ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 11, 2017

ഇടുക്കി മംഗളാദേവീ ക്ഷേത്രം ഉത്സവം ഇന്ന് ...


അനുഗ്രഹത്തിന്റെ പൂനിലാവായി ചിത്രാ പൌർണമിയിൽ മംഗളാ ദേവീ

മംഗളാദേവി (കണ്ണകി) ക്ഷേത്രം.

പീരുമേട് താലുക്കിൽ, കുമളിവില്ലേജിൽ, കുമളി ടൗണിൽ നിന്നും 13 കി.മീറ്റർ തെക്കു കിഴക്കായി പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദീർഘചതുരാകൃതിയിലുള്ള മനോഹരമായ കൊത്തുപണികളോടുകൂടിയ ശിലാഖണ്ഡങ്ങളാൽ പണി തീർത്തിട്ടുള്ള ചുറ്റുമതിലിന്ന് 80 അടിയോളം നീളവും 30 അടിയോളം വീതിയും, 12അടിയോളം ഉയരവുമുണ്ട്.തെക്കും വടക്കും ദിശയിലുള്ള കവാടങ്ങൾ കൃത്യമായ അളവുകളോടെ പണി കഴിപ്പിച്ചിട്ടുള്ളവയാണ്.

ശിവനും ,പാർവ്വതിയും, ഗണപതിയും, കണ്ണകിയുമാണ് പ്രതിഷ്ഠകൾ വിഗ്രഹങ്ങളുടെ ശിരസ്സുകൾ തകർത്തു കളഞ്ഞിട്ടുള്ള സ്ഥിതിയിലാണ്. ശിവലിംഗത്തിൽ പാൽ ചുരത്തുന്ന ഗോ മാതാവിന്റെയും, മയിലിന്റേയും, കടുവയുടെയും ചിത്രങ്ങൾ പ്രദക്ഷിണവഴിയുടെ വശങ്ങളിൽ കൊത്തി വച്ചിരിക്കുന്നു.  പ്രധാനക്ഷേത്രത്തിലേക്കുള്ള പടിയുടെ ഇരുവശത്തും കാണുന്ന 2 അടിയോളം ഉയരവും, 3 അടിയോളം നീളവുമുള്ള വ്യാളിരു പത്തിന് ഒരു വശത്തു നിന്നു നോക്കുമ്പോൾ ആനയുടെ രൂപമാണ്.

ചൈനീസ് ശില്പകലയുടെ സ്വാധീനം ഈശില്പത്തിന്റെ നിർമ്മാണ ശൈലിയിൽ പ്രകടമാണ്. വിഖ്യാതമായ ഈ ശില്പ മാതൃക പ്രാചീനകാലത്ത് ചൈനയിൽ നിന്നും മധുരയിലെത്തുകയും, ഭക്ഷിണേന്ത്യൻ ശില്പകലയിൽ ലയിക്കുകയുമാണുണ്ടായത്.

20 അടിയോളം ഉയരമുള്ള കല്ലിൽ തീർത്തമി നാരങ്ങൾ മുന്നു പ്രധാനക്ഷേത്രങ്ങൾക്കും ഒരേ രുപത്തിൽ പണിതിരിക്കുന്നു. കല്ലിൽ കൊത്തിയ ഒരു ഗണപതിവിഗ്രഹം കേടുപാടുകളൊന്നുമില്ലാതെ കാണുന്നുണ്ട്. മംഗളദേവിക്കോട്ടം, പത്തിനിക്കോട്ടം എന്നെല്ലാം അറിയപ്പെടുന്ന  ക്ഷേത്രം സമുദ്രനിരപ്പിൽ നിന്നും 5800 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ സവിശേഷതകൊണ്ട് ശ്രദ്ധേയമാണ് ഈ പ്രദേശം.  വടക്കോട്ട് ചൊക്രമൂടിവരെയും, കിഴക്കോട് കമ്പം താഴ്വരയിൽ കിലോമീറ്ററുകളോളവും ഭൂഷ്ടിഗോചരമാകുന്ന ഏക സ്ഥലമാണിത്.

ചേരകാലത്തെ പത്തിനിദേവി(കണ്ണകി)  ക്ഷേത്രംനിലനിന്നിരുന്ന സ്ഥാനമാണിതെന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് ബലികൽപുരയും, മുഖമണ്ഡപവുമുണ്ട്. ബ്രാഹ് മണവിഭാഗങ്ങളുടെ കുത്തക ആരാധനാരീതിയുമായി ബന്ധപ്പെട്ടതാണ് മുഖമണ്ഡപവും ബലിക്കൽ പുരയും.7-ാം നൂറ്റാണ്ടിൽ ചാലുകുൻമാരുടെ തമിഴകത്തിലേക്കുള്ള ആഗമനത്തിനെതുടർന്നാണ് വിനായക പൂജ ആരംഭിക്കുന്നത്.ഇതിൽ നിന്നും ക്ഷേത്രം AD 8, 10 നു റ്റാണ്ടുകൾക്കിടയിലാവണം നിർമ്മിച്ചതെന്നു കരുതാം. പത്തിനിപ്രതിഷ്യാൽ പ്രസിദ്ധമായ ക്ഷേത്രം പിൽക്കാല ചേരൻമാരുടെ കാലത്ത് ( മഹോദയപുരത്തിലെ കുലശേഖരൽ മാർ) പുതുക്കി പണിതതാവണം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിൽ 'ചേരൻ'. എന്ന പരാമർശമുള്ള തമിഴ് വട്ടെഴുത്തിലുള്ള ശിലാഫലകം പുർണ്ണമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതീഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതീഹ്യം.

മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. രാജക്കന്മാരുടെ പടയോട്ട സമയത്ത് ( ഉദാ:-ടിപ്പു) നശിപ്പിച്ചതാണെന്നു കരുതാൻ വയ്യ. ഭൂകമ്പം ഒരു കാരണമായിട്ടുണ്ടാകാം. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്.
നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു.

ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 25,000- ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 15 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്.

ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.തേക്കടിക്കു വന്ന നിങ്ങളിൽ എത്രയോ ആളുകൾ മംഗളദേവി ക്ഷേത്രത്തിലേക്ക് പോകുവാൻ കഴിയാത നിരാശരായി മടങ്ങിയവരാണ്. എന്ത് ചെയ്യാം,  അവിടേക്കുള്ള അനുവാദം വർഷത്തിൽ ഒന്നേയൊള്ളൂ. എല്ലാ വർഷവും " ചിത്രപൗർണമി ' ദിവസം

No comments:

Post a Comment