ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 17, 2017

കാര്യം ഇല്ലാത്തതുകൊണ്ട് കാരണമുണ്ട്


കാരണാവ്യതിരിക്തത്വാത്
കാര്യസ്യ കഥമസ്തിതാ?
ഭവത്യതഃ കാരണസ്യ
കഥമസ്തി ച നാസ്തിതാ? (ശ്ലോകം 4)

(കാരണത്തില്‍നിന്ന് വേര്‍പെടാത്തതാണെങ്കില്‍ കാര്യം പ്രത്യേകം എങ്ങനെ ഉണ്ടാവും? കാര്യം പ്രത്യേകം ഇല്ലെന്നുള്ളതിനാല്‍ കാരണം ഇല്ലെന്ന് എങ്ങനെ പറയാനാവും.)

ഉണ്ടായിമറയുന്ന പ്രപഞ്ചഘടകങ്ങളെക്കാണുമ്പോഴാണല്ലോ ഇവയുടെ സത്യമെന്തന്നന്വേഷിക്കണമെന്ന് തോന്നുന്നത്. ഉണ്ടാകാത്തതോ മറയാത്തതോ ആയ ഒരു വസ്തു കാണ്മാനുണ്ടായിരുന്നെങ്കില്‍ പിന്നെ ആരും സത്യം തിരയുമായിരുന്നില്ല. വാസ്തവത്തിലില്ലാത്ത ഭ്രമദര്‍ശനങ്ങള്‍ ഉള്ള ഏതെങ്കിലും വസ്തുവിനെ ആശ്രയിച്ചല്ലേ സംഭവിക്കൂ? കയറില്‍ കാണുന്ന പാമ്പും മരുഭൂമിയിലെ കാനല്‍ജലവും ഇല്ലാത്തവയാണ്. എന്നാല്‍ കയറും മരുഭൂമിയും ഉള്ളതുകൊണ്ടാണ് അവയില്‍ പാമ്പും ജലവും ഉള്ളതുപോലെ കാണപ്പെടുന്നത്. അപ്പോള്‍ ഇല്ലാത്ത പാമ്പും കാനല്‍ ജലവും ഞങ്ങള്‍ക്ക് പിന്നില്‍ ഒരുണ്മയുണ്ട് എന്നു വിളിച്ചറിയിക്കുന്നു.

ഭ്രമദര്‍ശനങ്ങളെ ഒരാള്‍ ആദ്യം സത്യമെന്ന് കരുതുന്നു. പക്ഷേ അടുത്ത് ചെന്നവയുടെ സ്വരൂപം പരിശോധിക്കുമ്പോഴാണ് അവ ഇല്ലാത്തവയാണെന്ന് തെളിയുന്നത്. അവയുടെ ഇല്ലായ്മ തെളിയുന്നതോടെതന്നെ അവയ്ക്കാശ്രമായിരുന്ന ഉണ്മയും വ്യക്തമായിക്കിട്ടുന്നു.

ഭ്രമദര്‍ശനങ്ങളുടെ ഇല്ലായ്മ തെളിഞ്ഞാലേ അവയ്ക്ക് പിന്നിലുള്ള ഉണ്മവ്യക്തമാകൂ എന്നും ധരിക്കേണ്ടതാണ്. കയറില്‍ കാണുന്ന പാമ്പ് സത്യമെന്ന് കരുതുന്നിടത്തോളം കയറിനെ കാണാന്‍ കഴിയുകയില്ല. പ്രപഞ്ചസത്യത്തിന്റെയും കഥയിതുതന്നെ. പ്രപഞ്ചഘടകങ്ങളെ ആരംഭത്തില്‍ ഒരാള്‍ സത്യമായിക്കാണുന്നു. പക്ഷേ വിചാരം ചെയ്ത് മുന്നോട്ടുനീങ്ങുമ്പോഴാണ് അവ ഇല്ലാത്തതാണെന്ന് തെളിയുന്നത്.

പ്രപഞ്ചസത്യങ്ങള്‍ എപ്പോള്‍ ഇല്ലാത്തവയാണെന്ന് തെളിയുന്നുവോ അപ്പോള്‍ മാത്രമേ അവയ്‌ക്കേകാശ്രയമായ വസ്തുസത്യം തെളിയൂ, എന്ന് ഗുരുദേവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

No comments:

Post a Comment