ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 19, 2016

മനുഷ്യ ജന്‍മത്തിലെ ആറ് പ്രധാന പടികള്‍............

മനുഷ്യ ജന്‍മത്തിലെ ആറ് പ്രധാന പടികള്‍............


ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്‍മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍ അപ്പോഴപ്പോള്‍ ചെയ്തു തീര്‍ക്കേണ്ടത് ചെയ്തു തീര്‍ക്കത്തന്നെ വേണം.

മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

(1) മനുഷ്യ ജന്‍മം ആരംഭഘട്ടമാണ്‌ . പരമാത്മാവിന്റെ അംശമാണ്‌ ജീവാത്മാവ് . ജീവാത്മാവ് പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

(2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

(3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളുടെ സത്സംഗത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നും ആരംഭിക്കുന്നു.

(4) യവ്വനം കഴിഞ്ഞാല്‍ അടുത്തത്‌ ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും
അതോടോപ്പോം ഒരു അച്ഛന്റെ കര്ത്തവ്യവും ഇതില്‍കൂടി നി ര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്.

(5) ഈ നാലു 'പടികളും' കഴിഞ്ഞാല്‍ ഇനിയുള്ളതു ഈശ്വരസാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle).. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂദിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാന്‍ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

(6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു.അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം 'ഭൂമി'യില്‍ മലര്‍ത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, 'വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്‍മ്മത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തില്‍ പറയുന്നു 'ജീവാത്മാവ് പരം ധാമില്‍ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ്‌ എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്. അവയെ ഉണര്‍ത്തുമ്പോള്‍ ആത്മബോധം ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്‍മുക്തി ലഭിക്കുകയും ചെയ്യുന്നു.
ഇതിനെയാണ്
"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!"
എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍ (ഇശ്ചാശക്തി, ക്രിയാശക്തി, ആജ്ഞാശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്.(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് "അയ്യപ്പന്‍ നിന്റകത്തും സ്വാമി (ഭക്തന്‍ ) എന്റകത്തും" എന്നാണു അര്‍ത്ഥം

No comments:

Post a Comment