ശുഭാനന്ദദര്‍ശനം
കടശ്ശിയത്രെ കലിയുഗം. അവിടെ ഖഡ്ഗി അവതാരം അല്ലെങ്കില്‍ ആത്മബോധോദയം അവതരിക്കുന്നു. ഈ അവതാരത്തില്‍ ആത്മബോധോദയം എന്നു നിര്‍ണ്ണയിക്കുന്നു. ഇതുകൊണ്ട് മനുഷ്യന്‍ ആത്മാവാകുന്നു. ബോധം എന്നാല്‍ മനുഷ്യന്‍ പൂര്‍ണ്ണ അറിവായി എന്നത്രെ. ഈ അറിവില്‍ കര്‍മ്മം പൂര്‍ത്തി വരുത്തിയാല്‍ ശുഭമെന്നും, ശുഭമായാല്‍ ആനന്ദമെന്നും ഈ ശുഭാനന്ദ പദത്തെ കീര്‍ത്തിക്കുന്നതിനു നാമസങ്കീര്‍ത്തനം എന്നും സര്‍വ്വയുഗങ്ങള്‍ക്കും മുന്‍പ് കലിയുഗത്തിലെ മോക്ഷം നാമസങ്കീര്‍ത്തനമാകുന്നു എന്ന് യഥാര്‍ത്ഥമായി നിയോഗിച്ചിരിക്കുന്നു
.
സൂര്യന്‍ മാറി മാറി ഉദിക്കുന്നതു പോലെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാര്യകാരണനായി യുഗേ യുഗേ ആദ്ധ്യാത്മികബോധം മര്‍ത്യശരീരമെടുത്തു അവതരിച്ചു ഉദിച്ചു പ്രകാശിച്ചു മനുഷ്യലോകത്തിലെ അറിവുകേടും അധര്‍മ്മവും കൊണ്ട് അന്ധകാരമായിത്തീര്‍ന്ന കൂരിരുട്ടിനെ സത്യം കൊണ്ടും ധര്‍മ്മം കൊണ്ടും ഭസ്മീകരിച്ച് സ്വര്‍ഗ്ഗമെന്ന പകലാക്കിത്തീര്‍ക്കുന്നു. സര്‍വ്വ അവതാരങ്ങളും ഇതായിട്ടു മാത്രം ഇതിലേക്കു പ്രകാശിച്ചു. യുഗങ്ങളുടെ ഭേദഗതികള്‍ കൊണ്ടു മാത്രം ചില കര്‍മ്മഭേദങ്ങളെ അവരില്‍ കണ്ടിരുന്നു.
എന്നാല്‍ ആദ്ധ്യാത്മികബോധത്തില്‍ മാറ്റമുണ്ടാകുന്നതിനും ഉണ്ടാക്കുന്നതിനും ആദിയന്തം അസാദ്ധ്യവും അസാദ്ധ്യവസ്തുവുമാകുന്നു. അഖിലാണ്ഡം മുഴുവനിലുമുള്ള ഉടമസ്ഥാവകാശം അഖിലവും അഖിലേശ്വരനായ ഈ ആദ്ധ്യാത്മികബോധത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതു സൃഷ്ടികാലത്ത് ആ വിധവും പ്രകൃതികാലത്ത് മറ്റു വിധവും ആത്മപ്രകൃതിയില്‍ ആദ്ധ്യാത്മികവിധവും ഇങ്ങനെ സര്‍വ്വാത്മനാ സര്‍വ്വവിധത്തിലും സ്ഥിതി ചെയ്യുന്നു.
ഈ വിധം ആദ്യന്തം സൃഷ്ടി സ്ഥിതി സംഹാരം കൊണ്ടു അവസാനിച്ച് ആദ്ധ്യാത്മലോകമായി സര്‍വ്വശക്തി ഏകോപിച്ച് ഏകശക്തിയിലേക്കു ലയിക്കുമ്പോള്‍ സര്‍വ്വസൃഷ്ടികളും നശ്വരമായി ലോകസൃഷ്ടിക്കു മുന്‍പുള്ള അവസ്ഥയെ പ്രാപിച്ചു പ്രളയം അല്ലെങ്കില്‍ നരകമായിത്തീരുന്നു. വീണ്ടും ശുഭാനന്ദം അതിന്റെ ആദ്ധ്യാത്മിക ലോകമായി അതിന്റെ സ്ഥാനത്ത് നില്‍ക്കുന്നു.
No comments:
Post a Comment