത ഭഗവാന് മാത്രമേ കഴിയൂ എന്ന് ഉണര്‍ത്തിച്ചു. അതിന്‍ പ്രകാരം പരശുരാമന്‍ ഗന്ധമാധന പര്‍വ്വതത്തില്‍പോയി ദീര്‍ഘകാലം തപസ്സ് അനുഷ്‌ഠിച്ചു.തപസ്സിനൊ ടുവില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തോടെ ആയിരം ഫണങ്ങളോടുകൂടിയ അനന്തഭഗവാന്‍ പ്രത്യക്ഷനായി. ഭാര്‍ഗ്ഗവരാമന്റെ ഭക്‌തിയില്‍ സംപ്രീതനായ അനന്തഭഗവാന്റെ മുമ്പില്‍ സങ്കടമുണര്‍ത്തിച്ചു. ലവണാംശവും സര്‍പ്പാധിക്യവും കാരണം താന്‍ തെളിച്ചെടുത്ത ഭൂമിയില്‍ മനുഷ്യവാസയോഗമല്ലാതായിത്തീര്‍ന്നിരിക്കുന്നു.
ഇതിനുപരിഹാരം ഉണ്ടാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. അനന്തഭഗവാന്‍ തന്റെ പരിവാരങ്ങളായ സര്‍പ്പങ്ങളെ അവിടേക്ക് അയച്ച് അവരുടെ ഉച്ച്വാസവായുവിലൂടെ ലവണാംശം വലിച്ചെടുത്ത് മനുഷ്യവാസ യോഗ്യമാക്കിയതിന്റെ സ്‌മരണാര്‍ത്ഥം അതിനായി ഒരു ഉത്തമ ഭൂമി കണ്ടെത്തി അവിടെ മണ്ണ് വെട്ടിക്കൂട്ടി അസുര ശില്‌പിയായ മയനെക്കൊണ്ട് അനന്തഭഗവാന്റെ ഒരു വിഗ്രഹം നിര്‍മ്മിച്ച് അതില്‍ പ്രതിഷ്‌ഠ ചെയ്‌തു. ഈ മുഹൂര്‍ത്തത്തിന് ബ്രഹ്‌മാ വിഷ്‌ണു മഹേശ്വരന്മാര്‍ സാക്ഷിയായി.ബ്രഹ്‌മാവ് മൂഹൂര്‍ത്തംകുറിച്ച് ദക്ഷിണ സ്വീകരിക്കുകയും ചെയ്‌തു. അങ്ങനെ ബ്രഹ്‌മാവ് വിഷ്‌ണു മഹേശ്വരസാന്നിധ്യം ഭവിച്ച ബിംബത്തില്‍ അനന്തമൂര്‍ത്തിയെ ഭാര്‍ഗ്ഗവരാമന്‍ സൃഷ്‌ടിച്ചു.ദിവ്യായുധമായ പരശുകൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിന്മേല്‍ പ്രതിഷ്‌ഠ ചെയ്‌തതുകൊണ്ടാണ് വെട്ടിക്കോട് എന്ന് ഈ പ്രദേശത്തിന് നാമധേയം വന്നത്. കേരളക്കരയില്‍ ആദ്യമായി നാഗപ്രതിഷ്‌ഠ നടത്തിയതുകെണ്ട് ഇവിടെ ആദിമൂലം വെട്ടിക്കോട് എന്ന് നാമം സിദ്ധിച്ചു.ക്ഷേത്ര സങ്കല്‌പത്തില്‍ക്കൂടിയുള്ള ആചാരാനുഷ്‌ഠാനങ്ങളാണ് നടന്നുവരുന്നത്. അതുകൊണ്ട് താന്ത്രികവിധികള്‍ മുറതെറ്റാതെ നടത്തിവരുന്നുതിന് വേണ്ട ഏര്‍പ്പാടുകള്‍ പരശുരാമന്‍ കല്‌പിച്ചിരുന്നു.മറ്റു ക്ഷേത്രങ്ങളില്‍നിന്ന് വിഭിന്നമായാണ് ഇവിടുത്തെ ആചാരങ്ങള്‍ നടക്കുന്നത്. ബ്രാഹ്‌മമൂഹൂര്‍ത്തത്തി ലുള്ള ഉഷപൂജകള്‍വരെയുള്ള പൂജകള്‍ പൂര്‍ണ്ണമായിരിക്കണം. ആയതിനാല്‍ നിര്‍മ്മല്യ ദര്‍ശനം, അഭിഷേകം, ഉഷഃപൂജ തുടങ്ങിയ ചടങ്ങുകള്‍ ബ്രഹ്‌മമൂഹൂര്‍ത്തത്തില്‍ തന്നെ നടത്തപ്പെടുന്നു. വൈകുന്നേരം ദീപാരാധയോ, അത്താഴപൂജയോ നടത്താറില്ല. ഏകാദശി വ്രതം ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം സര്‍പ്പബലി നടത്താറുണ്ട്.
