സദ്ഗുണസമ്പന്നനായ ശ്രീരാമനെക്കുറിച്ച് വാല്മീകിയോട് സൂചിപ്പിച്ചത്:
നാരദമഹര്‍ഷി
രാമായണകഥ വാല്മീകിമഹര്‍ഷിയോട് പറഞ്ഞതും പദ്യരൂപേണ ഈ കഥ ലിഖിതപ്പെടുത്താനും ഉപദേശിച്ചത്.
ബ്രഹ്മാവ്
രാമായണം എന്ന് പേരുവരാനുള്ള ഒരു കാരണം
രാമന്റെ (ജീവിത)യാത്രയുടെ
വര്‍ണ്ണനയായതുകൊണ്ട് (അയനം: യാത്ര)
രാമായണം ഉള്‍പ്പെടുന്ന സാഹിത്യവിഭാഗം
ഇതിഹാസം
രാമായണത്തിലെ രാജാക്കന്മാരുടെ വംശം
ഇക്ഷ്വാകുവംശം (സൂര്യവംശം, രഘുവംശം എന്നും പേരുണ്ട്.)
രാമായണകഥ നടക്കുന്ന രാജ്യം
സരയൂനദീതീരത്തുള്ള അയോദ്ധ്യ
രാമായണത്തിലെ കാണ്ഡങ്ങള്‍ (അദ്ധ്യായങ്ങള്‍)
ഉത്തരകാണ്ഡം ഉള്‍പ്പെടെ ഏഴ്
ബാല, അയോദ്ധ്യ, ആരണ്യ, കിഷ്‌കിന്ധാ, സുന്ദര, യുദ്ധ, ഉത്തരകാണ്ഡങ്ങള്‍
ഓരോ കാണ്ഡത്തിലും മുഖ്യമായും പ്രതിപാദിക്കുന്നത്.
ബാലകാണ്ഡം – സീതാ-രാമപരിണയം
അയോദ്ധ്യാകാണ്ഡം – ശ്രീരാമപട്ടാഭിഷേകം
ആരണ്യകാണ്ഡം – സീതാപഹരണം
കിഷ്‌കിന്ധാകാണ്ഡം – ശ്രീരാമന്‍ ഹനുമാനെ കണ്ടുമുട്ടുന്നത്.
സുന്ദരകാണ്ഡം – ഹനുമാന്റെ സീതാന്വേഷണം
യുദ്ധകാണ്ഡം – രാവണവധം
ഉത്തരകാണ്ഡം – ലക്ഷ്ണപരിത്യാഗം
ശ്രീരാമജയം
No comments:
Post a Comment