ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 23, 2014

*വിനായക ചതുര്‍ത്ഥി (ഓഗസ്റ്റ്‌ 29 വെള്ളിയാഴ്ച )

*വിനായക ചതുര്‍ത്ഥി
(ഓഗസ്റ്റ്‌ 29 വെള്ളിയാഴ്ച )

ഹിന്ദുക്കളുടെ ഉത്സവങ്ങളില്‍ പ്രമുഖമായൊരു ദിവസമാണ്‌ വിനായക ചതുര്‍ത്ഥി.
ചിങ്ങമാസത്തില്‍ വെളുത്തപക്ഷത്തിലെ "ചതുര്‍ത്ഥി"ദിവസം ഗണപതിയുടെ ജന്മദിനമാണ്‌.
എല്ലാ വര്‍ഷവും മണ്ണ് കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ നിശ്ചിത ദിവസങ്ങൾ പൂജ ചെയ്ത്‌ വിനായക ചതുര്‍ത്ഥിക്ക് വാദ്യ ഘോഷത്തോടെ വെള്ളത്തിൽ ഒഴുക്കും.
"ഗണപതി ബപ്പ മൂറിയ
മംഗള മൂർത്തി മൂറിയ ..."
എന്ന് പാടി വാദ്യ ഘോഷങ്ങളോടെ ഇതിന് എല്ലാവരും അകമ്പടിയും സേവിക്കും ...
ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്‌ ഇത് ....

എന്നാൽ നമ്മൾ കേരളീയർക്ക് "വിനായക ചതുര്‍ത്ഥി" യുമായി ബന്ധപ്പെട്ട വിശ്വാസം തികച്ചും വ്യത്യസ്ഥമാണ് .
വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെക്കണ്ടാല്‍ മാനഹാനിയും മഹാരോഗവും ഫലമെന്നൊരു വിശ്വാസമുണ്ട്‌.

അതിനടിസ്ഥാനമായ കഥ താഴെ ചേര്‍ക്കുന്നു.
ഗണപതിക്ക്‌ പലഹാരങ്ങള്‍, പ്രത്യേകിച്ച്‌ കൊഴുക്കട്ടെ (മോദകം) വളരെ പ്രിയപ്പെട്ട ഒന്നാണ്‌. (ഗണേശപൂജാദിവസം ഇന്നും ഉത്തരേന്ത്യയില്‍ ഈ പ്രത്യേക പലഹാരങ്ങള്‍കൊണ്ട്‌ ഗണപതിയെ ആര്‍ഭാടകരമായി പൂജിക്കാറുണ്ട്‌.) ഇങ്ങനെയുള്ള ഒരു ജന്മദിനത്തില്‍, ഗണപതി വീടുകൾ തോറും സഞ്ചരിച്ച്‌, ഭക്തന്മാരര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച്‌ ബാക്കി വന്നത് കുറച്ചു കൈയ്യിലും കരുതി (ഭക്ഷണ പ്രിയനാണല്ലോ .....)രാത്രിയില്‍ വീട്ടിലേക്ക്‌ തിരിച്ചു....
വഴിക്ക് ഒരു മരത്തിന്ടെ വേരിൽ തട്ടി ഗണപതി തെറിച്ചു താഴെ വീണു. തല്‍ഫലമായി ഗണപതിയുടെ കൈയ്യിൽ കരുതിയ മോദകമെല്ലാം നിലത്തു പോയി .
ഉടനെത്തന്നെ ഗണപതി, വീണ്‌പോയ സാധനമെല്ലാം എടുത്ത് ഇതൊന്നും ആരും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുക്കയായിരുന്നു .....
ഇതെല്ലാംകണ്ടുകൊണ്ട്‌ ആകാശത്തില്‍ നിന്നിരുന്ന ചന്ദ്രന്‍ പരിഹാസപൂര്‍വം ചിരിച്ചു.
ഇതില്‍ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പുപറിച്ച്‌ ചന്ദ്രനെ എറിഞ്ഞശേഷം ഇങ്ങനെ ശപിച്ചു.
‘ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ’ (ബ്രഹ്മവൈവര്‍ത്തപുരാണം).

"ഇദ്ദിനം നിന്നെ കാണുന്നവർ
അഞ്ചെല്ലു കെട്ടിയിഴഞ്ഞു പോട്ടെ ...."എന്നൊരു കീർത്തനം കുട്ടിക്കാലത്ത് അമ്മമ്മ ചൊല്ലി കേട്ടിട്ടുണ്ട് ...
(മോദകത്തിനു പകരം "ഉണ്ണിയപ്പം" എന്നും കഥ കേട്ടിട്ടുണ്ട് .... )

ഗണേശപുരാണം അനുസരിച്ച്‌ ഈ കഥയ്ക്ക്‌ സ്വല്‍പ്പം വ്യത്യാസമുണ്ട്‌. ഒരു ശുക്ലപക്ഷചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന്‍ ഇളയപുത്രനായ ഗണപതി കാണാതെ മൂത്തപുത്രനായ സുബ്രഹ്മണ്യന്‌ ഒരു പഴം തിന്നാന്‍ കൊടുത്തെന്നും അത്‌ കണ്ട്‌ ഊറിച്ചിരിച്ച ചന്ദ്രനെ ശപിക്കുകയാണുണ്ടായതെന്നുമാണ്‌ ആ കഥ....

എന്തായാലും നമ്മൾ ഈ ദിവസം ചന്ദ്രനെ കാണാതെ പേടിച്ച് കഴിച്ചു കൂട്ടും ....
അന്യ സംസ്ഥാനക്കാർ --പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർ "അടിപൊളി"യായി ഗണേശോത്സവം ആഘോഷിക്കും ....

ഇനിയുള്ള ദിവസങ്ങൾ റോഡിനു ഇരു വശത്തും വിവിധ ഭാവങ്ങളിൽ / വലുപ്പത്തിൽ ഉള്ള ഗണപതി വിഗ്രഹങ്ങൾ നിറഞ്ഞിരിക്കും ...

No comments:

Post a Comment