ഒരേ ദേവീ സങ്കൽപത്തെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവന്തപുരത്തുള്ള കരിക്കകം ക്ഷേത്രം ഭക്തജനങ്ങൾ ഒട്ടൊരു ഭക്തിയോടു കൂടിയാണെത്രേ ഇവിടെ ദർശനം നടത്തുന്നത് ശക്തി സ്വരൂപിണിയും ശ ത്രുസംഹാരിണിയുമാണ് ദേവി കിഴക്ക് ദർശനമായാണ് ഇവിടുത്തെ ദേവിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠ. സപ്തനിശ്വാസങ്ങളും നിരാശകളും ഇവിടെ ഇറക്കിവെച്ച് തൊഴുതു മടങ്ങുമ്പോൾ ഭക്തർക്ക് എന്തെന്നില്ലാത്ത ആശ്വാസംലഭിക്കുന്നു. മനഃശാന്തിക്കും മാറാരോഗങ്ങളകറ്റാനും വേണ്ടി ധാരാളം പേർ ദേവിയെ തൊഴാനായി എത്തുന്നു. ദുരിതങ്ങൾ നീങ്ങാനായി നടത്തുന്ന പൂജയ്ക്ക് ദേവി നടയിലെ പൂജ എന്നു പറയുന്നു. കടും പായസമാണ് ഇഷ്ട നിവേദ്യം പഞ്ചാമൃതാഭിഷേകം, രക്തപുഷ്പാർച്ചന, സഹസ്രനാമാർച്ചന, നെയ്യ് എന്നിവയാണ് പ്രധാന വഴിപാടുകൾ.
വേദ പണ്ഡിതനായിരുന്ന ഒരു ബ്രാഹ്മണ ശ്രേഷ്ഠന്റെ ഉപാസനാമൂർത്തിയായിരുന്നു ക രി ക്കകത്തമ്മ. മത്തു വീട് തറവാട്ടിലെ യോഗീശ്വരനായിരുന്ന കാരണവർക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ഒരു ബാലികയുടെ രൂപത്തിൽ ദർശനമരുളിയ ദേവി ഗുരുവിനും യോഗിശ്വരനുമൊപ്പം പുറപ്പെട്ട് തറവാട്ടിലെത്തി. അവിടെ ഒരു പന്തലുണ്ടാക്കി ദേവിയെ കുടിയിരുത്തി. വെള്ളിമുഖമുള്ള കലമാൻകൊമ്പ പീഠത്തിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് . പിന്നീടുണ്ടായ പ്രശ്ന വിധിയിൽ കണ്ട പ്രകാരം ദേവിയുടെ മുഖം കണ്ടു തൊഴുവാൻ പകത്തിൽ തച്ചുശാസ്‌ത്ര പ്രകാരം പണിത ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. പഞ്ചലോഹ നിർമ്മിതമായ വിഗ്രഹം ഷഡാധാര വിധിപ്രകാരമാണ് പ്രതിഷ്ഠിച്ചത്. 1997 മാർച്ച് 21നായിരുന്നു പ്രതിഷ്ഠ നടന്നതും '
പണ്ട് വസൂരിയും കോളറയും 'പടർന്ന് പിടിച്ച് ജനങ്ങൾ ദുരിതത്തിലായപ്പോൾ 'ദിക്കു ബലി എന്നൊരു ചടങ്ങു നടത്തിയിരുന്നു.8 കി.മീ ചുറ്റളവിൽ നാലു ദിക്കുകളിലായി നടത്തിയിരുന്ന ദിക്കു ബലിയിൽ ഗുരുതിയും പൂജയും ഉണ്ടായിരുന്നു. ഇന്നതില്ല, പകരം ദേവി പുറത്തെഴുന്നെള്ളും.
