ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 9, 2014

ഉത്തിഷ്ടത ജാഗ്രത ....!!!!!!!!!!!!!!(ബി പോസിറ്റിവ് (+)

ഉത്തിഷ്ടത ജാഗ്രത ....!!!!!!!!!!!!!!(ബി പോസിറ്റിവ് (+)
ഒരിക്കല്‍ ഒരാ ള്‍ പ്രസിദ്ധനായ ശില്‌പിയുടെ ശില്‌പങ്ങള്‍ കാണുവാന്‍ ചെന്നു. പ്രദര്‍ശനശാലയില്‍ കൊത്തിവച്ചിരുന്ന മനോഹരമായ മാര്‍ബിള്‍ രൂപങ്ങള്‍ക്കിടയിലെ അസാധാരണ ശില്‌പം സന്ദര്‍ശകന്റെ ശ്രദ്ധയില്‍പ്പെട്ടു. രണ്ടു പ്രത്യേകത ആ ശില്‌പത്തിനുണ്ടായിരുന്നു. മുഖം തലമുടി കൊണ്ട്‌ മറയ്‌ക്കപ്പെട്ടതും രണ്ടു കാലുകളില്‍ ചിറകുള്ളതുമായിരുന്നു അത്‌.
'ഈ ശില്‌പത്തിന്റെ പേരെന്താണ്‌?'. സന്ദര്‍ശകന്‍ ചോദിച്ചു.
'അവസരം'.
ശില്‌പി മറുപടി നല്‍കി.
'എന്തിനാണ്‌ ഇതിന്റെ മുഖം മൂടിയിരിക്കുന്നത്‌?'
സന്ദര്‍ശകന്റെ അടുത്ത സംശയം.
'ഒരു വ്യക്‌തിക്ക്‌ നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള അവസരം എപ്പോള്‍ ലഭിക്കുമെന്നുള്ളത്‌ മുന്‍കൂട്ടി അറിയാന്‍ സാധ്യമല്ല. ഭാവി എന്തായിരിക്കുമെന്ന്‌ നമുക്കു പ്രവചിക്കാന്‍ കഴിയില്ലെന്നു സൂചിപ്പിക്കുന്നതിനാണ്‌ ശില്‌പത്തിന്റെ മുഖംമൂടിയിരിക്കുന്നത്‌.'
'കാലിലെ ചിറകുകളോ?'
സന്ദര്‍ശകന്‌ സംശയം തീരുന്നില്ല. 'അവസരം ആരെയും കാത്തു നില്‍ക്കില്ല, എന്ന സത്യത്തെ സൂചിപ്പിക്കുന്നതാണ്‌ ആ ചിറകുകള്‍.'
ശില്‌പിയുടെ മറുപടി സന്ദര്‍ശകനെ ബോധ്യപ്പെടുത്താന്‍ ഉതകുന്നതായിരുന്നു.
'സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുകയില്ല' എന്നൊരു പഴഞ്ചൊല്ല്‌ ഉണ്ട്‌.
സമയ പരിമിതിക്കുള്ളില്‍ സന്ദര്‍ഭം സംജാതമാകുമ്പോള്‍ നാം അതിനെ അവസരമെന്ന്‌ വിളിക്കുന്നു. കഴിഞ്ഞുപോയ അവസരങ്ങള്‍, സമയങ്ങള്‍, ദിവസങ്ങള്‍, വര്‍ഷങ്ങള്‍ ഒന്നും ഒരിക്കലും നമുക്ക്‌ തിരികെ ലഭിക്കില്ല.
പലപ്പോഴും നാം ഓരോരുത്തരും വിസ്‌മരിക്കുന്ന യാഥാര്‍ഥ്യമാണിത്‌.
'ഹോ, എന്തു ചെയ്യാനാ? ദൈവം തലയില്‍ എഴുതിയിരിക്കുന്നത്‌ പോലെ നടക്കട്ടെ. ആര്‍ക്കറിയാം എന്തായി തീരുമെന്ന്‌?'
മിക്ക മനുഷ്യരും പറയുന്ന ഒരു പല്ലവിയാണിത്‌.
തങ്ങളുടെ ജീവിതവും സമയവും സംബന്ധിച്ച്‌ സ്വന്തമായി യാതൊരു നിയന്ത്രണവും ഉത്തരവാദിത്തവും ഇല്ലെന്നാണ്‌ അവരുടെ ചിന്ത.
ഞാന്‍ നിരപരാധി, നിസഹായന്‍, എന്ത്‌ ചെയ്യാനാണ്‌. എന്റെ ജാതി ഇതായിപ്പോയി, എന്റെ സാഹചര്യം മോശമായിപ്പോയി. ഇങ്ങനെ അങ്ങ്‌ ആയിപ്പോയി. ഇതുപോലെ പലതും പറഞ്ഞ്‌ അവസരങ്ങള്‍ പാഴാക്കിയതിനെ സ്വയം ന്യായീകരിക്കും. ചുരുക്കം പറഞ്ഞാല്‍, ഈ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന സകല പരാജയങ്ങള്‍ക്കും കാരണം മറ്റുള്ളവരുടെ പിടിപ്പുകേടും, സാഹചര്യങ്ങളുമാണെന്നാണ്‌ ഇവരുടെ വയ്‌പ്.
ഇത്തരത്തിലുള്ള ചിന്തകള്‍ വ്യക്‌തികളെയും, കുടുംബങ്ങളെയും സമൂഹത്തെയും, ദുഃഖത്തിലേക്കും അധഃപതനത്തിലേക്കും നയിക്കും.
ശ്രേഷ്‌ഠമായ കാര്യങ്ങള്‍ നേടിയെടുക്കുവാനും നല്ല ഉദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും ഞാനും നിങ്ങളുമെല്ലാം മനഃപൂര്‍വമായി തീരുമാനിക്കുകയും ശ്രമിക്കുകയും വേണം.
നഷ്‌ടമായ ഇന്നലെകള്‍ ഇനി തിരികെ ലഭിക്കില്ല. ഇന്നു ലഭിക്കുന്ന മണിക്കൂറുകള്‍, ശേഷിച്ചിരിക്കുന്ന സമയം, നാളത്തെ ഭണ്ഡാരത്തിലേക്ക്‌ കൂട്ടിവെയ്‌ക്കുവാന്‍ സാധ്യമല്ല.
ദൈവവചനം പറയുന്നു: സമയം തക്കത്തില്‍ ഉപയോഗിക്കുവിന്‍ കഴിഞ്ഞ കാലത്തിലെ പരാജയങ്ങളില്‍, നഷ്‌ടമായ അവസരങ്ങളില്‍ ജീവിക്കാതെ, ഒരു പുതിയ തീരുമാനത്തോടു കൂടി ദൈവാശ്രയത്തില്‍ ഒരു ശ്രേഷ്‌ഠമായ ഭാവി കെട്ടിപ്പണിയുവാന്‍ സര്‍വേശ്വരന്‍ നമ്മെ സഹായിക്കട്ടെ

No comments:

Post a Comment