ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 29, 2014

ഗോകുലാഷ്ടമി

*ഇന്ന് ഗോകുലാഷ്ടമി .
(വ്യത്യാസം വന്നതെങ്ങനെ ?)

കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളിൽ ഇന്നലെയും ഇന്നുമായാണ് ഗോകുലാഷ്ടമി ആഘോഷിക്കുന്നത് .
ചിലർ "അഷ്ടമി" തിഥി നോക്കിയും ചിലർ "രോഹിണി" നക്ഷത്രം നോക്കിയുമാണ് ഇത് കണക്കാക്കുന്നത് .
എന്നാൽ നമ്മൾ കേരളീയർ "അഷ്ടമി രോഹിണി" ആഘോഷിക്കുന്നത് സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ്.
സാധാരണയായി മലയാളികൾ പിറന്നാൾ, മാസത്തിൽ രണ്ടു വന്നാൽ രണ്ടാമത്തെതാണല്ലോ ആഘോഷിക്കാറു ള്ളത് -ഇത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം .കൂടാതെ അഷ്ടമിയും രോഹിണിയും കൂടി വരുന്ന ദിവസമാണ് "അഷ്ടമി രോഹിണി" -കണ്ണന്ടെ ജന്മ ദിനമായി ആഘോഷിക്കുന്നത് .
ഗുരുവായൂരും ഉഡുപിയും "അഷ്ടമി രോഹിണി" ആഘോഷം സെപ്റ്റംബർ 15 നു തന്നെ .

*ഇനി ഗുരുവായൂരിലെ വിഗ്രഹത്തിനെ കുറിച്ച് 2 വാക്ക് ...

അതി വിശിഷ്ഠമായ "പതഞ്ജല ശില " യിൽ നിർമ്മിതമായ ഈ വിഗ്രഹം മഹാ വിഷ്ണു വൈകുണ്Oത്തിൽ ആരാധിച്ചിരുന്നതാണ് ....വിഷ്ണു അത് ബ്രഹ്മാവിന് കൈമാറി .
കാലങ്ങളായി ബ്രഹ്മാവിനെ ആരാധിച്ചിരുന്ന സുതപ മഹാരാജാവിനും പത്നിക്കും ബ്രഹ്മാവ്‌ അത് കൈമാറി.കാലങ്ങളായി പുത്ര ദുഃഖം അനുഭവിച്ചിരുന്ന സുതപ മഹാരാജാവിനു ഈ വിഗ്രഹത്തെ ആരാധിക്കാൻ ഉപദേശവും നൽകി .
അപ്രകാരം ചെയ്ത അവരിൽ സംപ്രീതനായ മഹാ വിഷ്ണു പ്രത്യക്ഷനായി അനുഗ്രഹം നല്കി --3 ജന്മത്തിലായി 3 വ്യത്യസ്ഥ രൂപത്തിൽ അവർക്ക് പുത്രനായി ജനിക്കാം എന്ന് വാക്ക് നല്കി .....അങ്ങനെ അവർക്ക് ആ ദിവ്യ വിഗ്രഹം ഈ 3 ജന്മത്തിലും ആരാധിക്കാൻ ഭാഗ്യം സിദ്ധിച്ചു .
*ആദ്യ അവതാരം "പ്രശ്നിഗർഭ"നായി ആയിരുന്നു . "പ്രശ്നിഗർഭൻ" ലോകത്തിനു ബ്രഹ്മചാര്യ വൃതം ഉപദേശിച്ചു.
*അദിതി -കശ്യപന്ടെ പുത്രനായ വാമനനായി അടുത്ത അവതാരമെടുത്തു രണ്ടാമത് .
*മൂന്നാമത് ദേവകി -വസുദേവരുടെ 8 ആമത്തെ പുത്രനായ ശ്രീ കൃഷ്നായി ആയിരുന്നു .

ആ വിഗ്രഹം കൃഷ്ണൻ അവതാര സമയത്ത് ദ്വാരകയിൽ പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു എന്ന് വിശ്വാസം .
തന്ടെ അവതാര ദൗത്യം പൂർത്തിയാക്കി "പരംധാമ"ത്തിലേക്ക് യാത്രയാവുന്ന സമയം ഈ വിഗ്രഹം കൃഷ്ണൻ
തന്ടെ പ്രിയപ്പെട്ട ശിഷ്യനായ ഉദ്ധവരെ ഏൽപ്പിച്ചു .ഉദ്ധവരുടെ "ഗുരു"വായ ബ്രഹസ്പതിയും "വായു"വും കൂടി അത് പ്രതിഷ്ഠിച്ചതുകൊണ്ട്‌ "ഗുരുവായൂരപ്പൻ" ആയി .... സ്ഥലപ്പേര് "ഗുരുവായൂർ" എന്നും ..

No comments:

Post a Comment