മൗനം സത്യത്തെ വ്യക്തമാക്കും. നാക്കിട്ടടിച്ച് ശക്തിയൊക്കെ കളഞ്ഞു കുളിക്കരുത്, ഏകാന്തത്തില്‍ ധ്യാനം ശീലിക്കുക, ബാഹ്യപ്രപഞ്ചത്തിന്റെ തള്ളിക്കയറ്റംകൊണ്ടു ഉലഞ്ഞുപോകരുത്. നിങ്ങളുടെ മനം അത്യുച്ചാവസ്ഥയിലായിരിക്കുമ്പോള്, നിങ്ങള്‍ അതിനെ അറിയുന്നില്ല. ശാന്തമായി ശക്തി സംഭരിക്കുക, ആധ്യാത്മികശക്തികൂടമായിത്തീരുക. പിച്ചക്കാരന് വിചാരിച്ചാല്‍ എന്തുകൊടുക്കാന്‍ കഴിയും. കൊടുക്കാന്‍ ഭൂപതിക്കേ കഴിയൂ. അതും തനിക്കായിട്ടൊന്നും വേണ്ടാത്തപ്പോള്‍ മാത്രം. ഈശ്വരന്നുള്ള മുതലിന്റെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ മാത്രം നിങ്ങളുടേതെന്നു കരുതുന്ന ധനം വെച്ചുകൊള്ളുക. അതിനോട് ഒട്ടലൊന്നും അരുത്. പേരും പെരുമയും പണവുമൊക്കെ പോകട്ടെ. അതൊക്കെ ഭയങ്കര പാശങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ അത്ഭുതാന്തരീക്ഷത്തെ ആസ്വാദിക്കുക. നിങ്ങള്‍ സ്വതന്ത്രന്, സ്വതന്ത്രന്, സ്വതന്ത്രന്. ഞാന്‍ ധന്യന്‍. സ്വാതന്ത്ര്യമാണ് ഞാന്‍. അനന്തമാണ് ഞാന്‍. ആദിയും അന്തവും ആത്മാവില്‍ കാണാനില്ല. സര്‍വ്വവും ഞാന്‍ തന്നെ. ഇത് ഇങ്ങനെ നിര്‍ത്താതെ ജപിക്കുക.
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Monday, November 4, 2019
നിങ്ങള്‍ സ്വതന്ത്രരാണ്
മൗനം സത്യത്തെ വ്യക്തമാക്കും. നാക്കിട്ടടിച്ച് ശക്തിയൊക്കെ കളഞ്ഞു കുളിക്കരുത്, ഏകാന്തത്തില്‍ ധ്യാനം ശീലിക്കുക, ബാഹ്യപ്രപഞ്ചത്തിന്റെ തള്ളിക്കയറ്റംകൊണ്ടു ഉലഞ്ഞുപോകരുത്. നിങ്ങളുടെ മനം അത്യുച്ചാവസ്ഥയിലായിരിക്കുമ്പോള്, നിങ്ങള്‍ അതിനെ അറിയുന്നില്ല. ശാന്തമായി ശക്തി സംഭരിക്കുക, ആധ്യാത്മികശക്തികൂടമായിത്തീരുക. പിച്ചക്കാരന് വിചാരിച്ചാല്‍ എന്തുകൊടുക്കാന്‍ കഴിയും. കൊടുക്കാന്‍ ഭൂപതിക്കേ കഴിയൂ. അതും തനിക്കായിട്ടൊന്നും വേണ്ടാത്തപ്പോള്‍ മാത്രം. ഈശ്വരന്നുള്ള മുതലിന്റെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ മാത്രം നിങ്ങളുടേതെന്നു കരുതുന്ന ധനം വെച്ചുകൊള്ളുക. അതിനോട് ഒട്ടലൊന്നും അരുത്. പേരും പെരുമയും പണവുമൊക്കെ പോകട്ടെ. അതൊക്കെ ഭയങ്കര പാശങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ അത്ഭുതാന്തരീക്ഷത്തെ ആസ്വാദിക്കുക. നിങ്ങള്‍ സ്വതന്ത്രന്, സ്വതന്ത്രന്, സ്വതന്ത്രന്. ഞാന്‍ ധന്യന്‍. സ്വാതന്ത്ര്യമാണ് ഞാന്‍. അനന്തമാണ് ഞാന്‍. ആദിയും അന്തവും ആത്മാവില്‍ കാണാനില്ല. സര്‍വ്വവും ഞാന്‍ തന്നെ. ഇത് ഇങ്ങനെ നിര്‍ത്താതെ ജപിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment