ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 6, 2018

സൃഷ്ടിയുടെ താളലയം - അമൃതവാണി

സ്നേഹവും കാരുണ്യവുമില്ലെങ്കില്‍ ഈ ലോകം തന്നെയുണ്ടോ മക്കളേ? ഈ സൃഷ്ടിയും അതിലുള്ള എല്ലാ ജീവജാലങ്ങളും കാരുണ്യം രൂപം പൂണ്ടതാണ്‌. ചുറ്റും നോക്കുമ്പോള്‍ എല്ലായിടത്തും സ്വാര്‍ത്ഥതയും മത്സരവുമാണല്ലോ കാണുന്നതെന്ന്‌ മക്കള്‍ക്ക്‌ തോന്നാം. സൃഷ്ടിയുടെ താളലയം നിലനിര്‍ത്തുന്നത്‌ മഹാത്മാക്കളുടെ അളവറ്റ കൃപയാണ്‌. അവരില്‍ നിന്ന്‌ തുളുമ്പുന്ന സ്നേഹവും കരുണയുമാണ്‌ മനുഷ്യരാശിയെ താങ്ങിനിര്‍ത്തുന്നത്‌. കരുണയൊന്നു കൊണ്ടല്ലെങ്കില്‍ ആത്മജ്ഞാനികളാരും താഴേക്കിറങ്ങി വരാന്‍ ഇഷ്ടപ്പെടത്തില്ല. ആ കൃപയ്ക്കു ലോകം മുഴുവന്‍ മഹാത്മാക്കളോടെന്നും കടപ്പെട്ടവരാണ്‌. അവര്‍ എല്ലാം കടന്നുപോയവരാണ്‌. എല്ലാറ്റിനുമപ്പുറമാണവരുടെ നില. അവരുടെ സ്വരൂപം തന്നെ എല്ലാറ്റിനുമപ്പുറമാണ്‌.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment