ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 9, 2018

കാരുണ്യവും സ്‌നേഹവും - അമൃതവാണി




കരുണാമൂര്‍ത്തികളായി, സ്‌നേഹം ഉടല്‍പൂണ്ടവരായി ലോകോപകാരാര്‍ത്ഥം ശരീരമെടുത്ത അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോകത്തെ തീര്‍ത്തും അവഗണിക്കാനും അദ്വൈതാനുഭൂതിയില്‍ വിലീനചിത്തരായി പരമാത്മമഗ്നരാകാനും കഴിയും. അപ്പോഴിവിടെ കരുണയില്ല, കരുണയില്ലാതെയുമില്ല, സ്‌നേഹമില്ല, സ്‌നേഹരാഹിത്യവുമില്ല.



കാരുണ്യവും സ്‌നേഹവും പ്രകാശിപ്പിക്കാനും നിസ്വാര്‍ത്ഥസേവനം ചെയ്യാനും അന്യര്‍ക്കു മാതൃകയാകാനും ഒക്കെ ശരീരമില്ലാതെ പറ്റില്ലല്ലോ. ശരീമെടുത്താല്‍ അത് അതിന്റെ സ്വഭാവം കാണിക്കും. എന്നാല്‍ക്കൂടി മഹാത്മാവിന്റെ ശരീരം മറ്റുള്ളവരില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ്.


ഇച്ഛാശക്തികൊണ്ടു ശരീരം ദീര്‍ഘകാലം നിലനിര്‍ത്താനും രോഗവിമുക്തമാക്കി വയ്ക്കാനും ശീതോഷ്ണങ്ങള്‍ സഹിക്കാനും അദ്ദേഹത്തിന് കഴിയും. അതിനെല്ലാം കഴിയുമെന്നിരുന്നിട്ടും ബോധപൂര്‍വം സാധാരണക്കാരന്റെ ശരീരമെന്നപോലെ തന്റെ ശരീരത്തെയും അതിന്റെ പ്രകൃതത്തിന് വിടുന്നതിലാണ് അവരുടെ മഹത്വം.



– മാതാ അമൃതാനന്ദമയീദേവി




No comments:

Post a Comment