ചോ: ഈശ്വരാനുഗ്രഹവും ഈശ്വരപ്രസാദമെന്നു പറയുന്നതും ഒന്നുതന്നെയോ?
ഉ: ഈശ്വരസ്മരണപോലും ഈശ്വരപ്രസാദമാണ്. അവന്റെ അനുഗ്രഹം കൊണ്ടാണ് നാം അവനെ വിചാരിക്കുന്നതും.
ചോ: ഈശ്വരാനുഗ്രഹം കൊണ്ടല്ലേ ഗുരുവരുള്‍ ഉണ്ടാകുന്നത് ?
ഉ: ഈശ്വരന്‍ വേറെ, ഗുരു വേറെ എന്ന് എന്തിനു വിചാരിക്കുന്നു. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്.
ചോ: ശുദ്ധമായിരിക്കണം, ആത്മധ്യാനത്തിലിരിക്കണം എന്നുദ്ദേശിച്ച് അതിനു ശ്രമിക്കുമ്പോഴെല്ലാം വിഘ്‌നങ്ങള്‍ ഏര്‍പ്പെടുന്നതെന്താണ് ?
ഉ: അങ്ങനെ നീങ്ങിപ്പോകുമ്പോഴാകെ എല്ലാം ശരിയായി വരും. എന്തു വിഘ്‌നം വന്നാലും വീണ്ടും ഉയരണമെന്നൊരു പ്രേരണയിരിക്കുന്നില്ലേ? അതിനാല്‍ കാലക്രമത്തില്‍ തടസ്സങ്ങള്‍ എല്ലാം നീങ്ങി ധ്യാനം ബലപ്പെടും. ഒടുവില്‍ വിഘ്‌നങ്ങള്‍ ഒടുങ്ങും, അതുവരെ ക്ഷീണിച്ചുപോകരുത്.
No comments:
Post a Comment