അമൃതവാണി
ഇക്കാണുന്ന പ്രപഞ്ചം മിഥ്യയെന്ന് വേദാന്തം പറയുമ്പോള്‍ ഭൗതികജീവിതത്തിന്റെ പ്രസി എന്തെന്നു മക്കള്‍ ചിന്തിച്ചേക്കാം. സത്യത്തില്‍ ഭൗതികതലത്തിനെ വേദാന്തം നിരസിക്കുന്നില്ല; സാധാരണയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ലോകത്തെ നോക്കിക്കാണുന്നു എന്നേയുള്ളൂ.
ഇക്കാണുന്ന നാമരൂപാത്മകമായതെല്ലാം നാം ധരിക്കുന്നതുപോലെയല്ല മറിച്ച് അത് ഈശ്വരന്‍ മാത്രമാണെന്നു വേദാന്തം പറയുന്നു. എന്നാല്‍ ലോകത്തിന്റെ വ്യാവഹാരിക സത്യം അംഗീകരിച്ചതുകൊണ്ടാണ് മഹാത്മാക്കള്‍ ലോകോദ്ധാരണത്തിനുവേണ്ടി ജീവിതം മുഴുവന്‍ പ്രയത്സിച്ചിട്ടുള്ളതു്. ലോകത്തെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള തെറ്റായ ധാരണ നീക്കി ശരിയായ ബോധം ഉള്‍ക്കൊള്ളണമെന്നേ വേദാന്തം പറയുന്നുള്ളൂ. ഈ ബോധമില്ലെങ്കില്‍ ദുഃഖത്തില്‍നിന്നു കരകയറാന്‍ സാധ്യമല്ല.
സാധകനായ ശിഷ്യനോടു് ആരംഭത്തില്‍ ‘പ്രപഞ്ചം മിഥ്യയാണു്, അത് തള്ളിക്കളഞ്ഞു് ആ’നിഷ്ഠനാകൂ’ എന്നു ഗുരു പറയും. അവന്റെ സാധനയെ ത്വരിതപ്പെടുത്താനാണു് അങ്ങനെ പറയുന്നത്. എന്നാല്‍ സാക്ഷാത്കാരത്തിലെത്തുമ്പോള്‍ ഈ പ്രപഞ്ചം മുഴുവനും ഈശ്വരന്റെ അംശമാണെന്നു അവനു ബോദ്ധ്യമാകും.
അപ്പോള്‍ എല്ലാറ്റിനെയും സ്നേഹിക്കാനും സേവിക്കാനുമല്ലാതെ ഒന്നും തള്ളിക്കളയാന്‍ കാണുകയില്ല.
No comments:
Post a Comment