ഇവിടെ മഹാഗണപതിയും ബാലഗണപതിയുമുണ്ട്. ശാസ്താവ്, ഭുവനേശ്വരി എന്നീ ഉപദേവതമാരും, ക്ഷേത്രത്തിനു പുറത്തായി ആയിരവല്ലിയും നാഗരുമുണ്ട്. വിനായക ചതുർത്ഥിക്ക് 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമം എല്ലാ വർഷവും നടത്തുന്നു. മഹാഗണപതിയുടെ തെക്കുവശത്തായി ബാലഗണപതിയെയും ഒരേ ക്ഷേത്രത്തിൽ പൂജിക്കുന്നു ഗണപതി ക്ഷേത്രത്തിന്റെ തെക്കുവശത്തായി ശാസ്താവും പ്രധാന ശ്രീകോവിലിന്ന് പുറത്ത് പടിഞ്ഞാറുവശത്തായി ഭുവനേശ്വരിയുമുണ്ട്. ഭദ്രകാളി ദേവിയെ പ്രതിഷ്ഠിക്കുമ്പോൾ അവിടെ ഭുവനേശ്വരിയുടെ സാന്നിദ്ധ്യം ഉണ്ടെന്നു അറിഞ്ഞതിനാൽ, കണ്ണാടി ബിംബത്തിൽ ഭുവനേശ്വരിയേയും പ്രതിഷ്ഠിച്ചു. ആയിരം വല്ലി മലദൈവമാണ്. ബാണലിംഗമാണ് ആയിരം വല്ലി തമ്പുരാന്റെ പ്രതിഷ്ഠ. ക്ഷുദ്രജീവികളിൽ നിന്നും ദേവിയുടെ മോചനത്തിനായ് പ്രത്യേകം പ്രതിഷ്ഠ നടത്തിയതാണ് ആയിരം വല്ലിയെ. പണ്ട് ദേവി ക്ഷുദ്ര ശക്തികളുടെ പിടിയിലമർന്നെന്നും അപ്പോൾ വേടൻമാരെ വരുത്തി പൂജ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. അവരുടെ ആരാധനാമൂർത്തിയാണ് ആയിരം വല്ലി.
ദേവീക്ഷേത്രത്തിൽ വടക്കുഭാഗത്തായി ഒരു ഗുരുമന്ദിരമുണ്ട്.പഴയ തറവാടാണത്.ദേവിയെ കൊണ്ടുവന്ന യോഗീശ്വരന്റെ തറവാടാണത് . ദേവിയുടെ മൂലസ്ഥാനം. ഗുരുവിനും യോഗീശ്വരനും അവിടെ മൂർത്തികളില്ല. സങ്കൽപ പൂജയുണ്ട്. മീനമാസത്തിൽ കൊടിയേറി ഉത്സവവും പൊങ്കാലയുമുണ്ട്.പൊങ്കാലയിടാൻ മൂന്ന് ദിവസത്തെ വ്രതമെടുക്കണം 7 ദിവസം നീളുന്ന ഉത്സവത്തിന്റെ ആറാം ദിവസം സ്വർണ്ണരഥത്തിലേറി ദേവി പുറത്തേയ്‌ക്കെഴുന്നള്ളും.
ദേവിയുടെ മൂന്നു ഭാവങ്ങൾക്കും മൂന്ന് ശ്രീകോവിലുണ്ട്. ചാമുണ്ഡി, രക്തചാമുണ്ഡി, ബാല ചാമുണ്ഡി എന്നീ ഭാവങ്ങളിലാണെങ്കിലും അടിസ്ഥാനപരമായ് ഭദ്രകാളി സങ്കൽപത്തിലാണ് മൂന്നിടത്തും പൂജ. മൂലമന്ത്രത്തിലും താന്ത്രിക പൂജയിലും വ്യത്യാസമുണ്ടുതാനും.
നാഗരുകാവ് ക്ഷേത്രത്തിൽ കെട്ടിനു പുറത്താണ്.ഔഷധ സസ്യങ്ങൾ നിറഞ്ഞ കാവിൽ മകരത്തിലെ ആയില്യം ആണ് പ്രധാനം.
അമ്മേ നാരായണ
No comments:
Post a Comment