ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 5, 2017

എമൂര്‍ ഭഗവതി ക്ഷേത്രം (കല്ലേക്കുളങ്ങര ക്ഷേത്രം / കൈപത്തി ക്ഷേത്രം)

പരശുരാമൻ സ്ഥാപിച്ച 4 അംബിക ക്ഷേത്രങ്ങൾ



പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയില്വേസ്റ്റേഷനില് നിന്നും ഒന്നര കിലോമീറ്റര് വടക്കോട്ടു മാറിയുള്ള അകത്തേത്തറ താലൂക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.എമൂര് ഭഗവതി ക്ഷേത്രം കല്ലേക്കുളങ്ങര ക്ഷേത്രം എന്നും കൈപത്തി ക്ഷേത്രം എന്നും അറിയപെടുന്ന ക്ഷേത്രമാണ്. ഇവിടുത്തെ ദേവി ഹേമാംബിക എന്നപേരില് അറിയപ്പെടുന്നു.

Image result for എമൂര് ഭഗവതി ക്ഷേത്രം കല്ലേക്കുളങ്ങര ക്ഷേത്രംഎമൂര്‍ ഭഗവതി ക്ഷേത്രം കല്ലേക്കുളങ്ങര ക്ഷേത്രം എന്നും കൈപത്തി ക്ഷേത്രം എന്നും അറിയപെടുന്ന ക്ഷേത്രമാണ്. കൈപത്തി രൂപത്തിനു പുറകില്‍ ഒരു ഐതീഹ്യം നിലനില്‍ക്കുന്നുണ്ട് എന്തെന്നുവച്ചാല്‍ ഹേമാംബിക ദേവി തന്‍റെ ഭക്തന് മുന്‍പില്‍ പ്രത്യക്ഷപെടാം എന്ന് സമ്മതിച്ചു കൂടെ ഒരു നിഭന്ധനനയും ഉണ്ടായിരുന്നു എന്തെന്നുവച്ചാല്‍ ദേവി പ്രത്യക്ഷപെടുന്ന കാര്യം മറ്റാരോടും വെളിപെടുതരുത് എന്നതായിരുന്നു പക്ഷെ ആ ഭക്തന്‍ ഉത്സാഹത്തോടെ അക്കാര്യം എല്ലാവരെയും അറിയിച്ചു, ദേവിയെ കാണാനായി ജനങ്ങള്‍ എത്തിയതും ദേവി അപ്രത്യക്ഷ ആവുകയും ചെയ്തു അവിടെ രണ്ട് കൈപത്തി രൂപങ്ങള്‍ അവശേഷിച്ചിരുന്നു എന്നതാണ് ഐതീഹ്യം.

ഈ ക്ഷേത്രത്തിന് കേരളത്തിന്റെ ഉത്ഭവ കാലത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു. അതായത് ഈ ക്ഷേത്രത്തിനെക്കുറിച്ചുള്ള ഐതീഹ്യം ഇങ്ങനെയാണ്. പരശുരാമന് സഹ്യാദ്രിയില് തപസ്സനുഷ്ടിച്ചിരുന്ന കാലത്ത് കേരളത്തിന്റെ കിഴക്കേ അതിരിലുള്ള പാലക്കാടന് മലകളില് അധിവസിച്ചിരുന്ന അതിപരാക്രമിയായ നീലാസുരന് എന്നാ അസുരന്റെ അക്രമങ്ങള് സഹിക്കാനാവാതെ വിഷമിക്കുന്ന ജനങ്ങള് പരശുരാമനെ ചെന്നുകണ്ട് തങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു. ജനങ്ങളുടെ ദുസ്ഥിതി മനസ്സിലാക്കിയ പരശുരാമന് അസുരനാശത്തിനായി സാക്ഷാല് കൈലാസപതിയെ തപസ്സുചെയ്തു. ഭഗവാന്റെ നിര്ദ്ദേശപ്രകാരം സാക്ഷാല് ജഗദാംബികയായ ഹേമാംബിക പ്രത്യക്ഷപ്പെട്ട് സങ്കടകാരണം ആരായുകയും പരശുരാമന്റെ അഭ്യര്ത്ഥന അനുസരിച്ച് നീലാസുരനെ വധിച്ചു. അതിനുശേഷം കുറച്ചുകാലം ദേവീ ദുര്ഗ്ഗയോടുകൂട
ി അവിടെ തന്നെ സ്ഥിരവാസം ചെയ്യാനിടയായി എന്നുമാണ് ഐതീഹ്യം.
പാലക്കാടന് മലമുകളില് നീലിമല, അകമല, കരിമല എന്നീ മലകളുടെ ഒരു സമൂഹമുണ്ട്. കരിമലയുടെ മുകളില് ഹേമാംബികയും, മണപ്പുള്ളിക്കാവ് എന്നാ സ്ഥലത്ത് ദേവീ ദുര്ഗ്ഗയും കുടിയിരുന്നുവെന്നാണ് വിശ്വാസം .
വളരെ ദൂരെയാണ് കരിമല. അവിടെ നിന്നും ഹേമാംബികയുടെ അധിവാസം കല്ലായ്ക്കുളങ്ങരയില് ആയിത്തീര്ന്നതിന്റെ ഐതീഹ്യം എങ്ങനെയെന്നു നോക്കാം.