നൂറും പാലും ആയില്യം ദിവസങ്ങളില്‍ മാത്രം നടത്തുന്നു. വര്‍ഷത്തില്‍ കന്നി, തുലാം മാസങ്ങളിലെ പൂയം നാളില്‍ മാത്രം ദീപാരാധന നടത്തുന്നു. പരശുരാമന്‍ പരദേശത്തുനിന്നും കൊണ്ടുവന്ന ബ്രാഹ്‌മണരുടെ പിന്‍തലമുറക്കാരായ 'മേപ്പള്ളി ഇല്ലക്കാരാ'ണ് ആചാര അനുഷ്‌ഠാനങ്ങള്‍ നടത്തുന്നത്.കന്നിമാസത്തിലെ ആയില്യം നാളാണ് വെട്ടിക്കോട്ടായില്യം എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്‌ജിച്ചിട്ടുള്ളത്. ഈ ദിവസം ദേവന്റെ തിരുനാളാണ്.അനന്തന്റെ ജനനം കന്നിമാസത്തിലെ ആയില്യം നാളിലാണ്. ഈ ദിവസമാണ് പരശുരാമന്‍ ഇവിടെ പ്രതിഷ്‌ഠ നടത്തിയത്.ആയില്യമഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വളരെ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിക്കുന്നു. ആയില്യ ദിനത്തോടനുബന്ധിച്ച് ദൈവിക ചൈതന്യ വര്‍ദ്ധനവിനായി വിശേഷ പൂജാഹോമാഭിഷേകാദി കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്നു. കേരളീയ കലകളുടെ കലവറയായ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ഉത്സവമായി ഇതിനെ കണക്കാക്കപ്പെടുന്നു.
പുണര്‍തം, പൂയം, ആയില്യം എന്നീ ദിവസങ്ങളാണ് ആയില്യ മഹോത്സവത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങള്‍. പൂയം നാളിലെ ഉഷഃപൂജ, ഉച്ചപ്പൂജ എന്നിവയ്‌ക്കുശേഷം ആരംഭിക്കുന്ന പഞ്ചവാദ്യം കഴിയുന്നതോടെ ആരംഭിക്കുന്ന നാഗസ്വര സേവയോടെ പ്രസിദ്ധമായ പൂയം ദീപാരാധന ച്ചടങ്ങുകള്‍ക്ക് തുടക്കമിടുന്നു.കന്നി, തുലാമാസത്തിലെ പൂയംനാളില്‍ മാത്രമേ ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയുള്ളൂ. പൂയം നാളില്‍ വൈകി സര്‍വ്വാംഡംബര വിഭൂഷിതനായ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദര്‍ശിക്കുന്നത്‌് ഒരു അസുലഭ ഭാഗ്യമാണ്.ആയില്യദിന ചടങ്ങുകള്‍ക്കായി വെളുപ്പിന് മൂന്ന് മണിക്ക് ക്ഷേത്രം നട തുറക്കുന്നു. തുറന്നു കഴിഞ്ഞാല്‍ ആദ്യ ചടങ്ങായ നിര്‍മ്മാല്യ ദര്‍ശനം ആരംഭിക്കുന്നു. ഈ ചടങ്ങ് ഏകദേശം 15 മിനിട്ടോളം നീണ്ടുനില്‍ക്കുന്നു. ഈ അപൂര്‍വ്വ ദര്‍ശനം സിദ്ധിക്കുന്നതിനായി ധാരാളം ഭക്‌തജനങ്ങള്‍ തലേദിവസം തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.ശേഷം ക്ഷേത്രാചാരചടങ്ങുകള്‍ ആരംഭിക്കുന്നു. ഉച്ചയ്‌ക്ക് മൂന്നുമണിവരെ ഭക്‌തര്‍ക്ക് ദര്‍ശനാനുഗ്രഹ സമയമാകുന്നു. മൂന്നുമണിക്ക് സര്‍വ്വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ എഴുന്നെള്ളത്ത് ആരംഭിക്കുകയായി. സര്‍വ്വാഡംബരത്തോടെ സര്‍വ്വാലംങ്കാര ഭൂഷിതനായ നാഗരാജാവിന് ഭക്‌തസഹസ്രങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്നു.
