ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 22, 2017

മഹാശിവരാത്രി സാധന

dhyaanalingam
ദൈനം ദിന സാധനാ നടപടിക്രമം
ദൈനം ദിന സാധനാ നടപടിക്രമം ഇപ്രകാരമാണ്:
വെറും വയറ്റില്‍ 12 തവണ ശിവ നമസ്കാരം. തുടര്‍ന്നു 3 തവണ സര്‍വേഭ്യോ എന്ന ജപം ഉച്ചരിക്കുക. ഇതു ദിവസേന ഒരു തവണ – ഒന്നുകില്‍ സൂര്യോദയത്തിനു മുന്‍പ് അല്ലെങ്കില്‍ സൂര്യാസ്തമനത്തിനു ശേഷം.

വെറും വയറ്റില്‍ 12 തവണ ശിവ നമസ്കാരം. തുടര്‍ന്നു 3 തവണ സര്‍വേഭ്യോ എന്ന ജപം ഉച്ചരിക്കുക. ഇതു ദിവസേന ഒരു തവണ – ഒന്നുകില്‍ സൂര്യോദയത്തിനു മുന്‍പ് അല്ലെങ്കില്‍ സൂര്യാസ്തമനത്തിനു ശേഷം
സര്‍വേഭ്യോ മന്ത്രം :-
ഓം സര്‍വേഭ്യോ ദേവേഭ്യോ നമ:
(ദിവ്യമായ എല്ലാ ശക്തികളെയും ഞങ്ങള്‍ കുമ്പിടുന്നു)
ഓം പഞ്ചഭൂതായ നമ:
(പഞ്ചഭൂതങ്ങളെ കുമ്പിടുന്നു)
ഓം ശ്രീ സദ്‌ഗുരുവേ നമ:
(ശാശ്വതമായ ഗുരുവിനെ കുമ്പിടുന്നു)
ഓം ശ്രീ പ്രിഥ്വിയൈ നമ:
(ഭൂമി ദേവിയെ കുമ്പിടുന്നു)
ഓം ആദി യോഗീശ്വരായ നമ:
(യോഗയ്ക്കു ജന്മം നല്‍കിയ ആദി ഗുരുവിനെ കുമ്പിടുന്നു)
ഓം ഓം ഓം
  •  8-10 കുരുമുളകു മണി, 2-3 കൂവളത്തില അല്ലെങ്കില്‍ വേപ്പില തേനില്‍ കുതിരാന്‍ വയ്ക്കുക, ഒരു പിടി പച്ച കപ്പലണ്ടി (നിലക്കടല) രാത്രി മുഴുവന്‍ കുതിരാന്‍ വക്കുക. ശിവ നമസ്കാരവും, ജപവും കഴിഞ്ഞ്, ഈ ഇല ചവച്ചു തിന്നുക, നാരങ്ങനീരും കൂടി പിഴിഞ്ഞൊഴിച്ചശേഷം കുരുമുളകു കഴിക്കുക, എന്നിട്ട് കപ്പലണ്ടിയും (നിലക്കടല) കഴിക്കുക. കൂവളത്തിലയും വേപ്പിലയും ലഭ്യമല്ലെങ്കില്‍, വേപ്പില പൊടി വാങ്ങി ഉരുള ഉരുട്ടി കഴിക്കാം. IshaShoppe.com ല്‍ വേപ്പില പൊടി ലഭ്യമാണ്. ഇത് കഴിക്കുന്നതിനു മുന്‍പ്, സാധാരണ ചെയ്യുന്ന ശാംഭവി മഹാമുദ്ര പോലെയുള്ള സാധനകള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കണം.
ശിവനമസ്കാരത്തിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍
1. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ശിവനമസ്കാരം പ്രാക്ടിസ് ചെയ്യാന്‍ പാടുള്ളതല്ല.
2. മാസമുറ നടക്കുന്ന സമയത്ത് സ്ത്രീകള്‍ക്കിതു പ്രാക്ടിസ് ചെയ്യാവുന്നതാണ്.
3. ഹെര്‍ണിയ ഉള്ളവര്‍ ഒരു തലയണ ഇട്ട് അതിന്മേല്‍ ഇരുന്നോ അല്ലെങ്കില്‍ ഒരു കസേരയില്‍ ഇരുന്നോ ഈ പ്രാക്ടിസ് ചെയ്യാം.
  • രാവിലെയും സന്ധ്യനേരത്തും ഒരു നിലവിളക്കു കൊളുത്തി വയ്ക്കണം. നിലവിളക്കു ലഭ്യമല്ലെങ്കില്‍, മെഴുകുതിരി കൊളുത്തി വച്ചാലും മതി.
  •  വിളക്ക് കൊളുത്തിയതിനു ശേഷം, യോഗ യോഗ യൊഗീശ്വരായ എന്ന മന്ത്രം 12 തവണ രാവിലെയും, വൈകുന്നേരവും ജപിക്കണം. 40 മിനിട്ടു നേരം നീണ്ടുനില്‍ക്കുന്ന സന്ധ്യാകാലത്തു ജപിക്കുന്നതാണ് ഉത്തമം. സൂര്യോദയത്തിനു 20 മിനിട്ടു മുന്‍പുള്ള സമയവും സൂര്യാസ്തമാനത്തിനു ശേഷം ഉള്ള 20 മിനിറ്റിനെയും ആണ് സന്ധ്യാകാലം എന്ന് പറയുന്നത്.
വിളക്ക് കൊളുത്തിയതിനു ശേഷം, യോഗ യോഗ യൊഗീശ്വരായ എന്ന മന്ത്രം 12 തവണ രാവിലെയും, വൈകുന്നേരവും ജപിക്കണം. 40 മിനിട്ടു നേരം നീണ്ടുനില്‍ക്കുന്ന സന്ധ്യാകാലത്തു ജപിക്കുന്നതാണ് ഉത്തമം.
മന്ത്രം
യോഗ യോഗ യോഗീശ്വരായ
ഭൂത ഭൂത ഭൂതേശ്വരായ
കാല കാല കാലേശ്വരായ
ശിവ ശിവ സര്‍വേശ്വരായ
ശംഭോ… ശംഭോ… മഹാദേവായ……


സാധനാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ദിവസത്തില്‍ രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുക. ആദ്യത്തെ ആഹാരം ഉച്ചക്ക് 12.00 മണിക്ക് ശേഷം.
വിശപ്പ്‌ തോന്നുന്നെങ്കില്‍, കുരുമുളക്, തേന്‍, നാരങ്ങാനീര്‍ ചേര്‍ത്തുണ്ടാക്കിയ വെള്ളം കുടിക്കാം.
പുകവലി, മദ്യം, മത്സ്യ – മാംസാദികള്‍ എന്നിവ ഒഴിവാക്കുക.
പന്ത്രണ്ടിഞ്ചു നീളവും ഒരിഞ്ചു വീതിയും ഉള്ള ഒരു കറുത്ത തുണി കൈയുടെ മുകള്‍ഭാഗത്തായി കെട്ടുക, പുരുഷന്മാര്‍ക്ക് വലതുകൈയും, സ്ത്രീകള്‍ക്ക് ഇടതുകൈയും.
വെള്ള വസ്ത്രങ്ങളോ അല്ലെങ്കില്‍ ഇളം നിറങ്ങളുള്ള വസ്ത്രങ്ങളോ ധരിക്കുക.
ഔഷധഗുണമുള്ള സ്നാനചൂര്‍ണ്ണം ഉപയോഗിച്ചു രണ്ടു നേരം കുളിക്കുക. Shoppe Storesല്‍ ഈ പൊടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി +91-9442645112 ലേക്ക് വിളിക്കുക.
താഴെ പറഞ്ഞിരിക്കുന്ന ഇടങ്ങളില്‍ ഭസ്മം തൊടുക – ആഗ്ന – പുരികങ്ങള്‍ക്ക് നടുവില്‍, വിശുദ്ധി – തൊണ്ടക്കുഴിയില്‍, അനാഹത – നെഞ്ചിനു താഴെ വാരിയെല്ലുകള്‍ ചേരുന്നയിടത്ത്, മണിപൂരക – പൊക്കിളിനു താഴെ.
സാധനയുടെ പര്യവസാനം
മഹാശിവരാത്രി ദിവസം സാധന പര്യവസാനിക്കും. പര്യവസാനം ഈഷാ യോഗ സെന്‍ററിലോ, അടുത്തുള്ള യോഗ സെന്‍ററിലോ, അതുമല്ലെങ്കില്‍ ധ്യാനലിംഗത്തിന്റെ ഒരു ഫോട്ടോയ്ക്കു മുന്നിലോ ചെയ്യാം.
പ്രക്രിയ താഴെ പറയുന്ന വിധമാണ്
ജാഗരണത്തിലിരിക്കണം എന്നുള്ളത് വളരെ പ്രധാനം. (രാതി മുഴുവന്‍ ഉറക്കമെഴിച്ചിരിക്കണം)
യോഗയോഗ യോഗീശ്വരായ എന്ന മന്ത്രം 112 പ്രാവശ്യം ഉരുവിടണം.
ഭക്ഷണമോ പണമോ ആവശ്യമുള്ള മൂന്നു പേര്‍ക്ക് ആദരപൂര്‍വ്വം അതു ദാനം നല്‍കുക.
ധ്യാനലിംഗത്തിന് ഭക്തിപൂര്‍വ്വം മൂന്നോ അഞ്ചോ കൂവളത്തില അല്ലെങ്കില്‍ വേപ്പില അര്‍പ്പിക്കുക.
കൈയില്‍ കെട്ടിയിരിക്കുന്ന കറുത്ത തുണി അഴിച്ച് ധ്യാനലിംഗത്തിനു മുന്നിലുള്ള നന്ദിയ്ക്കരികെ കെട്ടിയിടുക. യോഗ സെന്‍ററിലോ വീട്ടിലോ ചെയ്യുന്നവര്‍, ആ തുണി കത്തിച്ച് ചാമ്പല്‍ കൈവണ്ണയിലും കാല്‍വണ്ണയിലും തേക്കുക.
വീട്ടില്‍ പര്യവസാന കര്‍മ്മം ചെയ്യുന്നവര്‍ക്കു വേണമെങ്കില്‍, ഈ ധ്യാനലിംഗ ഫോട്ടോ ഡൌണ് ലോഡ് ചെയ്യാം.

No comments:

Post a Comment