പഴവങ്ങാടി ഗണപതി ക്ഷേത്രം
സര്‍വ്വരാലുമാരാധിക്കപ്പെടുന്ന ദേവനാണ് തുമ്പിമുഖനായ ഗണപതിയെന്ന വിഘ്‌നേശ്വരന്‍. വിഘ്‌നങ്ങള്‍ ഒഴിക്കുന്ന ഗണപതിയ്ക്ക് തേങ്ങ ഉടച്ചിട്ടേ പൊതുവെ ശുഭ കാര്യങ്ങള്‍ തുടങ്ങുകയൊള്ളൂ.
ലോകത്താകമാനം ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗണപതിയ്ക്കാണ്. കേരളത്തില്‍ ഉപദേവനായും പ്രധാന ദേവനായും ഒട്ടെല്ലാ ക്ഷേത്രങ്ങളിലും ഗണപതി സാന്നിധ്യമുണ്ട്. കേരളത്തില്‍ ഗണപതി പ്രധാന ദേവനായുള്ള അമ്പലങ്ങളില്‍ പ്രസിദ്ധ ഒന്നാണ് പഴവങ്ങാടി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ക്ഷേത്രത്തിന്
നേരേ എതിര്‍ വശത്ത് വെട്ടി മുറിച്ച കോട്ട. പത്മഭസ്വാമി ക്ഷേത്രവും നഗരത്തില്‍ കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞ് പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ പടിഞ്ഞാറു ഭാഗത്ത് കോട്ട വെട്ടി മുറിച്ചു, അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍
നിന്നായിരുന്നു. അനന്തപുരി രാജ വീഥിയ്ക്ക് അരുകില്‍ കറുത്ത പെയിന്റില്‍ കുളിച്ചു നില്ക്കുന്ന ക്ഷേത്ര മന്ദിരം. ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്പങ്ങള്‍, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാ പൂരം പൊടിച്ചു നില്‍ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍.
ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കര സേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു, താമസ വിന ഗണപതി അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാങ്കൂര്‍ രാജ്യമായപ്പോള്‍ തലസ്ഥാനം തിരുവനന്തപുരം ആയി. കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക്
മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി വലതു കാല്‍ മടക്കി വച്ചിരിക്കുന്ന രൂപത്തില്‍ ഗണപതി വിഗ്രഹം. ദുര്‍ഗ, നാഗം, ശാസ്താവ്, രക്ഷസ്സ് എന്നീ ഉപദേവന്മാരുമുണ്ട്. പഴവങ്ങാടി ഗണപതിക്ക് നാളികേരം പ്രധാന വഴിപാട്, പതിനായിരക്കണക്കിന് നാളികേരമാണ് ദിവസേന ഇവിടെ ഉടയുന്നത്.
മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്. ശിവരാത്രിക്കും, മകരവിളക്കിനും, തിരുവോണത്തിനും തിരുവാതിരയ്ക്കും, കന്നിമാസത്തിലെ ആയില്യത്തിനും കാര്‍ത്തികയ്ക്കും പുഷ്പാഭിഷേകവും മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും നടത്തും. മേടമാസത്തില്‍ ത്രിവേദ ലക്ഷാര്‍ച്ചനയും സഹസ്ര കലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്. വിനായക ചതുര്‍ത്ഥിയാണ് പഴവങ്ങാടി ഗണപതി
ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന് ആനപ്പുറത്ത് എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേ കോട്ട വഴി പടിഞ്ഞാറേ തെരുവിലൂടെ വടക്കേ തെരുവു വഴി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്ത് പഴവങ്ങാടി ക്ഷേത്രത്തില്‍ എത്തിച്ചേരും, ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട് വളരെ കെങ്കേമമായി വിനായക ചതുര്‍ത്ഥി
ആഘോഷിച്ചിരുന്നതായും തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നു എന്നും പഴമക്കാര്‍ പറയുന്നു. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാങ്കൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.
തമിഴ്‌നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍.വിനായക ചതുര്‍ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.
സാമൂഹ്യ സേവനരംഗത്തും ക്ഷേത്രഭരണസമിതി സജീവമാ ണ്
No comments:
Post a Comment