സംസ്‌കൃതം സംസ്‌കൃതിസ്തഥാ സ്വാധ്യായ സംസ്‌കൃതം
സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
സമ്പത്തൗ = സമ്പത്തിലും
വിപത്തൗ = വിപത്തിലും
മഹതാം = മഹാത്മാക്കള്‍ക്ക്
ഏകരൂപതാ = ഒരേ ഭാവമുള്ളവര്‍.
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
സമ്പത്തൗ = സമ്പത്തിലും
വിപത്തൗ = വിപത്തിലും
മഹതാം = മഹാത്മാക്കള്‍ക്ക്
ഏകരൂപതാ = ഒരേ ഭാവമുള്ളവര്‍.
(മഹാത്മാക്കള്‍ സമ്പത്തിലും ആപത്ത് കാലത്തും ഒരേ ഭാവത്തില്‍ പ്രതികരിക്കുന്നു)
അതിങ്കലതില്‍ വെച്ചെന്നും
വിഷയം സപ്തമീമതാ
1. ഗൃഹേ മാതാ ഭവതി (വീട്ടില്‍ അമ്മയുണ്ട്)
2. ഉദ്യാനേ പുഷ്പം വര്‍ത്തതേ (പൂന്തോട്ടത്തില്‍ പൂവുണ്ട്)
3. പുഷ്‌പേ സുഗന്ധഃ അസ്തി (പൂവില്‍ സുഗന്ധമുണ്ട്)
4. പാഠശാലായാം ഛാത്രാഃ സന്തി
(വിദ്യാലയത്തില്‍ കുട്ടികളുണ്ട്)
5. ലേഖന്യാം മഷീ വര്‍ത്തതേ (പേനയില്‍ മഷിയുണ്ട്)
കരാഗ്രേ വസതേ ലക്ഷ്മീഃ
കരമധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം
കരമധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം
(കൈയിന്റെ അറ്റത്ത് ലക്ഷ്മീ ഭഗവതിയും മധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ ഗോവിന്ദനും (സ്ഥിതിചെയ്യുന്നു) ഉള്ള കൈ പ്രഭാതത്തില്‍ കാണുന്നു. ഇവിടെ കരാഗ്രേ, കരമധ്യേ, കരമൂലേ, പ്രഭാതേ എന്നീ പ്രയോഗങ്ങളുടെ സപ്തമീ വിഭക്തി പ്രയോഗം പരിശോധിക്കുക. അധികരണത്തിന് = അടിത്തറയായി സ്ഥിതി ചെയ്യുന്നതിന് സപ്തമീ വിഭക്തി വരും.
മനസ്യേകം വചസ്യേകം
കര്‍മണ്യേകം മഹാത്മനാം
മനസ്യന്യദ് വചസ്യന്യദ്
കര്‍മ്മണ്യന്യദ് ദുരാത്മനാം
കര്‍മണ്യേകം മഹാത്മനാം
മനസ്യന്യദ് വചസ്യന്യദ്
കര്‍മ്മണ്യന്യദ് ദുരാത്മനാം
(മഹാത്മാക്കള്‍ക്ക് മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒരേപോലെ താല്‍പ്പര്യമാണ്. ദുരാത്മാക്കള്‍ വിപരീതന്മാരാണ്.)
യഥാ ചിത്തം തഥാ വാണീ
യഥാ വാണീ തഥാ ക്രിയാ
ചിത്തേ വാചി ക്രിയായാം ച
സാധൂനാമേകരൂപതാ
യഥാ വാണീ തഥാ ക്രിയാ
ചിത്തേ വാചി ക്രിയായാം ച
സാധൂനാമേകരൂപതാ
തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)
No comments:
Post a Comment