ഭക്‌തിയുടെ നിറവില്‍ ഇല്ലത്തേക്ക് എത്തിച്ചേരുന്ന നാഗരാജാവിനെ നാലുകെട്ടിലെ തെക്കേ കെട്ടിടത്തിലേക്ക് ആനയിക്കുന്നു. അനന്തരം അകത്തു നടക്കുന്ന പൂജകള്‍ പൂര്‍ത്തിയാക്കി ഭക്‌തര്‍ക്ക് പ്രസാദ വിതരണവും നടത്തിയശേഷം ദേവനെ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.ക്ഷേത്രത്തിലെത്തുന്ന നാഗാരാജാവിന്റെ നടയ്‌ക്കല്‍ കിഴക്കോട്ട് തിരിഞ്ഞുനിന്ന് ദേവനെ കുടവും വീണയും ചേര്‍ത്തുള്ള പുള്ളുവ സ്‌തുതികള്‍ കേള്‍പ്പിക്കുന്നു. അതിനുശേഷം അഞ്ചു പ്രദക്ഷിണം പഞ്ചവാദ്യത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ പൂര്‍ത്തിയാക്കി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു.ഈ എഴുന്നള്ളത്തു കണ്ട് ദര്‍ശന സായൂജ്യമടയുന്നവര്‍ക്ക്, നാഗങ്ങളുടെ രാജാവായ ദേവന്റെ അനുഗ്രഹത്താല്‍ ഒരു വര്‍ഷത്തേക്ക് നാഗങ്ങളില്‍നിന്ന് വിഷഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.സര്‍പ്പബലി കഴിച്ചു കഴിയുന്നതോടെ പത്തുമണിയോടുകൂടി നടയടയ്‌ക്കുന്നു. പിറ്റെ ദിവസം മകത്തിന്റെ നാളില്‍ വെളുപ്പിന് നട തുറന്ന് പുണ്യാഹശുദ്ധി ക്രിയകളോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു.ഇളനീരഭിഷേകത്തിനും, പഞ്ചവാദ്യനേദ്യത്തിനും ശേഷം ഉച്ചപൂജ. കന്നിമാസത്തിലെ ആയില്യത്തിന്റെ ചടങ്ങുകള്‍ സമാപിക്കുന്നു.
ആലപ്പുഴ ജില്ലയിൽ കായംകുളം ട്രാൻസ്പോർട്ട് ബസ് സ്റെഷനിൽ നിന്നും 11 കിലോമീറ്റർ കായംകുളം-പുനലൂർ റോഡിലുടെ സഞ്ചരിച്ചാൽ ക്ഷേത്രമായി . 6 ഏക്കർ ഭൂമിയിൽ പറന്നു കിടക്കുന്ന നിബിഡമായ കാനനാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രവും പരിസരവും വിവിധ പക്ഷി മൃഗാദികളുടെ സങ്കേതവുമാണ് . പ്രകൃതിസ്നേഹികൾക്ക് മനോഹരമായ ദിവ്യാനുഭുതി പകരുന്ന ശാന്തവും ഭൌമ്യാവുമായ അന്തരീക്ഷം .

No comments:
Post a Comment