സ്വാധ്യായ സംസ്‌കൃതം
സംസ്‌കൃതി പൂരകം
സംസ്‌കൃതി പൂരകം
”വശീകുര്യാജ്ജഗത്സര്‍വ്വം
വിനയേന ച സേവയാ”
വിനയേന ച സേവയാ”
വശീകുര്യാത് = സ്വായത്തമാക്കണം
(നേടിയെടുക്കണം)
സര്‍വ്വം = എല്ലാം
വിനയേന = വിനയംകൊണ്ട്
സേവയാ ച = സേവനംകൊണ്ട്
വിനയംകൊണ്ടും സാമൂഹ്യ സേവനംകൊണ്ടും (ഈ ലോകത്തെ) നാം വശീകരിക്കണം.
(നേടിയെടുക്കണം)
സര്‍വ്വം = എല്ലാം
വിനയേന = വിനയംകൊണ്ട്
സേവയാ ച = സേവനംകൊണ്ട്
വിനയംകൊണ്ടും സാമൂഹ്യ സേവനംകൊണ്ടും (ഈ ലോകത്തെ) നാം വശീകരിക്കണം.
ഈ പാഠത്തില്‍ തൃതീയാ വിഭക്തിയാണ് പഠിപ്പിക്കുന്നത്.
ബാല: ഹസ്‌തേന ലിഖതി
രമാ ഉത്സാഹേന പഠതി
തൃതീയാ ഹേതുവായിട്ട് കൊണ്ട്, ആല്‍, ഓട്, ഊടെ എന്നപി.
ഗജേന = ഗജത്താല്‍/ഗജത്തോട്
ലതയാ = ചെടിയാല്‍/ചെടിയോട്
വനേന = വനത്തിലൂടെ
സുഭാഷിതം
”ശശിനാ ച നിശാ നിശയാ ച ശശീ
ശശിനാ നിശയാ ച വിഭാതി നഭഃ
പയസാ കമലം കമലേന പയഃ
പയസാ കമലേന വിഭാതി സരഃ”
”ശശിനാ ച നിശാ നിശയാ ച ശശീ
ശശിനാ നിശയാ ച വിഭാതി നഭഃ
പയസാ കമലം കമലേന പയഃ
പയസാ കമലേന വിഭാതി സരഃ”
ചന്ദ്രനാല്‍ രാത്രിയും രാത്രിയാല്‍ ചന്ദ്രനും ശോഭിക്കുന്നു. ചന്ദ്രനേയും രാത്രിയേയുംകൊണ്ട് ആകാശവും പ്രശോഭിക്കുന്നു. തടാകത്തിലെ വെള്ളവും താമരയാലാണ് ശോഭിക്കുന്നത്. വെള്ളവും താമരയും തടാകത്തെയും ഭംഗിയുള്ളതാക്കുന്നു.
കുറിപ്പ്
നാം ചെയ്യുന്ന പ്രവൃത്തിയുടെ ഉപകരണം ഏതാണോ അതിന് തൃതീയാ വിഭക്തിയായിരിക്കും. ഭാവവാചകത്തിനും ഇതേ വിഭക്തി വരും. ഉദാ:-ഉത്സാഹേന പഠതി
ക്ഷമയാ ഉപവിശതു
ദയയാ വശീകരോതു
സുഭാഷിതം
ദയയാ വശീകരോതു
സുഭാഷിതം
ദാനേന പാണിഃ നതു കങ്കണേന
സ്‌നാനേന ശുദ്ധിഃ നതു ചന്ദനേന
മാനേന തൃപ്തി ഃ ന തു ഭോജനേന
ജ്ഞാനേന മുക്തിഃ ന തു മുണ്ഡനേന
സ്‌നാനേന ശുദ്ധിഃ നതു ചന്ദനേന
മാനേന തൃപ്തി ഃ ന തു ഭോജനേന
ജ്ഞാനേന മുക്തിഃ ന തു മുണ്ഡനേന
(ദാനത്താല്‍ കൈയ് (ശോഭിക്കുന്നു) വളയെ കൊണ്ടല്ല. ചന്ദനത്താലല്ല കുളിയാലാണ് ശോഭയുണ്ടാവുന്നത്. മനസ്സിന്റെ തൃപ്തിയാണ് പ്രധാനം. ഭക്ഷണമല്ല സന്തോഷമുണ്ടാക്കുന്നത് അറിവാണ്. മോക്ഷമാര്‍ഗ്ഗം തലമുണ്ഡനമല്ല.)
തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)
No comments:
Post a Comment