വിശിഷ്ടജന്മം, വരിഷ്ഠ കര്‍മ്മം
പുരാണങ്ങളിലെ വിശിഷ്ട കഥാപാത്രമാണ് ഹനുമാന്‍. ഹനുമാന്റെ കഥ രസാവഹമാണ്. ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. ഒരു ദിവസം മകളുടെ ചാപല്യം നിറഞ്ഞ പ്രവൃത്തികണ്ട് ഗുരു മകളെ ശപിച്ചു. ”നീ ഒരു വാനരസ്ത്രീ ആയിത്തീരട്ടെ.” ശാപവാക്ക് കേട്ട മകള്‍ ദുഃഖിതയായി. മകളുടെ ഭാവം ഗുരുവിന്റെ മനസ്സ് മാറ്റി.
മനസ്സലിഞ്ഞ ഗുരു മകള്‍ക്ക് ശാപമോക്ഷം വിധിച്ചു. നിനക്ക് സര്‍വകലാ വല്ലഭനും ശക്തിമാനും ഉത്തമഭക്തനുമായ ഒരു സല്‍പുത്രന്‍ ജനിക്കുന്നതാണ്. അവന് യൗവ്വനം കൈവന്നാല്‍ പഴയരൂപത്തിലേക്ക് നിനക്ക് തിരികെ വരാം. ഇപ്പോള്‍ നീ അഞ്ജനയെന്ന വാനര സ്ത്രീയായി ഭൂമിയിലേക്ക് പോവുക.
അങ്ങനെ അവള്‍ വാനരസ്ത്രീയായി ഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു. അങ്ങനെ സദനന്‍ എന്ന രാക്ഷസന്‍ അവളെ പിടിക്കാന്‍ ചെന്നു. അവള്‍ പേടിച്ച് ഒരാശ്രമത്തില്‍ ചെന്ന് കയറി. രാക്ഷസന്‍ അവിടേക്ക് ചെന്നു. എന്നാല്‍ രാക്ഷസന്റെ ശല്യം നിമിത്തം അവനെ കൊല്ലുന്നതിനായി കേസരി എന്ന വാനര കേസരിയുമായി യുദ്ധം നടന്നു. അഞ്ജനയുടെ സഹായത്തോടെ കേസരി രാക്ഷസനെ വധിച്ചു. സന്യാസിമാര്‍ക്ക് സന്തോഷമായി. അവര്‍ അഞ്ജനയെ കേസരിക്ക് വിവാഹം ചെയ്തു കൊടുത്തു.
കേസരിയും അഞ്ജനയും ഒരു സല്‍പുത്രന് വേണ്ടി പരമശിവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഈ സമയം പരമശിവന്‍ ഒരു വിശിഷ്ട മാമ്പഴം എടുത്ത് അതില്‍ തന്റെ ബീജം ലയിപ്പിച്ച് വായുദേവന്റെ കൈയില്‍ ഏല്‍പ്പിച്ച് അഞ്ജനക്ക് നല്‍കാന്‍ പറഞ്ഞു. വായുദേവന്‍ തന്റെ ശക്തികൂടി പഴത്തില്‍ ലയിപ്പിച്ച് കേസരിയുടെ കൈയില്‍ നല്‍കി. കേസരി തന്റെ മൃഗീയശക്തി കൂടി പഴത്തില്‍ ലയിപ്പിച്ച് അഞ്ജനക്ക് നല്‍കി. അങ്ങനെ ശിവബീജവും വായുവിന്റേയും കേസരിയുടേയും ശക്തിയും അഞ്ജനയുടെ അചഞ്ചലമായ ഭക്തിയും ഒത്തുചേര്‍ന്ന് ഒരു സല്‍പുത്രന്‍ ജന്മമെടുത്തു. കുമാരന്‍ ആഞ്ജനേയന്‍ എന്ന് അറിയപ്പെട്ടു. സാധാരണയില്‍ക്കവിഞ്ഞു വലിപ്പവും ശക്തിയും കുമാരനുണ്ടായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമായിരുന്നു.
ഒരു ദിവസം അമ്മ മകനേയുംകൊണ്ട് പൊയ്കയില്‍ കുളിക്കാന്‍ പോയി. പൊയ്കയുടെ കരയില്‍ മകനെ നിറുത്തി അമ്മ പൊയ്കയില്‍ ഇറങ്ങി. ഈ സമയം കുമാരന്‍ അടുത്തുനിന്നിരുന്ന മരത്തില്‍ ചാടിക്കയറി. നേരം വെളുത്തുവരുന്നതേയുള്ളൂ. അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന് തുടുത്ത ഉദയസൂര്യനെക്കണ്ട് പഴമാണെന്ന് ധരിച്ച് പറിച്ചെടുക്കാന്‍ തോന്നി. അമ്മയുടെ അനുവാദമില്ലാതെ കുമാരന്‍ ഒന്നുംതന്നെ ചെയ്യുകയില്ല. ഈ പഴം പറിച്ചോട്ടെ എന്ന് അമ്മയോട് വിളിച്ചു ചോദിച്ചു.
മരത്തിലെ ഏതോ പഴമാണെന്ന് ധരിച്ച് അമ്മ അനുവാദം കൊടുത്തു. കുമാരന്‍ ഉടനെ ഉദയസൂര്യന് നേരെ കുതിച്ചു. ഏതോ കുട്ടിബ്ഭൂതം തന്റെ നേരെ വരുന്നതുകണ്ട് സൂര്യന്‍ സഹായത്തിനായി ദേവേന്ദ്രനെ വിളിച്ചു. ദേവേന്ദ്രന്‍ തന്റെ വജ്രായുധവുമായി പാഞ്ഞെത്തി. ഇതിനിടയില്‍ കുളി കഴിഞ്ഞുവന്ന അഞ്ജന മകനെ കാണാഞ്ഞ് ബഹളം വച്ചു. ബഹളം കേട്ട് കേസരി വന്നു. കേസരി വായുദേവനെ വിവരം അറിയിച്ചു. വായുദേവന്‍ വന്നപ്പോഴേക്കും ഇന്ദ്രന്‍ തന്റെ വജ്രായുധം ആഞ്ജനേയന് നേരെ പ്രയോഗിച്ചിരുന്നു. എന്നാല്‍ വജ്രായുധം കുമാരനെ വധിക്കാന്‍ പര്യാപ്തമല്ലായിരുന്നു.
No comments:
Post a Comment