ശങ്കരാചാര്യ സ്വാമികളുടെ കാലാത്താണ് ഈ സംഭവം നടന്നതെന്നാണ് അനുമാനം. അക്കാലത്ത് കുറൂര് മനക്കലെ ദേവീഭക്തനായ ഒരു നമ്പൂതിരിപ്പാട് കല്ലായ്ക്കുളങ്ങരയില് ഒരു ഇല്ലം പണി കഴിപ്പിച്ച് ദേവിയെ ഭജിക്കുവാനായി അവിടെ താമസം ആരംഭിച്ചു. അദ്ദേഹം ദിവസവും പ്രഭാതത്തില് കുളിയും മറ്റും കഴിഞ്ഞ് ദൂരെയുള്ള കരിമലയുടെ മുകളില് കുടിയിരിക്കുന്ന ഹേമാംബികയെ ദര്ശിച്ച് ദേവീപൂജ നടത്തി തിരിച്ചു വരുന്നത് പതിവാക്കിയിരുന്നു. ഇപ്രകാരം കുറച്ചു കാലം കഴിഞ്ഞപ്പോള് നമ്പൂതിരിപ്പാടിന് പ്രായാധിക്യത്താലുള്ള ക്ഷീണം ബാധിക്കയാല് ഇത്രയും ദൂരെ നടന്നുപോകാന് വയ്യാതെയായി. അദ്ദേഹം തന്റെ സങ്കടം പറഞ്ഞ് ദേവിയോട് ഉള്ളുരുകി പ്രാര്ഥിച്ചു. അപ്പോള്  ദേവി അദ്ദേഹത്തിന് സ്വപ്നത്തിലൂടെ 'ഇനിമുതല് "മുതിരാംകുന്ന്" എന്ന സ്ഥലത്ത് ചെന്നാല് മതിയെന്ന്' അറിയിച്ചു എന്നുമാണ് പറയപ്പെടുന്നത്. അതിനുശേഷം അദ്ദേഹം "മുതിരാം കുന്നില്" ദേവി സ്വപ്നത്തിലൂടെ കാണിച്ചുകൊടുത്ത സ്ഥലത്ത് ചെന്ന് പൂജ തുടര്ന്നു വരികയും ചെയ്തു. പിന്നീട് കാലം കുറേക്കൂടി കഴിഞ്ഞപ്പോള് നമ്പൂതിരിപ്പാടിന് അത്രപോലും ദൂരം നടക്കാന് വയ്യാതെയായി. അപ്പോള് അദ്ദേഹം കുളിക്കുന്ന കുളത്തിനു നടുവില് തൃക്കൈകള് രണ്ടും ഉയര്ന്നു വന്ന് ദേവിദര്ശനം നല്കി. ആ സ്ഥലത്ത് കുളം നികത്തി നിര്മ്മിച്ചതാണ് ഇന്നത്തെ ഹേമാംബിക (കൈപ്പത്തി ) ക്ഷേത്രം. നടുവില് ഉയര്ന്നു വന്ന കൈകള് രണ്ട് കല്ലായ് തീര്ന്നു. ഇതാണ് ഇവിടുത്തെ പ്രതിഷ്ഠ . കുളത്തില് ഉയര്ന്നുവന്ന കരങ്ങള് കല്ലായ്ത്തീര്ന്നു എന്നാ അര്ത്ഥത്തിലാണ് ഈ സ്ഥലത്തിന് കല്ലായ്ക്കുളങ്ങര എന്ന പേരുണ്ടായത് എന്നും വിശ്വസിച്ചു വരുന്നു. കല്ലായ്ക്കുളങ്ങര ലോപിച്ച് ഇന്ന് കല്ലേല്ക്കുളങ്ങര എന്ന പേരുണ്ടായി.


കുറൂര് നമ്പൂതിരിപ്പാടിന്റെ കൂടെ അന്നുണ്ടായിരുന്ന ചേന്നാസ് നമ്പൂതിരിയാണ് ക്ഷേത്ര നിര്മ്മാണ സമയത്ത് തന്ത്രിയായിരുന്നതെന്നും, പിന്നീട് ചേന്നാസ് കുടുംബം അന്യം നിന്നതിനാല് കുറൂര് നമ്പൂതിരിപ്പാടി
ന്റെ നിര്ദ്ദേശപ്രകാരം തന്ത്രി സ്ഥാനം കൈമുക്ക് മനയ്ക്ക് നല്കുകയും ചെയ്തതായി പറയപ്പെടുന്നു.


ഹേമാംബിക ക്ഷേത്രത്തിലെ പൂജാടികള്ക്ക് ഒരു പ്രത്യേകതയുണ്ട്. കാലത്ത് സരസ്വതി, ഉച്ചക്ക് ലക്ഷ്മി, വൈകുന്നേരം ദുര്ഗ്ഗ എന്നീ മൂന്നു സങ്കല്പ്പങ്ങളിലാണ് ഹേമാംബികയെ പൂജിക്കുന്നത്. ഇതനുസരിച്ച് നിവേദ്യങ്ങള്ക്കും മാറ്റമുണ്ട്. നവരാത്രികാലത്താണ് ഇവിടുത്തെ പ്രധാന ഉത്സവം.

No comments:

Post a Comment