രോഗങ്ങള്‍ മാറാന്‍ പ്രാര്‍ത്ഥിച്ച്, വിശ്വാസികള്‍ കോഴിയെ പറത്തിവിടുക ചേര്‍ത്തല കാര്‍ത്ത്യായനീ ക്ഷേത്രത്തിലെ വഴിപാടാണ്. ഇവിടത്തെ തടിനിവേദ്യം ഏറെ പ്രസിദ്ധമായ വഴിപാടാണ്. ശാസ്താ സങ്കല്‍പത്തില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാവുടയന് നല്‍കുന്ന നിവേദ്യമാണ് തടിവഴിപാട്.
ദേവിക്ക് ഇരട്ടിയെന്ന അതിമധുരപായസം, കാവുടയന് തടിയും വഴിപാടെന്ന് ശാസ്ത്രം. അങ്ങനെ ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തിലെ വഴിപാട് ‘തടിയും ഇരട്ടിയും’ എന്നാണ് ഭക്തര്‍ പറയുന്നത്. ഈ വഴിപാടുകളുടെ ഐതിഹ്യം ഇങ്ങനെ: വില്വമംഗലം സ്വാമിയാരാണ് ദേവിയെ പ്രതിഷ്ഠിച്ചത്. ദേവിയുടെ ആറാട്ടെഴുന്നള്ളത്ത് കാവുടയനുമുന്നിലൂടെയാണ്. കാവുടയന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ‘ആറാട്ടുകഴിഞ്ഞു വന്നോട്ടെ’ എന്നു ദേവി മറുപടി പറഞ്ഞത്രെ.
തിരിച്ചെഴുന്നള്ളത്ത് ദേവി കാവുടയന് പിന്നിലൂടെയാക്കി. തിരിച്ചെഴുന്നള്ളത്ത് അറിയാതിരിക്കാന്‍ കാവുടയന് സമീപമാകുമ്പോള്‍ താളവാദ്യങ്ങള്‍ ഒഴിവാക്കി. പതിവ് ഇന്നും തുടരുന്നു. കമുകിന്‍ പാളയില്‍ തയ്യാറാക്കുന്ന തടി കാവുടയന് നിവേദ്യമായതെങ്ങനെയെന്ന് ആര്‍ക്കും ആധികാരികമായി പറയാനാകുന്നില്ല.
വെള്ളത്തില്‍ കുതിര്‍ത്ത് പുറംതൊലി കളഞ്ഞ കമുകിന്‍പാള ചതുരാകൃതിയില്‍ ഒരു മുഴം നീളത്തില്‍ മുറിച്ച് തടിയുണ്ടാക്കുന്നു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉച്ചപ്പൂജ കഴിഞ്ഞാല്‍ കീഴ്ശാന്തിക്കാരന്‍ തിടപ്പള്ളിയില്‍ വഴിപാട് തയ്യാറാക്കും. മണ്ണിട്ട് പ്രത്യേകം ഒരുക്കിയ തറയില്‍ നാലുമണിക്കൂറെടുത്ത് വൈകിട്ടത്തെ ദീപാരാധനയ്ക്ക് മുന്‍പ് തടി ചുട്ടെടുക്കും.
മുമ്പ് ശര്‍ക്കരകൊണ്ടു മത്രമായിരുന്ന തടിവഴിപാട് ഇപ്പോള്‍ പാലുകൊണ്ടും തയ്യാറാക്കുന്നു.
തയ്യാറാക്കുന്നവിധം
അരിപ്പൊടി, ശര്‍ക്കര, നാളികേരം, കദളിപ്പഴം, നെയ്യ്, മുന്തിരി, ചുക്ക്, ജീരകം എന്നിവയാണ് തടിയുടെ ചേരുവകള്‍. ശര്‍ക്കര പാവുകാച്ചി ആറിച്ച് അരിപ്പൊടിയും ചിരണ്ടിയ തേങ്ങയുമിട്ട് വെ്ം ചേര്‍ത്ത് കുഴയ്ക്കും. നെയ്യും കദളിപ്പഴവും മറ്റു ചേരുവകളും ചേര്‍ത്തിളക്കി കോരിയൊഴിക്കാന്‍ പരുവമാക്കും. മുറിച്ചുവച്ച പാളയില്‍ നിരത്തി ചുരുട്ടിയെടുക്കും. പാളയുടെ നാരുകൊണ്ട് രണ്ടറ്റത്തും ഇടയിലുമായി കെട്ടുകള്‍ ഇട്ടാന്‍
തടി ചുടാന്‍ തയ്യാര്‍.
തടി ചുടാന്‍ തയ്യാര്‍.
തടി ചുട്ടെടുക്കാനുള്ള മണ്ണ് തൊണ്ടും ചിരട്ടയുമിട്ട് കത്തിച്ച് ചൂടാക്കും. മണ്ണ് വശങ്ങളിലേക്ക് മാറ്റി പാളയില്‍ ചുരുട്ടിയ തടി നിരത്തി ചൂടുള്ള മണ്ണു കൊണ്ട് പൊതിയും.
മുകളില്‍ ചിരട്ടയും കൊതുമ്പുമിട്ട് തീയിടും, പഴുത്ത മണ്ണില്‍ തടി വെന്ത് പാകമാകും.
തടി കുത്തിയെടുത്ത് കാവുടയന് നേദിച്ച് വഴിപാടുകാര്‍ക്ക് വിതരണം ചെയ്യും.
‘ആള്‍ത്തടി’യെന്ന പേരില്‍ തടിയുടെ വലിയ രൂപത്തിലുള്ള വഴിപാടുമുണ്ട്.
മീനത്തിലെ പൂരത്തിനാണ് ചേര്‍ത്തലയിയെ ഉത്സവം. ഉത്സവകാലത്ത് എട്ടു ദിവസം തടിവഴിപാടില്ല.
No comments:
Post a Comment