നാം മനുഷ്യരായി പിറന്നു.ഇതിലും മികച്ച മറ്റൊന്നുമില്ല. ‘ജന്തൂനാം നരജന്മ ദുര്‍ല്ലഭം എല്ലാ ജന്മങ്ങളിലും വച്ച് കിട്ടാന്‍ പ്രയാസമുള്ള തത്രെ നരജന്മം. സമൂഹത്തിലാണ് നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും. എങ്കില്‍പ്പിന്നെ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി എന്തുകൊണ്ട് ശ്രമിക്കുന്നില്ല.
നിങ്ങള്‍ക്കുള്ള സമ്പത്തെല്ലാം സമൂഹത്തില്‍ നിന്ന് വന്നതാണ്. അതിന് നിങ്ങള്‍ കടപ്പെട്ടിരിക്കണം.സമൂഹത്തോട് ഈ പ്രതിബദ്ധതയില്ലാത്തതുകൊണ്ടാണ് മനുഷ്യനിന്ന് ക്ലേശങ്ങള്‍ അഭീമുഖീകരിക്കുന്നത്. ഒരിക്കലും സമൂഹത്തെ അവഗണിക്കരുത്. അതിന്റെ ക്ഷേമമാണ്, നിങ്ങളുടെയും ക്ഷേമം. ഇന്ന് ആരും ഇത് ആലോചിക്കുന്നില്ല.
എല്ലായിടത്തും സ്വാര്‍ത്ഥത തന്നെ. അത് വെടിഞ്ഞ് സമൂഹനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കൂ. ഈശ്വരപ്രേമവും സമൂഹസേവനവും ഉണ്ടെങ്കില്‍ മാത്രമേ, ലോകത്തില്‍ ശാന്തിയും സൂരക്ഷയുമുണ്ടാകൂ. അത് നിങ്ങളാഗ്രഹിക്കുന്നെങ്കില്‍, ആദ്യം അവനവന്റെ ഹൃദയത്തില്‍ തന്നെ ശാന്തി വളര്‍ത്തിയെടുക്കൂ.
ശാന്തി നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ വരണം. നമ്മുടെ ഹൃദയം ശാന്തി സത്യം ധര്‍മം പ്രേമം എന്നിവയുടെ ഉറവിടമാണ്. സ്വന്തം ഹൃദയത്തെ മറന്ന്, നിങ്ങള്‍ പുറം ലോകത്തില്‍ ശാന്തി തേടുന്നു.
ശാന്തിയെന്നത് നിങ്ങളുടെ ഹൃദയത്തില്‍ മാത്രം കിട്ടുന്നതാണ്. അവിടം പ്രേമം പൂര്‍ണമാക്കൂ. ചെയ്യുന്ന ജോലി എന്ത്തന്നെയായാലും അത് പ്രേമത്തോടെ ആകട്ടെ.
No comments:
Post a Comment