ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 15, 2018

മാര്‍ഗഭ്രംശം - അമൃതവാണി

യഥാര്‍ത്ഥത്തില്‍ ഗുരു ആരെയും ഒരു രീതിയിലും നിര്‍ബന്ധിക്കുന്നില്ല. ഗുരു ഉന്തിത്തള്ളുന്നു, പിടിച്ചു വലിക്കുന്നു എന്നൊക്കെ പറഞ്ഞാലും ശിഷ്യനെ സംബന്ധിച്ച്‌ അങ്ങനെയൊന്നും അറിയുക കൂടിയില്ല. ആ കാരുണ്യധാരയില്‍, പ്രേമപ്രവാഹത്തില്‍പ്പെട്ട്‌ ശിഷ്യനൊഴുകിപ്പോവുകയാണ്‌. മത്സ്യം നദിയെന്തെന്നറിയില്ലെന്ന്‌ പറഞ്ഞ പോലെയാണ്‌ ശിഷ്യന്റെ അവസ്ഥ. താന്‍ ലക്ഷ്യത്തിലേക്ക്‌ നയിക്കപ്പെടുന്നത്‌ അയാള്‍ക്ക്‌ അറിയാന്‍ കഴിയുന്നില്ല. ഗുരു യഥാസമയം വേണ്ടത്‌ ചെയ്യുവാന്‍ കൂടെയില്ലെങ്കില്‍ സ്വന്തം വാസനകളുടെ ഉന്തിത്തള്ളലിലും പിടിച്ചുവലിയിലുംപെട്ട്‌ സാധകന്‌ മാര്‍ഗഭ്രംശം നേരിടാനിടയുണ്ട്‌.


– മാതാ അമൃതാനന്ദമയീദേവി

No comments:

Post a Comment