മതത്തെ നിഷേധിച്ചതിനാലാലാണ് യേശുവിനെ പീഡിപ്പിച്ചത്. അദ്ദേഹം മതത്തെ വീണ്ടുമുറപ്പിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം അല്‍പം വ്യത്യസ്തതയോടെ സംസാരിച്ചു. ചുറ്റും നടന്നുകൊണ്ടിരുന്ന കള്ളത്തരങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്കതിഷ്ടമായില്ല. അത്രയേയുള്ളൂ. ഈ സംസ്‌കാരം മാത്രമാണ് എല്ലാത്തരം ആളുകളെയും അംഗീകരിച്ചത്. കാരണം ഭാരതത്തില്‍ പല നിറങ്ങളിലും പരിമാണങ്ങളിലുമുള്ള ജ്ഞാനികളും, വിശുദ്ധരും അവതരിച്ചിട്ടുണ്ട്. ഓരോ ആളും മറ്റുള്ളവരില്‍ നിന്നും വിഭിന്നന്‍. പക്ഷേ, എല്ലാവരും ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തു. ചിലയാളുകള്‍ അവരെ ചിലപ്പോള്‍ അംഗീകരിച്ചിട്ടുണ്ടാവുകയില്ല. പക്ഷേ, ആരും അവരെ പീഡിപ്പിച്ചിട്ടില്ല. ഈ സംസ്‌കൃതി എന്നും അങ്ങനെയായിരുന്നു. ഏതു രൂപത്തില്‍ വരുന്നു, എന്തു തരത്തിലുള്ള പ്രബോധനങ്ങളുമായി വരുന്നു എന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആത്മീയതയിലുന്നിയ ആളെന്ന് പരിഗണിക്കപ്പെട്ടുകഴിയുന്നതു മുതല്‍ അദ്ദേഹത്തെ തൊടുകയില്ല. അങ്ങനെ വളരെ വിരളമായേ സംഭവിച്ചിരുന്നുള്ളൂ. മറിച്ചായിരുന്നില്ല.
- സദ്ഗുരു ജഗ്ഗി വാസുദേവ്
No comments:
Post a Comment