ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 25, 2016

ഹരേ  കൃഷ്ണാ,


അമാനിത്വമദംഭിത്വമഹിംസാ  ക്ഷാന്തിരാര്‍ജവം
ആചാര്യോപാസനം ശൌചം സ്ഥൈര്യമാത്മവിനിഗ്രഹ:


ഇന്ദ്രിയാര്‍ഥേഷു വൈരാഗ്യമനഹങ്കാര ഏവ ച
ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം.


അസക്തിരനിഭിഷ്വങ് ഗ: പുത്രദാരഗൃഹാദിഷു
നിത്യം ച സമ ചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു.


മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വമരതിര്‍ജനസംസദി.


അധ്യാത്മജ്ഞാനനിത്യത്വം  തത്ത്വജ്ഞാനാര്‍ഥദര്‍ശനം
എതജ്ജ്ഞാനമിതി  പ്രോക്തമജ്ഞാനം യദതോ/ന്യഥാ.




വിനയം, ഗര്‍വ്വില്ലായ്മ, അഹിംസാ, ക്ഷമ, ലാളിത്യം, ഒരു
യഥാര്‍ത്ഥ ഗുരുവിനെ സമീപിക്കല്‍, ശുചിത്വം, സ്ഥൈര്യം, ആത്മസംയമനം, ഇന്ദ്രിയവിഷയങ്ങളില്‍
അനാസക്തി, മിഥ്യാഹങ്കാരമില്ലായ്മ, ജനനമരണങ്ങള്‍,
വാര്‍ദ്ധക്യം, രോഗം എന്നീ പരിണാമങ്ങളുടെ ദുഃഖത്തെ
കുറിച്ചുള്ള ബോധം, വൈരാഗ്യം, മക്കള്‍, ഭാര്യ, ഗൃഹം
മുതലായവയില്‍ നിന്നുള്ള മുക്തി, സുഖദുഃഖങ്ങളില്‍
അക്ഷോഭ്യത, എന്നില്‍ സ്ഥിരവും നിഷ്കളങ്കവുമായ
ഭക്തി, ഏകാന്തമായ സ്ഥലത്ത് ജീവിക്കാനുള്ള ആഗ്രഹം,
ആള്‍ക്കുട്ടത്തില്‍ നിന്ന് വേറിട്ട്‌ നിലക്കല്‍, ആത്മ
സാക്ഷാത്കാരത്തിന്റെ പ്രാധാന്യമറിയല്‍, തത്വചിന്തയിലൂടെ ഈശ്വരനെക്കുറിച്ച്  അന്വേഷിക്കല്‍,
എന്നിവ എല്ലാം ജ്ഞാനമാണെന്നും ഇവയല്ലാതെ ഉള്ളവ
എല്ലാം അജ്ഞാനമാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു.




((ഭഗവദ് ഗീത....13......8, 9, 10, 11, 12, ...ശ്രീല..പ്രഭുപാദര്‍.)

No comments:

Post a Comment