സ്നേഹം നിറഞ്ഞ എല്ലാ പ്രിയ മാനുഷർക്കും, ജന്തുജീവജാലങ്ങൾക്കും, ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു
ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വന്നെത്തി. കണിയും, നിലവിളക്കും, കണ്ണനും പിന്നെ ഒരു പിടികണികൊന്നയും ,മനസ്സില്‍ മുഴുവന്‍ ഒരുപാട് സ്നേഹവുമായ് മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി സമ്പൽസമൃദ്ധിയുടെ ഓർ മകള്‍ കൂട് കൂട്ടിയ മനസിന്റെ തളിര്‍ ചില്ലയില്‍ , പൊന്നിന്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി ഒരു വിഷുദിനം കൂടി ഒരായിരം വിഷു അശംസകളോടെ ഈ വിഷുപുലരിയില്‍ എല്ലാ നന്മയും ഐശ്വര്യവും നേരുന്നു...
എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ !!
കണികാണും നേരം
രചന: പൂന്താനം നമ്പൂതിരി
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!
നരകവൈരിയാം അരവിന്ദാക്ഷന്‍റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ
മലർമാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണാൻ
ഗോപസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണാൻ
എതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!
ലഭിച്ച എല്ലാ നന്മകൾക്കും ജഗദീശ്വരനോട് കൃതജ്ഞതയോടെ ... ......
ആശംസിക്കുന്നു എല്ലാവർക്കും ശുഭദിനം
No comments:
Post a Comment