ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 14, 2014

നാരായണാ ഹരേ നാരായണാ ഹരേ

 
ഭാഗവത / നാരായണീയ സപ്താഹ വേദികളിൽ ചില ആചാര്യന്മാർ അജാമിളോപാഖ്യാന സമയത്ത് ചൊല്ലി കേൾക്കാറുള്ള ഒരു കീർത്തനം പങ്കു വക്കട്ടെ .......

 

നാവു കുഴയാതെ നാമം ജപിക്കുവാന്‍
സാധിച്ചിടേണമേ നാരായണാ ഹരേ
നാരായണാ ഹരേ നാരായണാ ഹരേ
നാരായണാ ഹരേ നാരായണാ

മോഹം പലതുമേ സാധിച്ചിടാതെ തന്‍
ദേഹം ക്ഷയിച്ചൊരു വൃദ്ധനായ്‌ തീര്‍ന്നു ഞാന്‍
ദണ്ണവും വന്നു പിടിപെട്ടു വല്ലാതെ
ദണ്ണിച്ചു കൊണ്ട് കിടക്കുന്ന വേളയില്‍

വന്നത് പോകാതെ വേറെയും ദണ്ണങ്ങള്‍
പിന്നെയും പിന്നെയും വന്നുവന്നങ്ങിനെ
ദേഹം മുഴുവനും കൈവശമാക്കിയ
ദേഹിയെ ഇട്ടു വലക്കുന്ന വേളയില്‍

മെയ്യ്‌ തളര്‍ന്നു വിവശനായ് ഒന്നുമേ
ചെയ്യുവാന്‍ വയ്യാതെ കൈകാല്‍ കുഴഞ്ഞുഞാന്‍
മാലിന്യ മേറ്റമിയന്നൊരു ശയ്യയില്‍
മാലാണ്ട് കൊണ്ട് കിടക്കുന്ന വേളയില്‍

ഒന്ന് ചെരിഞ്ഞു കിടക്കുവാനും കാല്‍കള്‍
ഒന്ന് മറിച്ചു വെക്കാനും വിഷമമായ്‌
സന്ധി ബന്ധ്ങ്ങള്‍ കുഴഞ്ഞു വശംകെട്ടു
സന്ധിയില്‍പ്പെട്ടു വലയുന്ന വേളയില്‍

കയ്യിലും കാലിലും നീര് വീങ്ങി ചോര
മെയ്യിലില്ലാതെ വിളര്‍ത്തൊരു ദേഹിയെ
മോഹം എന്തെന്നാലതു കൊടുക്കാന്‍ വിധിച്ചാ
ഹന്ത വൈദ്യനും കൈവിട്ട വേളയില്‍

ഒന്നിനും കൊള്ളാത്തതോര്‍ത്താല്‍ അറയ്ക്കുന്ന
തെന്നും മലമാണ്ടതേറ്റവും ദു;ഖദം
എന്നാലും മീയുടല്‍ കൈവിടാനായ്‌ മടിച്ചെ
ന്നുടെ മാനസം മാഴ്കിടും വേളയില്‍

മാരകവ്യാധികള്‍ ഒന്നിച്ചു ചേര്‍ന്ന
ധികാരമെന്‍ മെയ്യില്‍ നടത്തിത്തുടങ്ങവേ
ചൊല്ലാന്‍ കഴിയാത്ത ദണ്ഡങ്ങളും കൊണ്ട്
വല്ലാതെ ഞാന്‍ വിഷമിക്കുന്ന വേളയില്‍

തെല്ലുമേ മാംസവും മേദസ്സുമില്ലാതെ
എല്ലും തോലിയുമായ് തീര്‍ന്നൊരു മെയ്യുമായ്‌
കണ്ടാലൊരു തനി പ്രേതം കണക്കിനെ
നീണ്ടു നിവര്‍ന്നു കിടക്കുന്ന വേളയില്‍

എക്കി വലിച്ചു കൊണ്ടുള്ള വയറും
എല്ലോക്കെയും ഉന്തി നില്‍ക്കുന്നോരുടലുമായ്
തൊലി പോളിഞ്ഞിട്ടോരസ്ഥി കൂടം പോലെ
കാലുകള്‍ നീട്ടി തുടങ്ങുന്ന വേളയില്‍

നൂറായിരം കാര മുള്ളു തറച്ചതില്‍
ഏറെ ഞാന്‍ ദണ്ഡിച്ചു കൊണ്ട് കിടക്കവേ
ദേഹത്തില്‍ നിന്നുമീജീവ ചൈതന്യത്തെ
മാഹാന്‍ ഇളക്കി വലിക്കുന്ന വേളയില്‍

ചുണ്ടുകള്‍ രണ്ടും കിഴിഞ്ഞു പല്ലുന്തി കണ്‍
രണ്ടും കുഴിഞ്ഞു വായ്‌ പാതി തുറന്നു ഞാന്‍
കണ്ടാല്‍ വികൃതമാം രൂപമാണ്ടും കൊണ്ട്
നീണ്ടു കിടന്നു വലിക്കുന്ന വേളയില്‍

തീയില്‍ ഊതി പഴുപ്പിച്ച കമ്പികള്‍
മെയ്യില്‍ അടിച്ചു കേറ്റുന്ന പോല്‍ ഊര്‍ദ്ധ്വനും
ദേഹത്തില്‍ ആകവേ ഉള്ളൊരീ പ്രാണനെ
ദേഹത്തില്‍ നിന്ന് വിടര്‍ത്തുന്ന വേളയില്‍

എല്ലാം വെടിഞ്ഞിട്ടു പോകേണ്ടതായൊരു
വല്ലാത്ത ഘട്ടമെല്ലാര്‍ക്കും ഭയങ്കരം
നാട്ടുകാര്‍, വീട്ടുകാര്‍ കൂട്ടുകാര്‍ ഒക്കെയും
വിട്ടു പിരിയുന്നോരാ ദു:ഖവേളയില്‍

എത്രയും ദുരവൃത്തനായോരജാമിളന്‍
പുത്രനെ ഓര്‍ത്തുതന്‍ പേരൊന്നുരക്കവേ
സത്തമനാക്കിയാ ദേഹിയെ കൈക്കൊണ്ടു
കാത്ത നാരായണാ കാത്തു കൊള്ളേണമേ.

(ഭാഗവത  വാചസ്പതി  ബ്രഹ്മശ്രീ മാവിൽശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരി

No comments:

Post a Comment