രാത്രിയുടെ മദ്ധ്യയാമങ്ങളിൽ കുളങ്ങളിൽ ഒറ്റക്കുപോയി കുളിക്കരുത്. അത് ആസുരീകവേളയാണ്. മദ്ധ്യയാമങ്ങളെന്ന് പറയുന്നത് രാത്രി പത്തേമുക്കൽ മണിമുതൽ രണ്ടരമണിവരെയുള്ള സമയം. ഈ സമയത്ത് അസുരന്മാർ, ഗന്ധർവന്മാർ, യക്ഷൻ, ജലജന്തുക്കൾ എന്നിവജലത്തിലും സമീപപ്രദേശങ്ങളിലും വിഹരിക്കുന്നുണ്ടെന്നാണ് സങ്കൽപ്പം.
അർദ്ധരാത്രിയിലെ സ്‌നാന നിഷേധം ജലാശയങ്ങളിൽ മാത്രമേയുള്ളൂ. അർദ്ധരാത്രിയിൽ ജലാശയസ്‌നാനം ആവശ്യമായി വരുന്നഘട്ടങ്ങളിൽ ഒരു സഹായിയുടെ കൂടെ വിളക്കിന്റെ തെളിച്ചത്തിൽ ഈശ്വരസ്മരണയോടെ വേണം കുളിക്കുവാൻ. ദീപപ്രകാശം ആസുരികശക്തികളെ അകറ്റും അല്ലാതെ അർദ്ധ രാത്രിയിൽ മദ്യപിച്ച് ധിക്കാരത്തേടെ പോയാൽ ഈശ്വരാനുഗ്രഹക്കുറവുള്ള സമയമാണെങ്കിൽ അപകടങ്ങൾ സംഭവിക്കാം.
തച്ചുശാസ്ത്രകണക്കുപ്രകാരം സാധാരണകുളങ്ങളുടെ കണക്കിലും അതീതമായ അതായത് 91 കോലിലും അധികം നീളമുള്ള കുളങ്ങളെ ചിറ എന്നാണ് പറയുക. അങ്ങനെയുള്ള ചിറയുടെ അടിയിൽ കൂടി പുണ്യ നദികൾ ഒഴുകുന്നുണ്ടെന്നാണ് വിശ്വാസം. അങ്ങനെയുള്ള ചിറകൾക്ക് അശുദ്ധിയില്ല. അത്തരം പ്രദേശത്ത് പിതൃകർമ്മങ്ങൾക്ക് വിശേഷം തന്നെയെന്നുപറയാം
No comments:
Post a Comment